വീട്ടുജോലി ചെയ്യാൻ വരെ പോയിട്ടുണ്ട്: സിനിമയിൽ എത്തുന്നതിന് മുമ്പുള്ള തന്റെ ദുരിത ജീവിതത്തെ കുറിച്ച് നേഹാ സക്‌സേന

105

താരരാജാക്കൻമാരായ മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം അഭിനയിച്ച് മലയാളികളുടെ മനസ് കീഴടക്കിയ അന്യഭാഷാ നടിയാണ് നേഹാ സക്സേന. മലയാളത്തിന് പുറമെ തെന്നിന്ത്യൻ ഭാഷ സിനിമകളിൽ എല്ലാം തന്നെ താരം സജീവമായ താരം വളരെ പെട്ടന്നാണ് മലയാളി സിനിമാ സിനിമാ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായി മാറിയത്.

മെഗാസ്റ്റാർ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തിയ കസബ എന്ന ചിത്രണത്തിലെ സൂസൻ എന്ന കഥാപാത്രം താരത്തിന് ഏറെ ശ്രദ്ധ നേടിക്കൊടുത്തിരുന്നു. താരരാജാവ് മോഹൻലാലിന്റെ ചിത്രമായ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, സഖാവിന്റെ പ്രിയസഖി, പടയോട്ടം, ധമാക്ക തുടങ്ങിയ ചിത്രങ്ങളിലും കസബയ്ക്ക് പിന്നാലെ നടി ശ്രദ്ധേയമായ വേഷങ്ങളിൽ എത്തി.

നടിയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം മോഹൻലാൽ നായകനായി എത്തുന്ന ആറാട്ട് ആണ്. തുളു ഭാഷയിലെ ചിത്രത്തിലൂടെയാണ് നേഹ സക്സേന ആദ്യമായി അഭിനയ രംഗത്തേക്ക് എത്തുന്നത്. ഒട്ടുമിക്ക ഭാഷകളിലും താരം പിന്നീട് അഭിനയിച്ചു.

നിരവധി ആരാധകരെ വളരെ കുറച്ച് ചിത്രങ്ങൾ കൊണ്ടുതന്നെ സമ്പാദിക്കാൻ താരത്തിന് സാധിച്ചു. ഇപ്പോൾ ഇതാ നേഹ നടത്തിയ ചില വെളിപ്പെടുത്തലുകളാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. സിനിമയിൽ എത്തുന്നതിന് മുമ്പുള്ള തന്റെ ജീവിതത്തെ കുറിച്ചായിരുന്നു നേഹ തുറന്നു പറഞ്ഞത്.

നേഹയുടെ വാക്കുകൾ ഇങ്ങനെ:

ഒരു സാധാരണ കുടുംബത്തിൽ ആയിരുന്നു എന്റെ ജനനം, അച്ഛനെ കാണാനുള്ള ഭാഗ്യം എനിക്ക് ദൈവം തന്നില്ല അമ്മയായിരുന്നു എന്റെ അച്ഛനും അമ്മയും എല്ലാം. പഠിക്കുമ്പോൾ പരീക്ഷ എഴുതാനുള്ള ഹാൾ ടിക്കറ്റ് വാങ്ങാൻ പോകാനൻ പോലും പണം എന്റെ കയ്യിൽ ഉണ്ടായിരുന്നില്ല.

അതുകൊണ്ട് തന്നെ പരീക്ഷ എഴുതാനുള്ള ഹാൾ ടിക്കറ്റ് വാങ്ങാൻ വീട്ടുജോലിക്ക് വരെ പോയിട്ടുണ്ട്. അമ്മയ്ക്ക് കമ്പിളി കുപ്പായങ്ങൾ തുന്നുന്ന ജോലിയായിരുന്നു. പഠനത്തിനും ഭക്ഷണത്തിനും വേണ്ടി അമ്മ ഒരുപാട് കഷ്ടപെട്ടിട്ടുണ്ടെന്നും നേഹ സക്‌സേന പറയുന്നു.