എന്ത് പേരിട്ടു വിളിച്ചാലും, ദൈവങ്ങളെല്ലാം ഒന്ന് തന്നെ അല്ലേ? ജാതിയും മതവുമൊന്നും ഇല്ലാതെ വളരട്ടെ നമ്മുടെ അടുത്ത തലമുറ: ജിഷിൻ മോഹന്റെ കുറിപ്പിന് കൈയ്യടിച്ച് ആരാധകർ

138

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ജിഷിൻ മോഹൻ. അമല എന്ന സീരിയലിലെ വില്ലനായി എത്തി അമലയിൽ നായികയായത്തിയ വരദയെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. ഇപ്പോൾ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട ജോഡിയാണ് ജിഷിൻ മോഹനും വരദയും.

സീരിയലിലെ ഇരുവരുടെയും സൗഹൃദം പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു. 2014 മെയ് 25ന് ആയിരുന്നു ഇവരുടെ വിവാഹം. റീജിയണൽ ക്യാൻസർ സെന്ററിലെ കുട്ടികൾക്കൊപ്പമായിരുന്നു അന്ന് വിവാഹസദ്യ താരദമ്പതികൾ കഴിച്ചത്.

Advertisements

വിവാഹവും അധികം ആർഭാടങ്ങളൊന്നുമില്ലാതെ ലളിതമായി തന്നെയായിരുന്നു സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും പങ്കുവെക്കുന്ന എല്ലാ ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കാറുമുണ്ട്. സരസമായ ഭാഷയിലൂടെയാണ് മിക്ക വിശേഷങ്ങളും ജിഷിൻ പങ്കിടുന്നത്. ഇപ്പോൾ ജിഷിൻ പങ്ക് വച്ച ഒരു പുതിയ പോസ്റ്റിനു ആണ് ആരാധകർ കൈ അടിക്കുന്നത്.

എന്ത് പേരിട്ടു വിളിച്ചാലും, ദൈവങ്ങളെല്ലാം ഒന്ന് തന്നെ അല്ലേ? പ്രാർത്ഥനകൾ കേട്ടാൽ മാത്രം മതി. ജാതിയും മതവുമൊന്നും ഇല്ലാതെ തന്നെ വളരട്ടെ, നമ്മുടെ അടുത്ത തലമുറയെങ്കിലും’ എന്നാണ് ജിഷിൻ പറയുന്നത്. കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:

പ്രാർത്ഥിക്കാൻ എല്ലാവർക്കും ഓരോരോ കാരണങ്ങൾ കാണും. ഇവനെന്താണോ എന്തോ പ്രാർത്ഥിക്കുന്നത് അംബലത്തിൽ പോകുമ്പോൾ, കൃഷ്ണാ ഭഗവാനേ രച്ചിച്ചനേ വാവക്ക് ഉവ്വാവു ഒന്നും വരുത്തല്ലേ വാവ നല്ല കുട്ടിയാണേ കുരുത്തക്കേട് ഒന്നും കാട്ടൂലേ എന്നും, പള്ളിയിൽ പോകുമ്പോ ൾ, പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും (ഈ വാക്ക് വായിൽ കൊള്ളാത്തത് കൊണ്ട് അവന്റെ രീതിയിൽ പച്ചിച്ചുച്ചനും) ആമേൻ എന്നും പ്രാർത്ഥിക്കണം എന്നാ പറഞ്ഞു കൊടുത്തിരിക്കുന്നത്.

പക്ഷെ, അംബലത്തിൽ ചെല്ലുമ്പോൾ പിതാവിനും പുത്രനും എന്നും, പള്ളിയിൽ ചെല്ലുമ്പോൾ യേശുവിനെ കേറി കൃഷ്ണാ എന്നും വിളിക്കുന്ന വിത്താണിവൻ എന്ത് പേരിട്ടു വിളിച്ചാലും, ദൈവങ്ങളെല്ലാം ഒന്ന് തന്നെ. അല്ലേ? പ്രാർത്ഥനകൾ കേട്ടാൽ മാത്രം മതി. ജാതിയും മതവുമൊന്നും ഇല്ലാതെ തന്നെ വളരട്ടെ, നമ്മുടെ അടുത്ത തലമുറയെങ്കിലും എന്നായിരുന്നു ജിഷിൻ കുറിച്ചത്.

Advertisement