Home Entertainment

ഫെമിനിസ്റ്റായതുകൊണ്ട് ഇഷ്ടമല്ലെന്ന് പറഞ്ഞയാളിന് കിടിലൻ മറുപടി നൽകി റിമാ കല്ലിങ്കൽ

142

ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന സൂപ്പർസിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരമാണ് റിമ കല്ലിങ്കൽ. മികച്ച ഒരു നർത്തകി കൂടിയായ റിമ പിന്നീട് ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായി മാറിയ

യുവ സംവധായകനായ ആഷിക് അബുവിനെ പ്രണയിച്ച് വിവാഹം കഴിച്ച റിമ തന്റെ അഭിപ്രായങ്ങളും നിലപാടുകളും തുറന്നു പറയാൻ ഒട്ടും മടിയില്ലാത്ത താരം കൂടിയാണ്. ഇപ്പോഴിതാ ഫെമിനിസ്റ്റായതിനാൽ റിമയെ ഇപ്പോൾ ഇഷ്ടമല്ല എന്ന് പറഞ്ഞ ആളിന് നടി റിമ കല്ലിങ്കൽ നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.

Advertisements

താൻ സ്വന്തമായി വ്യക്തിത്വമുള്ളയാളാണെന്നും ഒരു ഫെമിനിസ്റ്റ് ആയിരിക്കുക എന്നത് അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് എന്നുമായിരുന്നു റിമയുടെ കമന്റ്. സഖാവിന്റെ സഖി എന്ന് റിമയെ വിശേഷിപ്പിച്ചയാളിന് ഞാൻ സഖാവിന്റെ സഖി മാത്രമല്ല എന്ന് ചുട്ട മറുപടി നൽകിയ റിമയെ പ്രശംസകൊണ്ട് മൂടുകയാണ് ഇപ്പോൾ ആരാധകർ.

ഒരു ഫെമിനിസ്റ്റ് ആയതിന്റെ പേരിൽ പരിഹസിക്കുന്നവർക്കെല്ലാം ഉരുളയ്ക്ക് ഉപ്പേരി പോലുള്ള മറുപടികൾ നൽകിയിട്ടുള്ള റിമയുടെ ഈ പുതിയ കമന്റും നിമിഷങ്ങൾക്കുള്ളിൽ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
റിമയുടെ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെയാണ് പരിഹാസ കമന്റ് എത്തിയത്.

ഇഷ്ടമായിരുന്നു സഖാവിന്റെ സഖിയെ. പക്ഷേ ഇപ്പോഴില്ല. ഫെമിനിസ്റ്റായതുകൊണ്ട് എന്നായിരുന്നു കമന്റ്. അൽപ്പ സമയത്തിനുള്ളിൽത്തന്നെ റിമയുടെ കുറിക്കുകൊള്ളുന്ന മറുപടി കമന്റുമെത്തി. ഞാൻ സഖാവിന്റെ സഖി മാത്രമല്ല, എനിക്ക് സ്വന്തമായി വ്യക്തിത്വമുണ്ട്.

ഫെമിനിസ്റ്റ് ആകുകയെന്നതോ അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണു താനും എന്നായിരുന്നു റിമയുടെ മറുപടി. കുറച്ചുനാളുകൾക്കുമുൻപ് ഫെമിനിസ്റ്റുകളെ പരിഹസിച്ച് പുറത്തുവന്ന കമന്റിനും റിമ ചുട്ട മറുപടി നൽകിയിരുന്നു.

ഫെമിനിസ്റ്റുകൾക്ക് ഭർത്താക്കന്മാരില്ല എന്ന കമന്റിന് അതേ ഞങ്ങൾ ഫെമിനിസ്റ്റുകൾക്ക് ഭർത്താക്കന്മാരില്ല. ഞങ്ങൾ തെരഞ്ഞെടുത്ത പങ്കാളികളേയുള്ളൂ. അതും ഞങ്ങൾക്ക് ഒരാളെ വേണമെന്ന് തോന്നുമ്‌ബോൾ എന്ന് റിമ മറുപടി പറഞ്ഞത് ആരാധകർ വൈറലാക്കിയിരുന്നു.

Advertisement