ഇത്രയും വിനയമുളള ഒരു നടനെ കാണാൻ കിട്ടുക എന്നത് അപൂർവ്വമാണ്: സുരേഷ് ഗോപിയെ കുറിച്ച് കവിയൂർ പൊന്നമ്മ

52

മലയാള സിനിമയിൽ തലമുറകളെ അവതരിപ്പിച്ചിട്ടുള്ള നടിയാണ് കവിയൂർ പൊന്നമ്മ. നായികയായും, സഹോദരിയായും, അമ്മയായും, മുത്തശ്ശിയായും സഹനടിയായായും ഒക്കെ കവിയൂർ പൊന്നമ്മ മലയാളികളെ വിസ്മയിപ്പിച്ചിട്ടുണ്ട്. സിനിമയും ജീവിതവുമായി ഏറെ ബന്ധപ്പെടുത്തി കാണുന്ന മലയാളിക്ക് എന്നും അമ്മയുടെ മുഖവും മനസ്സും നൽകി ഊട്ടിയുറക്കിയത് നടി കവിയൂർ പൊന്നമ്മയാണ്.

നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് താരം പ്രേക്ഷകർക്കായി സമ്മാനിച്ചതും. എന്നാൽ ഇപ്പോൾ താരം തന്റെ പ്രിയ താരത്തെ കുറിച്ച് തുറന്ന് പറയുകയാണ ഇപ്പോൾ. ആ താരത്തെ കുറിച്ച് ഓർക്കുമ്പോൾ തന്റെ മനസിൽ ആദ്യം വരുന്ന ഒരു കാര്യമുണ്ടെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കവിയൂർ പൊന്നമ്മ വെളിപ്പെടുത്തുന്നു.

കവിയൂർ പൊന്നമ്മയുടെ വാക്കകൾ ഇങ്ങനെ:

ഒറ്റപ്പാലത്ത് ഒരു സിനിമയുടെ ചിത്രീകരണം നടക്കുമ്പോൾ അവിടെ ഒരു കൊച്ചുപയ്യൻ നിൽക്കുന്നു. അവന്റെ ഗമയോടെയുളള നിൽപ്പൊക്കെ കണ്ട് ഞാൻ അവനെ ശ്രദ്ധിച്ചു. ഞാൻ അവനെ വിളിച്ചിട്ട് ചോദിച്ചു. നിനക്ക് എറ്റവും ഇഷ്ടപ്പെട്ട നടൻ ആരാണെന്ന്.

മമ്മൂട്ടിയാണോ? അവൻ തോള് മേലേക്ക് പൊക്കി അല്ല എന്ന ഭാവത്തിൽ സംസാരിക്കാതെ നയം വ്യക്തമാക്കി.
പിന്നീട് ചോദിച്ചു മോഹൻലാലിനെയാണോ ഇഷ്ടം അതിനും അവൻ അല്ല എന്ന മറുപടി നൽകി. പിന്നെ നിനക്ക് ആരെയാണ് ഇഷ്ടം എന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞു എനിക്ക് ഇഷ്ടം സുരേഷ് ഗോപിയെ ആണെന്ന്.

അവന്റെ ഗമയോടെയുളള ആ പറച്ചിലൊക്കെ കേട്ടപ്പോൾ എനിക്കും ശരിക്കും അതിശയം വന്നു. സുരേഷിനെ ഞാൻ കുട്ടിക്കാലത്ത് എടുത്തോണ്ട് നടന്നിട്ടുണ്ട്. സിനിമയിൽ ഇത്രയും വിനയമുളള ഒരു നടനെ കാണാൻ കിട്ടുക എന്നത് അപൂർവ്വമാണ്.

വീട്ടിലൊക്കെ ചെല്ലുമ്പോൾ അത്രത്തോളം സ്നേഹത്തോടെയാണ് സുരേഷ് പെരുമാറുന്നത്, അഭിമുഖത്തിൽ സൂപ്പർതാരത്തെ കുറിച്ച് കവിയൂർ പൊന്നമ്മ പറഞ്ഞു. സുരേഷ് ഗോപിക്കൊപ്പവും ഏറെ സിനിമകൾ ചെയ്തിട്ടുളള താരമാണ് കവിയൂർ പൊന്നമ്മ. സൂപ്പർതാരങ്ങളുടെ അമ്മ വേഷങ്ങളിലാണ് നടി മലയാളത്തിൽ കൂടുതലായും തിളങ്ങിയത്.