ലോക്ഡൗൺ പ്രതിസന്ധിക്ക് ശേഷം തുറന്ന തിയറ്ററുകളിൽ ആദ്യം പ്രദർശനത്തിനെത്തിയ മലയാള ചിത്രമാണ് ജയസൂര്യ നായകനായ വെള്ളം. ഈ സിനിമയിൽ ജയസൂര്യ അവതരിപ്പിച്ച മുഴുക്കുടിയനായ മുരളി എന്ന കഥാപാത്രം ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.
ഇപ്പോഴിതാ സിനിമ കണ്ടതിന് ശേഷം ജയസൂര്യക്ക് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. വെള്ളം കണ്ടു. അതിമനോഹരമായ ചിത്രം. ജയേട്ടാ എന്താ പറയാ, നിങ്ങളുടെ മികച്ച പ്രകടനങ്ങളിലേക്ക് ഒരെണ്ണം കൂടെ. ഒരുപാട് ഇഷ്ടപ്പെട്ടു.
അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ. എല്ലാവരും തിയേറ്ററുകളിൽ നിന്ന് തന്നെ ചിത്രം കാണുക എന്ന് ഉണ്ണി മുകുന്ദൻ പറയുന്നു. ഫുഡ്‌ബോൾ താരം സത്യന്റെ കഥപരഞ്ഞ ക്യാപ്റ്റന് ശേഷം പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന വെള്ളത്തിൽ മുഴുക്കുടിയനായ മുരളി എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്.

സംയുക്തമേനോനാണ് നായികയായി എത്തിയത്. സിദ്ദിക്ക്, ഇന്ദ്രൻസ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, സ്നേഹ പലിയേരി, ഇടവേള ബാബു, ജോണി ആന്റണി, വെട്ടുക്കിളി പ്രകാശൻ, നിർമൽ പാലാഴി, സന്തോഷ് കീഴാറ്റൂർ, ഉണ്ണി ചെറുവത്തൂർ, ബാബു അന്നൂർ, മിഥുൻ, സീനിൽ സൈനുദ്ധീൻ, മുഹമ്മദ് പേരാമ്ബ്ര, ശിവദാസ് മട്ടന്നൂർ, ജിൻസ് ഭാസ്‌കർ, അധീഷ് ദാമോദർ, ബേബി ശ്രീലക്ഷ്മി എന്നിവരാണ് പ്രധാനവേഷത്തിലെത്തുന്ന മറ്റ് താരങ്ങൾ.
റോബി വർഗ്ഗീസാണ് വെള്ളത്തിന്റെ ഛായാഗ്രാഹകൻ. ബിജിത്ത് ബാലയാണ് എഡിറ്റർ. ഫ്രൻഡ്‌ലി പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. കഴിഞ്ഞ ദിവസം റിലീസായ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് തിയ്യറ്ററുകളിൽ നിന്നും ലഭിക്കുന്നത്.

അതേ സമയം ലോക്ഡൗണിന് ശേഷം തിയ്യറ്റർ തുറന്നപ്പോൾ ആദ്യം പ്രദർശനത്തിയത് ദളപതി വിജയ് നായകനായ മാസ്റ്റർ ആയിരുന്നു. വമ്പൻ വിജയം നേടിയ മാസ്റ്റർ ഇതിനോടകം 200 കോടി ക്ലബ്ബിലെത്തിക്കഴിഞ്ഞു. കേരളത്തിൽ നിന്നു മാത്രം മാസ്റ്റർ 10 കോടിയിലധികം കളക്റ്റ് ചെയ്തതായാണ് വിവരം.
ലോകേഷ് കനകരാജ് കൈതി എന്ന സൂപ്പർഹിറ്റിന് ശേഷം ഒരുക്കിയ മാസ്റ്ററിൽ പ്രതിനായകനായി എത്തിയ് മക്കൾശെൽവം വിജയ് സേതുപതി ആയിരുന്നു. നായികയായി മാളവികാ മോഹനനും എത്തിയിരുന്നു.









