Home Entertainment

ഷൈലോക്ക് വേറെ ലെവൽ പടം, ബോസ് ഒരു ഒന്നൊന്നര പൊളി പൊളിക്കുന്നു, മെഗാ മാസ്സെന്ന് ആദ്യ റിപ്പോർട്ടുകൾ

53

മലയാളതന്റെ മെഗാതാരം മമ്മൂട്ടിയുടെ മാസ് അവതാരം അവതരിച്ചിരിക്കുകയാണ്. സൂപ്പർ എനർജിയുമായി ബോസ് തിയേറ്ററുകളിലെത്തി. മാസും എന്റർടെയ്‌ന്മെന്റും കൂട്ടിച്ചേർത്ത ഷൈലോക്ക് ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിച്ചു

രാജാധിരാജ, മാസ്റ്റർ പീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ അജയ് വാസുദേവ് സംവിധാനം ചെയ്ത മെഗാ സ്റ്റാറിന്റെ പുതുവർഷത്തിലെ ആദ്യ റിലീസ് ആയ ഷൈലോക്കിനു വലിയ സ്വീകരണമാണ് ആരാധകർ നൽകിയിരിക്കുന്നത്.

Advertisements

നവാഗതരായ അനീഷ് ഹമീദ്, ബിബിൻ മോഹൻ എന്നിവർ ചേർന്ന് രചിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്, കസബ, അബ്രഹാമിന്റെ സന്തതികൾ എന്നീ മമ്മൂട്ടി ചിത്രങ്ങൾ ഒരുക്കിയ ജോബി ജോർജ് ആണ്. ഇപ്പോഴിതാ ഷൈലോക്ക് മെഗാ മാസ്സ് ആണെന്ന റിപ്പോർട്ടുകൾ ആണ് കേരളം മുഴുവൻ പരക്കുന്നത്. ബോസ് എന്ന കഥാപാത്രമായി മമ്മൂട്ടി സ്‌ക്രീനിൽ നിറഞ്ഞാടുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.

മമ്മൂട്ടിയുടെ ഓരോ ഡയലോഗുകൾക്കും മാനറിസങ്ങൾക്കും ആരാധകരുടെ കയ്യടി ലഭിക്കുകയാണ്. മമ്മൂട്ടിക്കൊപ്പം ബൈജു സന്തോഷ്, ഹരീഷ് കണാരൻ എന്നിവരും കയ്യടി നേടുന്നുണ്ട്. രാജ് കിരൺ, സിദ്ദിഖ്, മീന, കലാഭവൻ ഷാജോൺ, ബിബിൻ ജോർജ് തുടങ്ങി ഒട്ടേറെ പ്രമുഖർ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ് ഗോപി സുന്ദർ ഒരുക്കിയ പശ്ചാത്തല സംഗീതമാണ്.

തീയേറ്ററുകളിൽ വമ്പൻ മാസ്സ് എഫ്ഫക്റ്റ് ആണ് ഗോപി സുന്ദറിന്റെ സംഗീതം സൃഷ്ടിക്കുന്നത്. കോമെഡിയും ആക്ഷനും ആവേശവും എല്ലാം കൂട്ടിച്ചേർത്തു ഒരുക്കിയ ഒരു മാസ്സ് ചിത്രം ആണ് ഷൈലോക്ക് എന്ന ഫീൽ തന്നെയാണ് ആരാധകർക്ക് നൽകുന്നത്.

Advertisement