അഡാറ് ലവ് താരവും ബിഗ് ബോസിൽ: താൻ വന്നത് കളിക്കാനും ജയിക്കാനുമാണെന്ന് മോഹൻലാലിനോട് മിഷേൽ

70

മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകരെ ഏറെ ആകർഷിച്ച് മുന്നേരുകയാണ് ബിഗ്‌ബോസ് മലയാളം പതിപ്പിന്റെ മൂന്നാം സീസൺ. ഫിറോസ് ഖാനും ഭാര്യ സജ്നയ്ക്കുമൊപ്പം മിഷേൽ ആൻ ഡാനിയേൽ ആണ് ഈ ആഴ്ച ബിഗ് ബോസ് വീട്ടിലേക്ക് എത്തിയ പുതിയ മത്സരാർഥി.

വൈൽഡ് കാർഡ് എൻട്രിയിലൂടെ ചിലർ വരുന്നുവെന്ന സൂചന ആദ്യമേ പുറത്ത് വന്നിരുന്നു. എന്നാൽ താരദമ്പതിമാരെ കൊണ്ട് വരുമെന്ന കാര്യം അധികമാരും ശ്രദ്ധിച്ചിരുന്നില്ല. ഇവർക്കൊപ്പമെത്തിയ മിഷേലിനും ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. ഷോയിലെത്തിയ മിഷേൽ തന്റെ വിശേഷങ്ങൾ പങ്കുവെച്ചു.

Advertisements

വിദേശത്ത് താമസിച്ചിരുന്ന താൻ ഷോയിലേക്ക് പങ്കെടുക്കാൻ വേണ്ടിയാണ് നാട്ടിലെത്തുന്നത്. ബിഗ് ബോസിലേക്ക് താൻ വന്നത് ഗെയിം കളിക്കാനും ജയിക്കാനുമാണെന്ന് മോഹൻലാലിനോട് മിഷേൽ പറയുന്നു. എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഷോ ബിഗ് ബോസ് ആണ്.

മറ്റ് മത്സരാർഥികളുടെ ഒരാഴ്ചത്തെ മത്സരം കണ്ട് കഴിഞ്ഞു. അവിടെ വരാൻ കഴിഞ്ഞതിൽ വലിയ സന്തോഷം. ജെനുവിൻ ആയി ഗെയിം കളിക്കുന്നവരെ സപ്പോർട്ട് ചെയ്യണമെന്നാണ് മിഷേൽ പറയുന്നത്.
അതിനൊപ്പം പ്രണവ് മോഹൻലാലിന്റെ ഏറ്റവും വലിയൊരു ആരാധികയാണ് ഞാൻ.

വീട്ടിൽ പോകുമ്പോൾ എന്റെ അന്വേഷണം പറയണമെന്നും മിഷേൽ സൂചിപ്പിച്ചു. പുറത്ത് നടന്ന കാര്യങ്ങൾ മിഷേലും അകത്ത് പറയരുതെന്ന ഉപദേശം നൽകിയാണ് മിഷേലിനെയും ഫിറോസിനെയും സജ്നയെയും വീടിനുള്ളിലേക്ക് അയച്ചത്. ഒരു ടാസ്‌ക് കൊടുത്താണ് മോഹൻലാൽ മൂവരെയും അകത്തേക്ക് വിട്ടത്.

ലക്ഷ്യൂറി പോയിന്റ് വെച്ച് ഈ ആഴ്ചത്തെ റേഷൻ കിട്ടാനുള്ള സാധാനങ്ങൾ എഴുതി എടുക്കാനാണ് പറഞ്ഞത്. 2800 രൂപ കൊടുത്തെങ്കിലും 1270 രൂപയുടെ സാധനങ്ങൾ തിരഞ്ഞെടുക്കാനേ ഇവർക്ക് സാധിച്ചുള്ളു. വരും ദിവസങ്ങളിൽ എന്തൊക്കെ നിങ്ങൾക്ക് കിട്ടുമെന്നുള്ളത് മറ്റ് മത്സരാർഥികളോട് മോഹൻലാൽ സൂചിപ്പിച്ചിരുന്നു.

Advertisement