നിങ്ങളുടെ കല്യാണം നടക്കുമോ? അന്നവരുടെ ചോദ്യം ഇതായിരുന്നു: തുറന്ന് പറഞ്ഞ് ജയറാം

21

ഒരുകാലത്ത് മലയാളത്തിലെ കുടുംബ പ്രേക്ഷകരുടെ ഇഷ്ട നായകനെന്ന നിലയിൽ ജയറാമും പ്രിയ നായികാ എന്ന നിലയിൽ പാർവതിയും ആരാധകരുടെ ഇഷ്ട താരങ്ങളായിരുന്നു. വർഷങ്ങൾക്ക് മുൻപുള്ള ജയറാം പാർവതി താരവിവാഹത്തെ പ്രേക്ഷകർ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. പ്രണയിക്കുന്ന സമയത്ത് പാർവതിയൊടൊന്നു സംസാരിക്കാൻ താൻ ഏറെ പ്രയാസപ്പെട്ടിട്ടുണ്ടെന്നു ജയറാം പറയുന്നു.

ജയറാമിന്റെ വാക്കുകൾ ഇങ്ങനെ

Advertisements

ഒറ്റപ്പാലത്തു ചിത്രീകരണം നടക്കുമ്പോൾ അവിടെ അടുത്തുള്ള ടെലഫോൺ ബൂത്തിൽ നിന്നു പാർവതിയെ വിളിക്കുമ്പോൾ ചുറ്റും ആളുകൂടുമായിരുന്നുവെന്നും ജയറാം പറയുന്നു. ഇന്ന് എത്ര ദൂരെ ആയാലും നമുക്ക് കണ്ടു സംസാരിക്കാം അന്ന് അങ്ങനെയായിരുന്നില്ല.

ഒറ്റപ്പാലത്തു സിനിമയുടെ ചിത്രീകരണം നടക്കുമ്പോൾ അവിടെ അടുത്തുള്ള ടെലഫോൺ ബൂത്തിലെ കക്ഷി പറയും ‘ജയറാം ഇപ്പോൾ പാർവതിയെ വിളിക്കാൻ ഇവിടെ വരുമെന്ന്’ അങ്ങനെ അവിടെ ആളുകൂടും. ഞാൻ ഫോൺ വിളിച്ചിട്ടു ഇറങ്ങുമ്പോൾ ചിലർ അവിടെ നിന്ന് വിളിച്ചു ചോദിക്കും ‘പാർവതിയെയാണോ വിളിച്ചത്? എന്താ പറഞ്ഞത് ഞങ്ങളും കൂടി കേൾക്കട്ടെ. നിങ്ങളുടെ കല്യാണം നടക്കുമോ? ഇങ്ങനെയൊക്കെ രസകരമായ ഒരു കാലം അന്ന് ഉണ്ടായിരുന്നു.

ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് ജയറാം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. പതിനഞ്ചോളം സിനിമകളിൽ ജയറാം പാർവതി താരദമ്പതികൾ ഒന്നിച്ചഭിനയിയിച്ചിട്ടുണ്ട്. ചില സിനിമകളിൽ ജയറാമിന്റെ സഹോദരിയായും പാർവതി വേഷമിട്ടിട്ടുണ്ട്.

Advertisement