മമ്മൂട്ടി ഒരു നല്ല മനുഷ്യൻ ഇമേജ് ഉണ്ടാക്കിയെടുക്കാൻ മനപൂർവം ശ്രമിക്കുകയാണ്: വീണ്ടും മെഗാസ്റ്റാറിന് എതിരെ വിമർശനവുമായി വൈറലായ ആറാട്ട് ഫാൻ സന്തോഷ് മാത്യു വർക്കി

221

മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായ ആറാട്ട് എന്ന മാസ്സ് മസാല ചിത്രം ഫെബ്രുവരി 18ന് റിലീസ് ചെയ്തതിന് പിന്നാലെ ചിത്രത്തിനൊപ്പം തന്നെ ചർച്ചയായ ഒരാളായിരുന്നു ലാലേട്ടൻ ആറാടുകയാണ് എന്ന ഡയലോഗും പറഞ്ഞെത്തിയ വൈറൽ ആറാട്ട് മോഹൻലാൽ ഫാൻ. ഈ കട്ട മോഹൻലാൽ ഫാൻ ബോയി ഇതോടെ ട്രോളുകൾക്കും ഇരയായി മാറി.

റിലീസ് ദിവസം ആറാട്ടിന്റെ പ്രേക്ഷക പ്രതികരണമെടുക്കാൻ തിയേറ്ററിലെത്തിയ ഓൺലൈൻ മാധ്യമങ്ങൾ അടക്കമുള്ള എല്ലാ മാധ്യമങ്ങളുടെയും മുന്നിൽ പ്രത്യക്ഷപ്പെട്ട് മോഹൻലാൽ ചിത്രത്തെ വാനോളം പുകഴ്ത്തിയതിലൂടെയാണ് ഇദ്ദേഹം ട്രോളന്മാരുടെ പ്രിയപ്പെട്ടവനായി മാറിയത്. ഇതിൽ തന്നെ ലാലേട്ടൻ ആറാടുകയാണ് എന്ന ഡയലോഗ് എല്ലാ മാധ്യമങ്ങളോടും അദ്ദേഹം ആവർത്തിച്ചിട്ടുണ്ട്.

Advertisements

Also Read
അഭിനയ മുഹൂർത്തങ്ങൾ ബാക്കിയാക്കി വിസ്മയം അരങ്ങൊഴിഞ്ഞു: നടി കെപിഎസി ലളിത അന്തരിച്ചു

ലാലേട്ടൻ തകർത്തിട്ടുണ്ട്. ലാലേട്ടൻ ആറാടുകയാണ്. ഫസ്റ്റ് ഹാഫ് ലാലേട്ടന്റെ ആറാട്ടാണ് സെക്കന്റ് ഹാഫ് നല്ല കഥയാണ്, ഫാൻസിനും എല്ലാവർക്കും ഇഷ്ടപ്പെടും എന്നൊക്കെയായിരുന്നു ഇദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. ആറാട്ട് നിരാശപ്പെടുത്തി എന്ന് ചില പ്രേക്ഷകർ പ്രതികരിക്കുമ്പോൾ, ഉടൻ തന്നെ ഇത് നെഗറ്റീവ് ക്യാമ്പെയ്‌നാണ്, മമ്മൂട്ടിയുടെ രാജമാണിക്യം ഒന്നുമല്ല എന്നും ഇടക്ക് കേറി ഇദ്ദേഹം പറഞ്ഞിരുന്നു.

ആറാട്ട് മോഹൻലാൽ ഫാൻസിന് ഇഷ്ടപ്പെടുമെന്നും മമ്മൂട്ടി ഫാൻസിന് ചിത്രം ഇഷ്ടപ്പെടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. സന്തോഷ് മാത്യു വർക്കി എന്നാണ് ഈ മോഹൻലാൽ ആരാധകന്റെ പേര്. എഞ്ചിനീയറാണ് സന്തോഷ്.

ഇപ്പോഴിതാ കൊച്ചുവർത്തമാനം എന്ന യുട്യൂബ് ചാനലിന് ആറാട്ടിനെ കുറിച്ച് നൽകിയ അഭിമുഖത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിക്ക് എതിരെ വീണ്ടും വിമർശനം മുന്നയിച്ചിരിക്കുകയാണ് സന്തോഷ്. മമ്മൂട്ടി ഒരു നല്ല മനുഷ്യൻ ഇമേജ് ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുകയാണ് എന്നാണ് സന്തോഷ് ആരോപണമുന്നയിച്ചത്.

