ഭർത്താവ് പ്രതീഷിനെ ചേർത്ത് നിർത്തി ഡിവോഴ്സ് ആയോ എന്ന് ചോദിച്ചവർക്ക് മറുപടിയുമായി നടി സ്വാതി നിത്യാനന്ദ്

279

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് സ്വാതി നിത്യാനന്ദ്. ഭ്രമണെ എന്ന സീരിയലിലൂടെയാണ് താരം ഏറെ ആരാധകരെ നേടിയെടുത്തത്. ഇപ്പോൾ നാമം ജപിക്കുന്ന വീട് എന്ന പരമ്പരയിലാണ് താരം അഭിനയിക്കുന്നത്.

അതേ സമയം ലൊക്ക്ഡൗൺ കാലത്ത് ക്യാമറമാൻ പ്രതീഷ് നെന്മാറയുമായിട്ടുള്ള തരാത്തിന്റെ പ്രണയവും വിവാഹവുമെല്ലാം വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. വിവാഹശേഷവും അഭിനയ ജീവിതത്തിൽ സജീവമായി തുടരുകയാണ് സ്വാതി. സോഷ്യൽ മീഡിയയിൽ നിരന്തരം പോസ്റ്റുകൾ ഇടാറുള്ള സ്വാതിയുടെ പല പോസ്റ്റുകളും ശ്രദ്ധേയമാവാറുണ്ട്.

Advertisements

ഏറ്റവും പുതിയതായി ഭർത്താവിനൊപ്പം നിൽക്കുന്ന ചിത്രവുമായിട്ടാണ് സ്വാതി എത്തിയിരിക്കുന്നത്. ഏറെ നാളുകൾക്ക് ശേഷമാണ് ഇരുവരുടെയും ഫോട്ടോ പങ്കുവെക്കുന്നതും. തിരക്കുകൾക്കിടയിൽ ഇരുവർക്കും പരസ്പരം കാണാൻ പറ്റാത്തതിലുള്ള വിഷമമാണ് ചിത്രത്തിന് താഴെ ക്യാപ്ഷനായി സ്വാതി നൽകിയിരിക്കുന്നത്.

ഒത്തിരിയധികം സ്നേഹിക്കുന്നു. കെട്ടിയോൻ ഇഷ്ടം. ഞങ്ങളുടെ തിരക്കകൾ കാരണം ഒരുമിച്ച് ചെലവഴിക്കാൻ വേണ്ടത്ര സമയം കിട്ടുന്നില്ല, പക്ഷേ എങ്ങനെയെങ്കിലും ഒക്കെ ഞാൻ ഈ തിരക്കേറിയ ദിവസങ്ങൾ കൈകാര്യം ചെയ്യാറുണ്ട്. ശരിക്കും, ശരിക്കും മിസ് ചെയ്യുന്നു. ഉടനെ മടങ്ങി വരണേ എന്നാണ് ഭർത്താവിനോട് സ്വാതി പറയുന്നത്.

ഭർത്താവിനൊപ്പമുള്ള ഫോട്ടോയ്ക്ക് സ്വാതി നൽകിയ ക്യാപ്ഷ്യനിലൂടെയാണ് പരസ്പരം കാണാൻ പറ്റാത്തതിലുള്ള സങ്കടം നടി അറിയിച്ചത്. സീരിയൽ ക്യാമറമാനായി ജോലി നോക്കുന്നതിനിടയിൽ ലൊക്കേഷനിൽ വച്ചാണ് സ്വാതിയും പ്രതീഷും കണ്ടുമുട്ടുന്നതും ഇഷ്ടത്തിലാവുന്നതും. സ്വാതിയുടെ വീട്ടുകാരുടെ സമ്മതം ലഭിക്കാത്തത് കൊണ്ട് വളരെ രഹസ്യമായിട്ടാണ് ഇരുവരും വിവാഹിതരായത്.

ലോക്ഡൗണിൽ നടത്തിയ വിവാഹമായതിനാൽ ഫോട്ടോസ് പുറത്ത് വന്നതോടെയാണ് ഇക്കാര്യം പുറംലോകം അറിയുന്നത്. ഇപ്പോൾ വീട്ടുകാരുടെയെല്ലാം സമ്മതത്തോടെ സന്തുഷ്ടരായി കഴിയുകയാണ് ഇരുവരും. വിവാഹശേഷം പ്രതീഷിനൊപ്പമുള്ള നിരവധി ഫോട്ടോസ് സ്വാതി പങ്കുവെച്ചിട്ടുണ്ട്. എന്നാൽ അടുത്തിടെ വ്ളോഗർ കാർത്തിക് സൂര്യയ്ക്കൊപ്പം നടത്തിയ ഫോട്ടോഷൂട്ട് ശ്രദ്ധേയമായിരുന്നു.

വിവാഹവേഷത്തിൽ നിൽക്കുന്ന ഇരുവരുടെയും ചിത്രങ്ങളായിരുന്നു ശ്രദ്ധേയം. ഇതോടെ സ്വാതി വിവാഹമോചിതയായോ ഭർത്താവ് എവിടെ പോയി എന്ന് തുടങ്ങിയ കമന്റുകളും വന്നു. വിമർശിച്ച് കൊണ്ട് കമന്റിട്ടവർക്കുള്ള മറുപടിയെന്നോണമാണ് ഭർത്താവിനെ ചേർത്ത് നിർത്തിയുള്ള ചിത്രങ്ങളുമായി സ്വാതിയിപ്പോൾ എത്തിയിരിക്കുന്നത്.

വിവാഹശേഷവും താൻ അഭിനയം നിർത്തില്ലെന്ന കാര്യം സ്വാതി ആദ്യമേ പറഞ്ഞിരുന്നു. നാമം ജപിക്കുന്ന വീട് എന്ന പേരിൽ പുതിയതായി ആരംഭിച്ച സീരിയയിലാണ് നടിയിപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. പ്രതീഷും മറ്റ് ഷൂട്ടിങ്ങ് തിരക്കുകളിലാണെന്നാണ് അറിയുന്നത്.

Advertisement