അയാൾ പിടിച്ച് മടിയിലിരുത്തിയിട്ട് അനാവശ്യമായി ശരീര ഭാഗങ്ങളിൽ തൊടാൻ തുടങ്ങി: നടി ദുർഗാ കൃഷ്ണയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

90908

മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥിരാജിനെ നായകനാക്കി നവാഗതനായ പ്രദീപ് നായർ സംവിധാനം ചെയ്ത വിമാനം എന്ന ചിത്രത്തിലൂടെ മലയാള സിനിമിലെത്തിയ താരസുന്ദരിയാണ് യുവനടി ദുർഗാ കൃഷ്ണ. ഏതൊരു മലയാളിയേയും പോലെ തന്നെ കടുത്ത ഒരു മോഹൻലാൽ ആരാധിക കൂടിയാണ് ദുർഗ.

മോഹൻലാലിനോടുള്ള തന്റെ കടുത്ത ആരാധനയെ കുറിച്ച് പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട് ദുർഗ. ആ ആരാധന മനസിൽ കൊണ്ടു നടക്കവെ മോഹൻലാൽ ചിത്രമായ റാമിൽ അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ദുർഗ ഇപ്പോൾ. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാമിന്റെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയാണ്.

Advertisements

Also Read
മോഹൻലാൽ ആ ചെയ്തതു പോലെ ഇന്ത്യയിലെ മറ്റ് ഒരു നടനും ചെയ്യില്ലെന്ന് എനിക്ക് ഇന്നും തറപ്പിച്ച് പറയാൻ കഴിയും: പ്രമുഖ സംവിധായകൻ

മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഉണ്ടായ ദുരനുഭവം ദുർഗ കൃഷ്ണ മുമ്പ് ഒരിക്കൽ തുറന്നു പറഞ്ഞതാണ് ഇപ്പോൾ വീണ്ടും വൈറലായി മാറുന്നത്. താൻ ബസിൽ യാത്ര ചെയ്യുന്ന സമയത്ത് വീടുകളിൽ പലഹാരങ്ങൾ വിൽക്കുന്ന പ്രായമുള്ള ആള് തന്നെ മടിയിൽ പിടിച്ചിരുത്തി അവിടെയും ഇവിടെയും ഒക്കെ ടച്ച് ചെയ്യാൻ തുടങ്ങിയെന്നും താരം പറയുന്നു.

അയാളുടെ അനാവശ്യമായ ബാഡ് ടച്ച് മനസിലായപ്പോൾ കൈ തട്ടി മാറ്റാൻ താൻ ശ്രമിച്ചെന്നും താരം പറയുന്നു. ടീച്ചറുമാർ അടക്കം ബസിൽ നിന്നിട്ടും തനിക്ക് ആ കാര്യം തുറന്ന് പറയാനും പ്രതികരിക്കാനും ധൈര്യം വന്നില്ലന്നും ഇപ്പോൾ അന്ന് പ്രതികരിക്കാൻ കഴിയാഞ്ഞത്തിൽ ദുഃഖമുണ്ടെന്നും ദുർഗ പറയുന്നു.

ഒരുപക്ഷേ ടീച്ചേഴ്സോ, മാതാപിതാക്കളോ അന്ന് ആ കാര്യങ്ങളെ പറ്റി പറഞ്ഞു തന്നിരുന്നേൽ പ്രതികരിക്കാൻ ധൈര്യം വന്നേനെയെന്നാണ് താരം പറയുന്നത്. താൻ ഒരു പെണ്ണായത് കൊണ്ടാണ് ഇ അവസ്ഥ വന്നതെന്നും ഭയങ്കരമായി പേടിച്ചെങ്കിലും ഇമോഷൻ വെളിയിൽ കൊണ്ട് വരാൻ സാധിച്ചില്ലെന്നും താരം പറയുന്നു.

Also Read
കോടികള്‍ മുടക്കി അത്യാഡംബരത്തില്‍ നിരത്തിലിറങ്ങി മോഹന്‍ലാലിന്റെ കാരവാന്‍! മകന്‍ പ്രണവിന്റെ കാരവാനാകട്ടെ ഇങ്ങനെയാണ്; ചിത്രങ്ങളുമായി ആരാധകര്‍

പിന്നീട് സ്‌കൂളിൽ ചെന്നപ്പോൾ താൻ കരയുന്നത് കണ്ട് ടീച്ചേർസ് കാര്യം തിരക്കിയെങ്കിലും നാണവും പേടിയും കാരണം തുറന്ന് പറയാൻ കഴിഞ്ഞില്ല. പകരം ഒരാൾ തന്നോട് കമ്മൽ ഊരി തരാൻ കത്തി കാണിച്ചു ഭീഷണിപ്പെടുത്തിയെന്നാണ് പറഞ്ഞതെന്നും ദുർഗ കൃഷ്ണ വ്യക്തമാക്കി.

Advertisement