ചെയ്ത് കൂട്ടിയ പാപങ്ങൾക്ക് കണക്കില്ല, ഇപ്പോൾ പാപങ്ങളെല്ലാം തീർന്നിരിക്കുന്നു; മതംമാറി സുവിശേഷ പ്രാസംഗിക ആയതിനെ കുറിച്ച് നടി മോഹിനി

25179

കമൽ സംവിധാനം ചെയ്ത് 1993ൽ പുറത്തിറങ്ങിയ ഗസൽ എന്ന സിനിമയിൽ വിനീതിന്റെ നായികയായി മലയാളത്തിയ തെന്നിന്ത്യൻ താരമായിരുന്നു നി മോഹിനി. പിന്നീട് നാടോടി, പഞ്ചാബി ഹൗസ്, ഉൾപ്പെടെ നിരവധി മലയാള ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായിരുന്നു മോഹിനി.

സിനിമയിൽ നിന്ന് മാറി നിൽക്കുന്ന മോഹിനി ഇപ്പോൾ സുവിശേഷ പ്രാസംഗികയായി മാറി കഴിഞ്ഞു. 7 വർഷം മുമ്പ് ക്രിസ്തീയ മതം സ്വീകരിച്ച മോഹിനിയുടെ ഇപ്പോഴത്തെ പേര് ക്രിസ്റ്റീനയെന്നാണ്. നേരത്തെ പോണ്ടിച്ചേരിയിലെ ഉപ്പളം സെന്റ് സേവ്യേഴ്സ് പളളിയിൽ സുവിശേഷ പ്രസംഗം നടത്തുന്ന മോഹിനിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

Advertisements

കടുത്ത മാനസിക വേദനയിൽ വീട്ടുജോലിക്കാരി നൽകിയ ബൈബിളാണ് ക്രിസ്തു മതത്തിലേക്ക് മാറുവാൻ പ്രേരിപ്പിച്ചത്. നല്ലൊരു ഭർത്താവിനെ ലഭിച്ചു. കൈ നിറയെ സമ്പാദ്യവുമുണ്ടായി. എന്നിട്ടും ജീവിതത്തിൽ നിരാശമാത്രമായിരുന്നു ഫലം.

ഈ അവസ്ഥയിൽ നിന്ന് രക്ഷപ്പെടുവാൻ സുവിശേഷം ശക്തി പകർന്നുവെന്നും മോഹിനി കൂട്ടിചേർത്തു.
ജീവിതത്തിൽ താനേറെ പാപങ്ങൾ ചെയ്തിരുന്നു, മൂന്ന് തവണ വിവാഹ മോചനത്തിന് ഒരുങ്ങി. മനസ്സിലെ ദുഷ്ടശക്തികളാണ് ഇതിന് പ്രേരിപ്പിച്ചത്.

തഞ്ചാവൂരിലെ ബ്രാഹ്മണ കുടുംബത്തിലാണ് മോഹിനി ജനിച്ചത്. ജീവിതത്തിലെ പാപങ്ങളെല്ലാം തീർന്നിരിക്കുന്നു. പുതുജന്മമാണ് തനിക്കിതെന്നും മോഹിനി പറയുന്നു. 2013ലാണ് മോഹിനി, ക്രിസ്റ്റീന എന്ന പേര് സ്വീകരിച്ച് ക്രിസ്ത്യാനിയായത്. വിഷാദരോഗം കീഴടക്കിയ കാലത്ത് അതിൽ നിന്ന് മോചനം നൽകിയത് ബൈബിളാണ്.

നല്ലൊരു വ്യക്തിയെ വിവാഹം കഴിച്ചിട്ടും കൈനിറയെ സമ്പത്ത് ഉണ്ടായിരുന്നിട്ടും തനിക്ക് ഭർത്താവിനെ ഉൾക്കൊള്ളാനായില്ല. ജീവിതത്തിൽ ഒന്നിലും തൃപ്തി കണ്ടെത്താനായില്ലെന്നും മോഹിനി വീഡിയോയിൽ പറയുന്നു. ജീവിതം നിരാശയിലാക്കിയത് പിശാചിന്റെ വേലയായിരുന്നു. പിശാചിനെ എതിർക്കാൻ യേശു കൂടെ വേണം. അതിനാണ് മതം മാറിയതെന്നും മോഹിനി പറഞ്ഞു.

മൂന്ന് തവണ വിവാഹ ജീവിതം വേണ്ടന്ന് വയ്ക്കാൻ തോന്നി. അതിൽ നിന്നെല്ലാം രക്ഷപെടുത്തിയത് യേശുവാണെന്നും മോഹിനി കൂട്ടിച്ചേർത്തു. മനസ് ഉലഞ്ഞ കാലത്ത് ഒരു പ്രളയത്തിൽ അകപ്പെട്ടതായി സ്വപ്നം കണ്ടു. ആ പ്രളയം ഞാൻ ചെയ്ത പാപങ്ങളായിരുന്നു.

അപ്പോൾ മറുകരയയിൽ നിരവധി നായകൻമാരെ കണ്ടു. വിജയും അജിത്തും ഒക്കെ സുന്ദരൻമാരാണെന്ന് പറയുന്നവരുണ്ട്. എന്നാൽ അവരേക്കാളൊക്കെ സുന്ദരനായ ഒരാളെയാണ് ഞാൻ കണ്ടത്. അയാളുടെ അടുത്താണ് ഒരു ബോട്ട് കണ്ടത്. ആ ബോട്ടിലേക്ക് സ്വപ്നത്തിൽ കണ്ടയാൾ വിരൽ ചൂണ്ടി. അത് യേശുവായിരുന്നെന്നും മോഹിനി പറഞ്ഞു.

ഹോളി ക്രോസ് ടിവിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.തൊണ്ണൂറുകളിൽ മലയാള സിനിമയിൽ ഒട്ടേറെ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത നടിയാണ് മോഹിനി.

Advertisement