ടെസ്റ്റ് ചെയ്ത് രണ്ട് വരകൂടി കണ്ടപ്പോൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി; കുഞ്ഞ് അനങ്ങുന്നത് കാണാൻ സെറ്റിൽ നിന്നും ഓടിയെത്തും; അച്ഛനാകുന്നതിന്റെ ത്രില്ലിൽ ശ്രീനിഷ് അരവിന്ദ്

286

മലയാളത്തിന്റെ പ്രിയപ്പെട്ടി നടിയും അനതാരകയുമാണ് പേളിമാണി. അതേ പോലെതന്നെയാണ് പ്രേക്ഷകർക്ക് പ്രിയങ്കരനാണ് മോഡലും സീരിൽ നടനുമായി ശ്രീനിഷ് അരവിന്ദ്.. മിനിസ്‌ക്രീനിലൂടെ പ്രേക്ഷകർക്ക് സുപരിചിതരായി പിന്നാലെ ബിഗ്‌ബോസിലെത്തി പ്രണയത്തിലായ ജോഡികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും.

കഴിഞ്ഞ മേയിൽ വിവാഹിതരായി ഇവർ ഇപ്പോൾ തങ്ങളുടെ കുഞ്ഞ് അതിഥിക്കായി കാത്തിരിക്കയാണ്. അഞ്ചു മാസം ഗർഭിണിയാണ് ഇപ്പോൾ പേളി മാണി. മാർച്ചിലാണ് കുഞ്ഞെത്തുന്നതെന്നും കുഞ്ഞിന്റെ വിശേഷങ്ങളും പങ്കുവച്ച് പേളി എത്തിയിരുന്നു. അച്ഛനാകാൻ ഒരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് ശ്രീനിഷ് അരവിന്ദ്.

Advertisements

പേളി ഗർഭിണിയായപ്പോൾ മുതൽ തന്നിലെ അച്ഛനും ജനിച്ചുവെന്നായിരുന്നു ശ്രിനിഷ് പറഞ്ഞത്. ഇപ്പോൾ പേളി ഗർഭിണിയാണെന്ന് അറിഞ്ഞത് മുതലുളള വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ശ്രീനിഷ് അരവിന്ദ്.
ഭക്ഷണം കഴിക്കാനോ പ്രത്യേകിച്ച് എന്തെങ്കിലും ചെയ്യാനോയൊന്നും താൽപര്യമില്ലാത്ത പോലെയായിരുന്നു പേളി മാണി. ആ സമയത്താണ് ഗർഭിണിയുടെ ലക്ഷണങ്ങളെക്കുറിച്ച് ഗൂഗിളിൽ തപ്പിയത്. ലക്ഷണങ്ങൾ കണ്ടപ്പോഴേ പേളി ഗർഭിണിയാണെന്ന് ഉറപ്പിച്ചിരുന്നു.

ടെസ്റ്റ് ചെയ്ത് രണ്ട് വര കൂടി കണ്ടപ്പോൾ സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു. അതിന് ശേഷമായാണ് ആശുപത്രിയിൽ പോയത്. നിരവധി ടെസ്റ്റുകളായിരുന്നു അവർ നടത്തിയത്. ജീവിതത്തിലെ വലിയൊരു പരീക്ഷയുടെ റിസൽട്ട് അറിയാനായി കാത്തിരിക്കുന്ന അവസ്ഥയായിരുന്നു അതെന്ന് ശ്രീനിഷ് പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം അച്ഛനാകാൻ ഒരുങ്ങുന്നതിന്റെ സന്തോഷവും വിശേഷങ്ങളും പങ്കുവച്ചത്.

മൂന്നാമത്തെ മാസം ശരിക്കും കഷ്ടപ്പാടായിരുന്നുവെന്ന് ശ്രീനിഷ് പറയുന്നു. രാവിലെ എഴുന്നേൽക്കുമ്പോഴേ പേളി ഛർദ്ദിക്കാൻ തുടങ്ങും. പുറം തടവിക്കൊടുക്കലായിരുന്നു എന്റെ പണി. ജ്യൂസും ഉണ്ടാക്കി കൊടുക്കാറുണ്ടായിരുന്നു താനെന്നും ശ്രിനിഷ് അരവിന്ദ് പറയുന്നു. ഗർഭിണിയായതോടെ വൈകി ഭക്ഷണം കഴിക്കുന്ന ശീലം ഞങ്ങൾ നിർത്തിയിരുന്നു.

പാനിപൂരിയുടെ കാര്യത്തിൽ മാത്രം ഇളവ് വരുത്തിയിരുന്നു. സദ്യയും പേളിക്ക് ഇപ്പോൾ വലിയ ഇഷ്ടമാണ്. ഐസ്‌ക്രീമും ചോക്ലേറ്റുമൊന്നും ഇപ്പോൾ അത്ര താൽപര്യമില്ലെന്നും ശ്രിനിഷ് പറയുന്നു. പേളിക്ക് ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. മുൻപ് മുട്ടയും പാലുമൊന്നും കഴിക്കാത്തയാൾ ഇപ്പോൾ അതൊക്കെ സന്തോഷത്തോടെ കഴിക്കുന്നുണ്ട്.

കുഞ്ഞിനായാണ് അതൊക്കെ ചെയ്യുന്നത്. തനിക്ക് നെഗറ്റീവ് എനർജി ഇല്ലാതിരിക്കാനുള്ള ശ്രമങ്ങളും പേളി നടത്തുന്നുണ്ട്. എപ്പോഴും പോസിറ്റീവാണ്. വാർത്തകളൊന്നും കാണാറില്ലെന്നും ശ്രിനിഷ് പറയുന്നു. ലൊക്കേഷനിൽ ആരുമായും താൻ അങ്ങനെ ഇടപെടാറില്ല. മുൻകരുതലുകളെല്ലാമെടുത്താണ് പോവുന്നത്. ഷൂട്ട് കഴിഞ്ഞാൽ ഭാര്യയ്ക്ക് അരികിലേക്ക് ഓടിയെത്തുമെന്നും ശ്രിനിഷ് പറയുന്നു.

കുഞ്ഞ് ആദ്യമായി അനങ്ങിയ സമയത്ത് താൻ പേളിക്കൊപ്പമുണ്ടായിരുന്നില്ല. ഷൂട്ടിങ്ങിലായിരുന്നു. ആ സമയത്ത് കൂടെയില്ലാതിരുന്നതിൽ സങ്കടം തോന്നിയിരുന്നു. ഓരോ ഷെഡ്യൂൾ കഴിയുമ്‌ബോഴും വീട്ടിലേക്ക് ഓടുമായിരുന്നു. തനിക്കും കുഞ്ഞ് അനങ്ങുന്നത് അറിയാനായിരുന്നു. അവൾ ചോക്ലേറ്റ് കഴിക്കുമ്പോൾ കുഞ്ഞ് അനങ്ങുന്നത് അറിയാനാവും. ആ സമയത്ത് വല്ലാത്ത സന്തോഷം തോന്നുമെന്നും എങ്ങനെയാണ് അതേക്കുറിച്ച് പറയേണ്ടതെന്നറിയില്ലെന്നും ശ്രീനിഷ് വാചാലനാകുന്നു.

Advertisement