പാടാത്ത പൈങ്കിളി സീരിയലിൽ നിന്നും പ്രദീപ് ചന്ദ്രൻ പിൻമാറി, കാരണം വെളിപ്പെടുത്തി താരം, നിരാശരായി ആരാധകർ

7336

മലയാളം മിനിസ്‌ക്രീൻ പ്രേഷകരുടെ പ്രിയതാരമാണ് പ്രദീപ് ചന്ദ്രൻ. ഏഷ്യാനെറ്റിലെ ബിഗ് ബോസ് മലയാളം രണ്ടാം സീസണിലൂടെ പ്രദീപിന്റെ മലയാളികൾ അടുത്തറിഞ്ഞു. ഇപ്പോഴിതാ പ്രദീപ് ചന്ദ്രൻ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന സീരിയലിൽ നിന്ന് പിന്മാറുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി എന്ന സീരിയലിൽ നിന്നുമാണ് പ്രദീപ് ചന്ദ്രൻ പിൻമാറുന്നത്. സുധീഷ് ശങ്കർ ഒരുക്കുന്ന സീരിയൽ ഇക്കഴിഞ്ഞ സെപ്റ്റംബർ ഏഴിനായിരുന്നു സംപ്രേക്ഷണം ആരംഭിച്ചത്. പാടാത്ത പൈങ്കിളിയിൽ അരവിന്ദൻ എന്ന കഥാപാത്രത്തെയായിരുന്നു പ്രദീപ് ചന്ദ്രൻ അവതരിപ്പിച്ചിരുന്നത്.

Advertisement

അന്തരിച്ച നടൻ ശബരീനാഥ് അവതരിപ്പിച്ചകഥാപാത്രത്തെയായിരുന്നു പ്രദീപ് അവതരപ്പിച്ചിരുന്നത്.
ഇപ്പോഴിതാ സീരിയലിൽ നിന്നും താൻ പിന്മാറുകയാണെന്ന് അറിയിച്ചിരിക്കുകയാണ് നടൻ. ശബരിയോടുളള ഒരു സ്നേഹത്തിന്റെ പുറത്തും, മെരിലാന്റ് പോലെയുളള ഒരു വലിയ നിർമ്മാതാക്കളോടുംകൂടി പ്രവർത്തിക്കാൻ കിട്ടിയ അവസരം ആയതുകൊണ്ടാണ് ഏറ്റെടുത്തത്.

ഇപ്പോൾ ഞാൻ ആ കഥാപാത്രം ഉപേക്ഷിച്ചുവെന്ന് നടൻ പറയുന്നു. ഇനി പാടാത്ത പൈങ്കിളിയിൽ ഉണ്ടാകില്ല. അഭിനയിച്ച കുറച്ചുഭാഗങ്ങൾ കുറച്ചുനാൾ ഉണ്ടാകും. എന്നെ ഞാൻ ആക്കിയ എഷ്യാനെറ്റിനോടും സംവിധായകൻ സുധിച്ചേട്ടനോടുളള കടപ്പാട് മൂലമാണ് അഭിനയിക്കാൻ എത്തിയത്.

ഒരിക്കലും പരമ്പരയെ കുറച്ചുകാണുകല്ല, ചെയ്തു തുടങ്ങിയപ്പോൾ ആണ് എന്റെ റോൾ എനിക്ക് മനസിലാകുന്നത് എന്നും പ്രദീപ് ചന്ദ്രൻ പറഞ്ഞു. മുൻപ് പല ബോൾഡായ കഥാപാത്രങ്ങൾ ചെയ്തതുകൊണ്ടാകാം എനിക്കും എന്നെ സ്നേഹിക്കുന്നവർക്കും അരവിന്ദിനെ ഉൾക്കൊളളാൻ കഴിയാഞ്ഞത്, അതുകൊണ്ടാണ് ഈ പിന്മാറ്റമെന്നും പ്രദീപ് ചന്ദ്രൻ പറഞ്ഞു.

Advertisement