എടുത്തുചാടി വിവാഹം കഴിക്കേണ്ടായിരുന്നു, ആ തീരുമാനം തെറ്റായിപ്പോയി, അഥര്‍വ്വുമായുള്ള ബ്രേക്കപ്പിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് ഹെയ്ദി സാദിയ

385

യൂട്യൂബ് വീഡിയോകളിലൂടെ എത്തി ഇന്ന് മലയാളികള്‍ക്ക് ഏറെ സുപരിചിതയായി മാറിയിരിക്കുകയാണ് ട്രാന്‍സ്‌ജെന്‍ഡര്‍ ഹെയ്ദി സാദിയ. സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ ഹെയ്ദി സാദിയയ്ക്ക് ഇന്ന് നിരവധി ആരാധകരാണുള്ളത്.
ഒരു മാധ്യമപ്രവര്‍ത്തക കൂടിയാണ് സാദിയ.

Advertisements

തന്റെ വിശേഷങ്ങളും പുത്തന്‍ ചിത്രങ്ങളുമെല്ലാം സാദിയ തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അടുത്തിടെ തന്റെ വിവാഹജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെപ്പറ്റി തുറന്നുപറഞ്ഞുകൊണ്ട് സാദിയ പങ്കുവെച്ച വീഡിയോ വൈറലായിരുന്നു.

Also Read: ആദ്യ സിനിമ മുതല്‍ കാത്ത് സൂക്ഷിക്കുന്ന സൗഹൃദം, അന്ന് മുതല്‍ വീട്ടില്‍ കേറാതെ പോയാല്‍ അദ്ദേഹം കൊല്ലും, സുരേഷ് ഗോപിയെക്കുറിച്ച് ഖുശ്ബു പറയുന്നു

അഥര്‍വ്വായിരുന്നു സാദിയയുടെ ജീവിത പങ്കാളി. എന്നാല്‍ ഇരുവരും തമ്മില്‍ ബ്രേക്കപ്പായി. ഒന്നിച്ചല്ല താമസിക്കുന്നതെന്നും ബ്രേക്കപ്പിന് ശേഷവും തങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നവരാണെന്ന് സാദിയ ക്യുആന്‍ഡ്എ വീഡിയോയിലൂടെ പറയുന്നു.

ആലപ്പുഴയിലാണ് അഥര്‍വ്വും കുടുംബവും താമസിക്കുന്നത്. വേര്‍പിരിയുക എന്നത് തങ്ങള്‍ വളരെ മെച്വേര്‍ഡായി എടുത്ത തീരുമാനമായിരുന്നുവെന്നും സോഷ്യല്‍മീഡിയയില്‍ തങ്ങള്‍ ഇപ്പോഴും സുഹൃത്തുക്കളാണെന്നും ചില മീറ്റിങ്ങിനൊക്കെ പോകുമ്പോള്‍ കാണാറുണ്ടെന്നും സാദിയ പറയുന്നു.

Also Read: സിനിമാജീവിതത്തില്‍ ഏറ്റവും സ്‌നേഹവും ആരാധനയും തോന്നിയത് ഈ നടിയോട്, വെളിപ്പെടുത്തലുമായി മമ്മൂട്ടി

എടുത്ത തീരുമാനങ്ങളില്‍ പിന്നീട് വേണ്ടായിരുന്നുവെന്ന് തോന്നിയതെന്താണെന്ന ഒരു ആരാധകന്റെ ചോദ്യത്തിന് എടുത്തുചാടി കല്യാണം കഴിക്കേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടുണ്ടെന്ന് സാദിയ പറയുന്നു. രണ്ടാളും കുറേ മെച്വേര്‍ഡ് ആയിട്ട് മതിയാരുന്നു വിവാഹമെന്ന് തോന്നിയിട്ടുണ്ടെന്നും സാദിയ കൂട്ടിച്ചേര്‍ത്തു.

എപ്പോഴും ചിരിച്ചോണ്ടിരിക്കാന്‍ ആഗ്രഹിക്കുന്നവളാണ് താന്‍, താന്‍ മാത്രമല്ല, തന്റെ ചുറ്റുമുള്ളവരും ചിരിക്കണമെന്നും ചുറ്റുമുള്ളവരും ഹാപ്പിയായിരിക്കണം എന്നാഗ്രഹിക്കാറുണ്ടെന്നും സാദിയ പറയുന്നു. ശാരീരികമായി ഉപദ്രപിച്ച മൂന്നുപേരാണ് തനിക്ക് ജീവിച്ച് കാണിക്കണമെന്ന് തോന്നിപ്പിച്ചവരെന്നും സാദിയ പറയുന്നു.

Advertisement