നീരജ് മാധവിനും ദീപ്തിക്കും പെൺകുഞ്ഞ് പിറന്നു, അച്ഛനായ സന്തോഷം പങ്കുവെച്ച് താരം

46

സഹനടനായി അഭിനയ ജീവിതെ തുടങ്ങി ഇപ്പോൾ നായകവേഷങ്ങളിലും തിളങ്ങി നിൽക്കുന്ന താരമാണ് നീരജ് മാധവ്. നിരവധി സിനിമകളിലടെ ഹിറ്റ് കഥാപാത്രങ്ങളിലൂടെ മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായി മാറുകയായിരുന്നു നീരജ് മാധവ്.

സോഷ്യൽ മീഡിയയില് ഏറെ സജീവമായ താരം തന്റെ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ചു കൊണ്ടുളള പുതിയ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരിക്കുകയാണ്. തനിക്കും ഭാര്യ ദീപ്തിക്കും ആദ്യത്തെ കൺമണി പിറന്ന സന്തോഷമാണ് നീരജ് അറിയിച്ചിരിക്കുന്നത്.

Advertisements

ഒരു ഫോട്ടോ പങ്കുവെച്ചാണ് പെൺകുഞ്ഞ് ജനിച്ച വിവരം നീരജ് കുറിച്ചത്. ദീപ്തിയും കുഞ്ഞും സുഖമായിരിക്കുന്നു എന്നും നീരജ് അറിയിച്ചു. പിന്നാലെ നടന് ആശംസകളുമായി ആരാധകരും സഹതാരങ്ങളുമെല്ലാം എത്തിയിരുന്നു.

2018ലാണ് നീരജും ദീപ്തിയും വിവാഹിതരായത്. ഏറെക്കാലത്തെ പ്രണയത്തിന് ഒടുവിലായിരുന്നു ഇവരുടെ വിവാഹം. ഇതിന്റെ ചിത്രങ്ങളും വീഡിയോസുമെല്ലാം മുൻപ് സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. അതേസമയം സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയിട്ടുളള താരമാണ് നീരജ്.

2013ൽ പുറത്തിറങ്ങിയ ബഡി എന്ന ചിത്രത്തിലൂടെയായിരുന്നു നീരജിന്റെ സിനിമാ അരങ്ങേറ്റം.
പിന്നാലെ മെമ്മറീസ്, ദൃശ്യം സപ്തമശ്രീ തസ്‌കരഹ പോലുളള സിനിമകളിലെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. കഴിഞ്ഞ വർഷം റിലീസ് ചെയ്ത ഗൗതമന്റെ രഥമാണ് നീരജ് മാധവിന്റേതായി ഒടുവിൽ തിയ്യേറ്ററുകളിലെത്തിയ ചിത്രം.

അഭിനേതാവ് എന്നതിലുപരി നല്ലൊരു ഡാൻസർ കൂടിയാണ് താരം. സ്വന്തമായി എഴുതി പാടിയ റാപ് സോംഗുകളിലൂടെ ആണ് അടുത്തിടെ നീരജ് വാർത്തകളിൽ നിറഞ്ഞത്. നടന്റെ യൂടൂബ് ചാനലിലൂടെ ആയിരുന്നു ഈ വീഡിയോകളെല്ലാം പുറത്തിറങ്ങിയത്. ഇതിൽ പണി പാളി എന്ന റാപ് സോംഗ് യൂടൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ അടക്കം ഇടംപിടിച്ചിരുന്നു.

Advertisement