നടി പ്രവീണയെ നിയമസഭയിലേക്ക് മൽസരിപ്പിക്കാൻ ബിജെപി, കൊല്ലത്തോ തിരുവനന്തപുരത്തോ നടി അങ്കത്തിനിറങ്ങും

81

ഒരുകാലത്ത് മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായിരുന്നു നടി പ്രവീണ. പിന്നീട് സഹനടിയായും ചെറിയ എറിയ വേഷങ്ങളിലുമെത്തി താരം സീരിയൽ രംഗത്തേക്ക് കളം മാറി ചവിട്ടുകയായിരുന്നു. ഇപ്പോഴും സീരിയൽ രംഗത്ത സജീവമാണ് താരം.

അതേ സമയം കേരളത്തിൽ ഉടൻ നടക്കാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സിനിമയുടെ മുന്നിലും പിന്നിലും എത്തുന്നവരെ കൂടുതലായി രംഗത്തിറക്കാൻ നീക്കം നടത്തുകയാണ് ബിജെപി. നടി പ്രവീണയേയും ബിജെപി തങ്ങളുടെ സ്ഥാനാർത്ഥിയാക്കാൻ പോവുകയാണെന്നാണ് പുറത്തു വരുന്ന വിവരം.

സൂപ്പർതാരവും നിലവിൽ ബിജെയുടെ രാജ്യ സഭാഎംപിയുമായ സുരേഷ് ഗോപി, നടി പ്രവീണ, സംവിധായകൻ രാജസേനൻ തുടങ്ങിയവരുടെ പേരുകൾ ആണ് ബിജെപിയിൽ ഉയർന്ന് വരുന്നത്. നടി പ്രവീണയെ സ്ഥാനാർത്ഥിയാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ബിജെപി സംസ്ഥാന നേതൃത്വം.

തിരുവനന്തപുരം ജില്ലയിലോ കൊല്ലം ജില്ലയിലോ ഏതെങ്കിലും ഒരു സീറ്റിൽ ആവും പ്രവീണയെ പരിഗണിക്കുക എന്നാണ് പുറത്തെത്തുന്ന വിവരം. സംവിധായകൻ രാജസേനനും ഇക്കുറി സീറ്റ് നൽകുമെന്നാണറിയുന്നത്. കഴിഞ്ഞ തവണയും രാജസേനൻ മത്സരിച്ചിരുന്നു.

നെടുമങ്ങാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ആയിട്ട് ആയിരുന്നു രാജസേനൻ മത്സരിച്ചത്. അതേസമയം നടൻ കൃഷ്ണകുമാറും മത്സരിക്കാനായി സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ തീരുമാനം ആയിട്ടില്ല. നേതൃത്വം ആവശ്യപ്പെട്ടാൽ മത്സരിക്കാൻ തയ്യാറാണെന്ന് കൃഷ്ണകുമാർ വ്യക്തമാക്കിയിരുന്നു.

തിരുവനന്തപുരം ജില്ലയിലാണ് കൃഷ്ണകുമാറിനെ പരിഗണിക്കുന്നത്. എന്നാൽ കൃഷ്ണകുമാറിന് വിജയ സാധ്യത കുറവാണെന്ന വാദവുമായി പാർട്ടിയിലെ ഒരു വിഭാഗം രംഗത്തുണ്ട്. എംപിയും നടനുമായ സുരേഷ് ഗോപിയെ മത്സരിപ്പിക്കാൻ ബിജെപി സംസ്ഥാന നേതൃത്വം ശ്രമിച്ചിരുന്നു. എന്നാൽ മത്സരത്തിനില്ലെന്ന് പറഞ്ഞ് സുരേഷ് ഗോപി പിന്നോട്ട് നിൽക്കുകയാണ് ഇപ്പോൾ.