ഏറ്റവും വൃത്തികെട്ടവനാണ്, ശരത് മേനോനെ സൂക്ഷിക്കണം: വെയിൽ സിനിമയുടെ സംവിധായകന് എതിരെ ഷെയ്ൻ നിഗം

30

താൻ നായകനായ വെയിൽ സിനിമയുടെ സംവിധായകൻ ശരത് മേനോനെതിരേ രൂക്ഷ വിമർശനവുമായി നടൻ ഷെയിൻ നിഗം. തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരത്തിന്റെ പ്രതികരണം. ശരത് മേനോനെ സൂക്ഷിക്കണം എന്നാണ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ ഷെയിൻ പറയുന്നത്. ഒരാൾക്ക് പരിചയപ്പെടാൻ പറ്റുന്നതിൽ വെച്ച് ഏറ്റവും വൃത്തികെട്ടവനാണ് ശരത് മേനോനെന്നും പോസ്റ്റിലുണ്ട്.

Advertisements

വെറുപ്പ് ഉണ്ടാക്കാനല്ല ഞാൻ ശ്രമിക്കുന്നത്. ഇതൊരു തകർന്ന ഹൃദയത്തിൽ നിന്നുള്ളതാണ്. ആരെയും ഒന്നും ബോധിപ്പിക്കാനില്ല. സത്യമേവ ജയതേ’ എന്ന അടിക്കുറിപ്പോയെയാണ് ഇൻസ്റ്റഗ്രാം പോസ്റ്റ്.
നേരത്തെ ശരതിന് ഷെയ്ൻ അയച്ചു നൽകിയ വോയിസ് മെസേജും പുറത്തുവന്നിരുന്നു.

ശരത് നശിപ്പിക്കുന്നത് പ്രകൃതിയെ ആണെന്നും ശരത്തിന്റെ വാശി വിജയിക്കട്ടെ എന്നും പ്രകൃതി എപ്പോഴെങ്കിലും തിരിച്ചടിക്കുമെന്നും ഷെയ്ൻ പറയുന്ന വോയിസ് മെസേജാണ് പുറത്തുവന്നിരിക്കുന്നത്.
അതേസമയം, ഷെയ്ൻ നിഗത്തിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ വെയിലിന്റെ നിർമാതാവ് ജോബി ജോർജ് പരാതി നൽകിയിരുന്നു.

ഷെയിനും ജോബി ജോർജും തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് വിവാദമായ ചിത്രമായിരുന്നു വെയിൽ.
ഇനിയുള്ള സിനിമകളിൽ ഷെയ്നെ സഹകരിപ്പിക്കില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ‘അമ്മ’യെ അറിയിച്ചിരുന്നു. അങ്ങനെയെങ്കിൽ ഷെയ്നിന് വിലക്ക് വരാനുള്ള സാധ്യതയുണ്ട്. നേരത്തെ ഇരുവരും തമ്മിലുള്ള തർക്കം സംഘടനകൾ ഇടപെട്ട് പരിഹരിച്ചിരുന്നു.

ഇതിന് പിന്നാലെ വെയിൽ സിനിമയുടെ ചിത്രീകരണത്തിനായി വരാമെന്ന് ഷെയ്ൻ സമ്മതിച്ചിരുന്നു. എന്നാൽ ഒത്തുതീർപ്പ് വ്യവസ്ഥകൾ ലംഘിച്ചുകൊണ്ട് ഷെയ്ൻ ഷൂട്ടിംഗ് സ്ഥലത്ത് എത്തുന്നില്ലെന്നാണ് ജോബി ജോർജ് പരാതിയിൽ ഉന്നയിക്കുന്നത്.

Advertisement