നിറവയറിൽ ഡാൻസ് ചെയ്ത് ഗർഭകാലം ആഘോഷമാക്കി മൃദുല വിജയിയും പാർവതിയും, സഹോദരിമാരുടെ പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകർ

128

മിനിസ്‌ക്രീൻ ആരാധകരായ മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താരദമ്പതികളിൽ ഒന്നാണ് മൃദുല വിജയിയും യുവ കൃഷ്മയും. സിനിമയൂലടെ അഭിനയ രംഗത്ത് എത്തി പിന്നീട് ഭാര്യ എന്ന സീരിയലിലെ രോഹിണി ആയാണ് മൃദുല വിജയ് മലയാളി പ്രക്ഷകരുടെ മനസ്സിൽ ഇടം നേടിയത്. കുറഞ്ഞ നാളുകൾക്കൊണ്ട് കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറി മൃദുല വിജയ്.

വളരെ തന്മയത്തത്തോടെയുള്ള അഭിനയ ശൈലിയാണ് മൃദുലയുടേത്. സീരയൽ താരവും മെൻഡലിസ്റ്റുമാണ് യുവ കൃഷ്ണ. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരങ്ങൾ തങ്ങളുടെ എല്ലാ വിശേഷങ്ങളും അതിലൂടെ ആരാധകർക്കായി പങ്കുവെയ്ക്കാറുമുണ്ട്.

Advertisements

അതേ സമയം താൻ ഗർഭണിയാണ് എന്ന വാർത്ത കുറച്ചു ദിവസങ്ങൾക്ക് മുന്നേ മൃദുല വിജയ് ആരാധകരെ അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോൾ താൻ അഭിനയിക്കുന്ന തുമ്പപ്പൂ എന്ന പരമ്പരയിൽ നിന്നും പിന്മാറുകയാണെന്നും താരം അറിയിച്ചിരുന്നു. മൃദുല വിജയിയുടെ സഹോദരി പാർവതിയും ഗർഭണിയാണ്.

Also Read
പാട്ട് നിർത്തിയത് ആരാടാ എന്ന് ചോദിച്ച് തിരിഞ്ഞ് നോക്കിയതും മുന്നിൽ ലാലേട്ടൻ, ഞെട്ടിപ്പോയി: ഹൃദയത്തിലെ ആന്റണി താടിക്കാരൻ അശ്വത് പറയുന്നത് കേട്ടോ

സഹോദരിയുടെ ബേബി ഷവർ വിശേഷങ്ങളും താരം പങ്കുവെച്ചിരുന്നു. ഇപ്പോൾ ഇതാ താരം പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. നിറവയറിൽ പാർവതിയും ഒപ്പം മൃദുലയും ഒന്നിച്ച് ഡാൻസ് ചെയ്യുന്നതാണ് വീഡിയോ.

വീട്ടിൽ രണ്ടു ഗർഭിണികൾ ഉള്ളപ്പോൾ എന്ന ക്യാപ്ഷനിൽ ആണ് മൃദുല വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ ഇത് ഏറ്റെടുത്തു കഴിഞ്ഞു. ഗർഭകാലം അവശതകളുടെ മാത്രം കാലമല്ല ആഘോഷിക്കാനുള്ള കാലം കൂടി ആണെന്ന് ഇവർ കാണിച്ചു തരുന്നു. ക്ഷീണം ഒന്നും വകവയ്ക്കാതെ ചുറുചുറുക്കോടെ ആണ് താരങ്ങൾ ഡാൻസ് ചെയ്തിരിക്കുന്നത്.

വീഡിയോ നിമിഷനേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്ത കഴിഞ്ഞു. വീഡിയോയ്ക്ക് താഴെ നിരവധിപേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. പാർവതിക്ക് ഇത് ഒൻപതാം മാസമാണ്. കുടുംബവിളക്ക് സീരിയലിലെ ക്യാമറാമാൻ ആയിരുന്ന അരുൺ ആണ് പാർവതിയുടെ ഭർത്താവ്. ഇരുവരും ആദ്യ കണ്മണിക്കായുള്ള കാത്തിരിപ്പിലാണ്.

Also Read
‘മറക്കുവാൻ പറയാൻ എന്തെളുപ്പം’ ; വിവാഹ വാർഷിക ദിനത്തിൽ ഭർത്താവിനെ കുറിച്ചോർത്ത് താര കല്ല്യാൺ

Advertisement