വേണമെങ്കിൽ ഉർവ്വശിയെ വില്ലത്തി ആക്കാമായിരുന്നു, പക്ഷേ: വെളിപ്പെടുത്തലുമായി ശ്രീനിവാസൻ

107

ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 1990 ൽ പുറത്തിറങ്ങി തലയണമന്ത്രം എന്ന സിനിമ മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട ചിത്രമാണ്. ജയറാം, ശ്രീനിവാസൻ, ഉർവശി, തുടങ്ങിയവരാണ് ഈ ചിത്രത്തിൽ പ്രധാന വേഷത്തിലത്തിയത്.

സിനിമയിലെ ഉർവശിയുടെ കഥാപാത്രമായ കാഞ്ചന ഇന്നും സിനിമാ കോളങ്ങളിൽ ചർച്ചാ വിഷയമാണ്. അൽപം നെഗറ്റീവ് കഥാപാത്രത്തെയാണ് ഉർവശി ചിത്രത്തിൽ അവതരിപ്പിച്ചത് ഇപ്പോഴിതാ കഞ്ചനയെ വില്ലത്തിയാക്കി ചിത്രീകരിക്കാത്തതിനെ കുറിച്ച് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുയാണ് ശ്രീനിവാസൻ.

Advertisements

വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ശ്രീനിവാസൻ ഇക്കാര്യം വെളിപ്പെടുത്തിയത്. ശ്രീനിവാസന്റെ വാക്കുകൾ ഇങ്ങനെ:

കാഞ്ചനയെ വേണമെങ്കിൽ ഒരു ദുഷ്ടകഥാപാത്രമാക്കി മാറ്റാമായിരുന്നു. എന്നാൽ അങ്ങനെ ചെയ്യുന്നത് കാഞ്ചനയോട് കാണിക്കുന്ന ക്രൂരതയായിപ്പോവുമെന്ന് തോന്നി. കാഞ്ചന പാവം സ്ത്രീയാണ്. ഭർത്താവിനോടും കുഞ്ഞിനോടും സ്നേഹമുള്ളവളാണ്.

Also Read
കുഞ്ഞ് വയർ കാണിച്ചുള്ള മൃദുല വിജയിയുടെ ഫോട്ടോയ്ക്ക് താഴെ ഷിയാസിട്ട കിടിലൻ കമന്റ് കണ്ടോ, അന്തം വിട്ട് യുവ കൃഷ്ണ

അതിരുവിടുന്ന ഡാൻസ് മാസ്റ്ററുടെ മുഖത്ത് ആഞ്ഞടിക്കാൻ മടിയില്ലാത്ത മലയാളിപ്പെണ്ണ്. വിവരമില്ലായ്മ കൊണ്ട് കാട്ടിക്കൂട്ടുന്ന ചില പ്രവൃത്തികളാണ് അവളെ കുഴപ്പങ്ങളിൽ ചാടിപ്പിക്കുന്നത്. ആ തെറ്റ് തിരുത്താൻ അവസരമുണ്ടാക്കിയാണ് സിനിമ അവസാനിക്കുന്നത്. അവളിലെ നിഷ്‌കളങ്കത കൊണ്ടാണ് നമുക്കിപ്പോഴും കാഞ്ചനയെ ഇഷ്ടപ്പെടുന്നത്. അല്ലെങ്കിൽ മലയാളസിനിമയിൽ ഉണ്ടായിട്ടുള്ള നൂറുകണക്കിന് വില്ലത്തിമാരിൽ ഒരാളായി കാഞ്ചന മാറിയേനെ.

തലയണമന്ത്രത്തിന്റെ തിരക്കഥാകൃത്തായ താനാണ് കാഞ്ചന എന്ന കഥാപാത്രത്തെക്കുറിച്ച് സത്യൻ അന്തിക്കാടിനോട് ആദ്യം പറഞ്ഞത്. എന്നാൽ ഷൂട്ടിങ്ങ് നടന്നു കൊണ്ടിരിക്കുമ്പോഴും തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു.

കഥയായില്ല, കഥാപാത്രങ്ങളായില്ല, ഷൂട്ടിങ്ങ് തുടങ്ങാൻ ആറു ദിവസം മാത്രം ബാക്കി. പിന്നീട് എങ്ങനെയോ പറഞ്ഞ ഡേറ്റിൽ ഷൂട്ടിങ്ങ് ആരംഭിച്ചു. ഒരേ വീടിന്റെ ഒരു വശത്ത് ഷൂട്ടിങ്ങ്. മറുവശത്തിരുന്ന് തിരക്കഥയെഴുത്ത്. ചുരുക്കിപ്പറഞ്ഞാൽ ഫുൾടൈം ലൊക്കേഷൻ സ്‌ക്രിപ്റ്റാണ് തലയണമന്ത്രത്തിന്റേത് എന്നും ശ്രീനിവാസൻ പറയുന്നു.

Also Read
ഗംഭീര കളക്ഷൻ നേടി കോടികളിൽ ആറാടി ലാലേട്ടന്റെ ആറാട്ട്, മുന്ന് ദിവസം കൊണ്ട് നേടിയത് 17.80 കോടി, റിപ്പോർട്ട് പുറത്ത്

കാഞ്ചനയെന്ന കഥാപാത്രത്തിന് ഉർവശിക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവർഡ് കിട്ടിയെന്നും തലയണമന്ത്രത്തിന്റെ ഷൂട്ടിങ്ങ് നടക്കുമ്പോൾ മഴവിൽക്കാവടിയിലെ അഭിനയത്തിനും സംസ്ഥാന അവാർഡ് കിട്ടിയിരുന്നെന്നും ശ്രീനിവാസൻ വ്യക്തമാക്കുന്നു.

Advertisement