മലയാളം മിനിസ്‌ക്രീനിലും സിനിമയിലും അറിയപ്പെടുന്ന അവതാരകയും നടിയുമാണ് ജ്യുവൽ മേരി.
ഒരു റിയാലിറ്റി ഷോയുടെ അവതാരികയായി വന്ന് പിന്നീട് ബിഗ് സ്‌ക്രീനിൽ ഇടം പിടിക്കുകയായരുന്നു ജ്യുവൽ മേരി.
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സലിം അഹമ്മദ് ഒരുക്കിയ പത്തേമാരി എന്ന സിനിമയിലൂടെയായിരുന്നു ജ്യൂവൽ മേരിയുടെ അരങ്ങേറ്റം. രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത ജയസൂര്യ ചിത്രം ഞാൻ മേരിക്കുട്ടിയിൽ മുഖ്യ കഥാപാത്രമായി ജ്യുവൽ മേരിയും എത്തിയിരുന്നു.
തൃശിവപേരൂർ ക്ലിപ്തം, ഒരു ബിലാത്തിക്കഥ എന്നീ ചിത്രങ്ങളിലൊക്കെ ജ്യുവൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ജ്യൂവൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ അശ്ലീല ചിത്രമാണ് ചിലർ മകന്റ് ചെയ്തത്.
ഇതിന് പ്രതികരണവുമായി എത്തിയിരിക്കുകയാണ് ജ്യൂവൽ. അശ്ലീല ചിത്രം പങ്കുവച്ചവരോട് നടി ജുവൽ മേരി പ്രതികരിച്ചതിങ്ങനെയായിരുന്നു. അല്പം മുൻപ് പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ ഒരു പത്തിരുപത് അശ്ലീല ചിത്രങ്ങൾ മെസ്സേജുകൾ എല്ലാം നീക്കം ചെയ്തത് ബാൻ ചെയ്തിട്ടുണ്ടെന്ന് ജ്യുവൽപറയുന്നു.
ഏതായാലും കൊറോണ കാരണം ഒരു ഗുണവും ഇല്ലാത്ത കുറെ എണ്ണത്തിന് ഒരു പണിയും ഇല്ലാതെ ആയിട്ടുണ്ടെന്നാണ് താരം പറയുന്നത്. തൃപ്പൂണിത്തറ സ്വദേശിയായ ജ്യുവൽ മേരി സ്‌കൂൾ കാലഘട്ടത്തിൽ ചെറിയ നാടകങ്ങൾ രചിച്ച് സംവിധാനം ചെയ്തിരുന്നു.
പിന്നീട് മഴവിൽ മനോരമയോയിലെ ഡി 4 ഡാൻസ് ആങ്കർ ചെയ്തു. അങ്ങനെയാണ് പത്തേമാരി എന്ന സിനിമയിൽ മമ്മൂട്ടിയുടെ നായികയാകുന്നത്. മഴവിൽ മനോരമയിൽ വച്ച് കണ്ടുമുട്ടിയ ജെൻസനെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു ജ്യൂവൽ.
ജ്യൂവൽ മേരിയുടെ കുറിപ്പിന്റെ പൂർണരുപം:
അല്പം മുൻപ് പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ ഒരു പത്തിരുപത് അശ്ലീല ചിത്രങ്ങൾ മെസ്സേജുകൾ. എല്ലാം ഡെലീറ്റ് ചെയ്തത് ബാൻ ചെയ്തിട്ടുണ്ട്! ഏതായാലും കൊറോണ കാരണം ഒരു ഗുണവും ഇല്ലാത്ത കുറെ എണ്ണത്തിന് ഒരു പണിയും ഇല്ലാതെ ആയിട്ടുണ്ട്!