ശരണം വിളിക്കുന്ന രീതിയിൽ ‘സാനിയേ ഇയ്യപ്പോ’ എന്ന വിളിയോടെ ആരാധകർ, അവർക്ക് ഒപ്പം നൃത്തം ചെയ്തും സെൽഫിയെടുത്തും സാനിയ ഇയ്യപ്പൻ

39

യുവനടി സാനിയ ഇയ്യപ്പൻ ക്വീൻ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ താരമാണ്. താരം പങ്കെടുത്ത ഒരു ഉദ്ഘാടന ചടങ്ങിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായികൊണ്ടിരിക്കുന്നത്.

ശരണം വിളിക്കുന്ന രീതിയിൽ സാനിയേ ഇയ്യപ്പോ എന്ന വിളിയോടെയാണ് ആരാധകർ താരത്തെ സ്വീകരിച്ചത്.
ആരാധകരുടെ അഭ്യർഥന പ്രകാരം ചുവടുവച്ചും സിനിമാ ഡയലോഗുകൾ പറഞ്ഞും സെൽഫി എടുത്തുമാണ് താരം മടങ്ങിയത്.

Advertisements

ബാല്യകാല സഖി യിലെ ഇഷാ തൽവാറിന്റെ കുട്ടിക്കാലം അവതരിപ്പിച്ചാണ് സാനിയ ആഗ്യമായി വെള്ളിത്തിരയിലേക്കെത്തുന്നത്. എന്ന് നിന്റെ മൊയ്തീനിൽ പാർവ്വതിയുടെ കുട്ടിക്കാലവും സാനിയ അവതരിപ്പിച്ചിരുന്നു.

ക്യൂൻ എന്ന ചിത്രത്തിൽ നായികയായെത്തി. ലൂസിഫറിലെ ജാൻവി എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. അടുത്തിടെ ഇറങ്ങിയ പതിനെട്ടാം പടി എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിലും താരം പ്രത്യക്ഷപ്പെട്ടിരുന്നു.

Advertisement