കൂട്ടുകാർ കാരണം വിവാഹം കഴിക്കാൻ തോന്നുന്നില്ല, അതിനെ ഞാൻ ഭയക്കുന്നു, അനുമോൾ പറഞ്ഞത് കേട്ടോ

349

ഒരു പിടി മികച്ച സിനിമകളിലൂടെ മലയാളികലുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനുമോൾ. തമിഴ് സിനിമാ രംഗത്ത് നിന്നും മോളിവുഡിലേക്ക് കുടിയേറിയ മലയാള നടി കൂടിയാണ് അനുമോൾ. മലയാള സിനിമയിൽ വളരെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേഷകരുടെ മനം കീഴടക്കാൻ അനുമോൾക്ക് സാധിച്ചിരുന്നു.

കണ്ണുക്കുള്ളെ എന്ന തമിഴ് സിനിമയിൽ കൂടിയാണ് അനുമോൾ അഭിനയ രംഗത്തേക്ക് അരങ്ങേറുന്നത്. ഇവൻ മേഘരൂപൻ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് അനുമോൾ ആദ്യമായി എത്തിയത്. പിന്നീട് വെടിവഴിപാട് എന്ന സിനിമയിൽ മികച്ച വേഷം ചെയ്ത് ആരാധകരുടെ പ്രിയങ്കരിയായി മാറി അനുമോൾ.

Advertisements

ചായില്ല്യം, ഗോഡ് ഫോർ സെയിൽ, റോക്സ്റ്റാർ, വെടിവഴിപാട്, അകം, ഞാൻ, തുടങ്ങി ഒരു പിടി മികച്ച സിനിമകളിൽ അനുമോൾ ഇതിനോടകം വേഷമിട്ടു കഴിഞ്ഞു. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് അനുമോൾ. സമകാലീക സാമൂഹിക പ്രവേശനങ്ങളിൽ തന്റേതായ അഭിപ്രായങ്ങളും നിലപാടുകളും മുന്നോട്ടു വെച്ച് നടി രംഗത്ത് എത്താറുണ്ട്.

Also Read
എടുത്തുചാടി വിവാഹം കഴിക്കേണ്ടായിരുന്നു, ആ തീരുമാനം തെറ്റായിപ്പോയി, അഥര്‍വ്വുമായുള്ള ബ്രേക്കപ്പിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് ഹെയ്ദി സാദിയ

നടി പങ്കുവെച്ചിട്ടുള്ള ചിത്രങ്ങളും വീഡിയോകളും നിറഞ്ഞ മനസോടെയാണ് തന്റെ ഫോള്ളോവേഴ്‌സ് ഏറ്റുവാങ്ങുന്നത്. അതേ സമയം മുൻപ് ഒരിക്കൽ അനുമോൾ ആരാധകരുമായി പങ്കുവെച്ച ഒരു തുറന്നു പറച്ചിലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി മാറിയിരിക്കുന്നത്.

തന്റെ വിവാഹ ജീവിതത്തെ കുറിച്ചാണ് അനുമോൾ മനസ് തുറന്നത്. തന്റെ കൂട്ടുകാരിൽ വിവാഹംകഴിഞ്ഞ വരിൽ മിക്കവരും ബന്ധം വേർ പിരിഞ്ഞാണ് ജീവിക്കുന്നത് എന്നാണ് അനുമോൾ പറയുന്നത്. തന്റെ സുഹൃത്തുക്കളിൽ എൺപമ്പത് ശതമാനവും ബന്ധം വേർ പിരിഞ്ഞവരാണ്.

അതുകൊണ്ട് വിവാഹ ജീവിതത്തിലേക്ക് കടക്കാൻ ഞാൻ ഭയക്കുന്നു. ഇതുവരെ പ്രണയമോ, വിവാഹത്തെ കുറിച്ചോ ചിന്തിച്ചിട്ടില്ല എന്നും ഇനി അങ്ങനെ ഒരാൾ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നാൽ എങ്ങനെ ജീവിതം മുന്നോട്ട് പോകുമെന്ന് യാതൊരു പിടിയുമില്ല എന്നും അനുമോൽ പറയുന്നു.

Also Read
താടിയൊക്കെ നരച്ചു തുടങ്ങി, ഇങ്ങനെ പോയാല്‍ വാപ്പയുടെ വാപ്പയായി അഭിനയിക്കേണ്ടി വരും, വൈറലായി ദുല്‍ഖറിന്റെ തുറന്നുപറച്ചില്‍

Advertisement