മമ്മൂട്ടി ഒരു ഇമേജ് ഫാബ്രിക്കേറ്റ് ചെയ്യുന്ന പോലെ തോന്നുന്നുണ്ട്. നല്ല മനുഷ്യൻ എന്ന ഇമേജ് ഉണ്ടാക്കിയെടുക്കാൻ നോക്കുന്ന പോലെ. അത് ഹൃദയത്തിൽ നിന്നും വരുന്ന പോലെ തോന്നുന്നില്ല. പക്ഷെ നല്ല ആക്ടറാണ്. ഹാർഡ്വർക്കിങ് ആണെന്നും സന്തോഷ് പറയുന്നു.

അതേ സമയം മോഹൻലാലിനെ കുറിച്ച് ഇംഗ്ലീഷിൽ പുസ്തകം എഴുതിയിട്ടുണ്ടെന്നും സന്തോഷ് വീഡിയോയിൽ പറയുന്നു. രണ്ട് ബുക്ക് ഞാൻ എഴുതിയിട്ടുണ്ട്. ഒന്ന് ലാലേട്ടനെ കുറിച്ചാണ്. അത് ആമസോണിലുണ്ട്. ലാലേട്ടന്റെ പെർമിഷന് വാങ്ങി എഴുതിയതാണ്. ഇംഗ്ലീഷിലാണ് ബുക്ക്, ‘ദ വേഴ്സെറ്റൈൽ ജീനിയസ് ആൻഡ് മെസഞ്ചർ ഓഫ് ലവ് എന്നും അദ്ദേഹം പറയുന്നു.

Also Read
മേക്കപ്പ് സ്വയം ചെയ്ത് അഴക് റാണിയായി നടി ഭാവന, വൈറൽ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

പ്രണവ് മോഹൻലാലിന്റെ അഭിനയം കുഴപ്പമില്ല. പക്ഷെ പ്രണവിന് സിനിമ താൽപര്യമുണ്ടോ എന്ന് സംശയമാണ്. പ്രണവിന് വേറെ എന്തൊക്കെയോ താൽപര്യങ്ങളാണെന്നും സന്തോഷ് പറയുന്നു.ഒരുപാട് നല്ല ഡയറക്ചടേഴ്സിനൊപ്പമുള്ള സിനിമകൾ ലാലേട്ടൻ വേറെ ബിഗ് ബജറ്റ് ചിത്രങ്ങളുടെ പേരിൽ ഒഴിവാക്കുന്നുണ്ട്. ഷാജി എൻ കരുണിന്റെ ചിത്രം, ഗൗതം മേനോന്റെ ചിത്രം ഒക്കെ.

മലയാളസിനിമയിൽ പുള്ളിയുടെ മാർക്കറ്റ് കൂട്ടാനുദ്ദേശിച്ചായിരിക്കും അത് ചെയ്യുന്നത്. മോഹൻലാൽ എന്ന ആക്ടറിനെ ഇപ്പോൾ കാണുന്നേ ഇല്ല, താരത്തെ മാത്രമാണ് കാണുന്നതെന്നും സന്തോഷ് വീഡിയോയിൽ പറയുന്നു. തനിക്ക് സിനിമകളുടെ റിവ്യൂ ചെയ്യാൻ താൽപര്യമുണ്ടെന്നും ഒരു പടം കണ്ടുകഴിഞ്ഞാൽ അതിനെപ്പറ്റി നന്നായി വിശകലനം ചെയ്ത് പറയാൻ തനിക്ക് സാധിക്കുമെന്നും ഈ വൈറൽ ആറാട്ട് ഫാൻ പറഞ്ഞു.

ചെറുപ്പം മുതൽ താൻ ലാലേട്ടൻ ആരാധകനാണെന്നും പണത്തിന് വേണ്ടിയല്ല സിനിമയെ പ്രൊമോട്ട് ചെയ്തതെന്നും നേരത്തെ സന്തോഷ് പറഞ്ഞിരുന്നു. ആറാട്ടിന് മാത്രമല്ല, അടുത്തകാലത്തിറങ്ങിയ മോഹൻലാലിന്റെ പല സിനിമകൾക്കെതിരെയും ഡീഗ്രേഡിങ് നടക്കുന്നുണ്ടെന്നും അദ്ദേഹം ഒരു ആർഎസ്എസുകാരനോ ബി.ജെ.പിക്കാരനോ ആണെന്നുള്ള ചിന്തയിൽ നിന്നാണ് ഇത് വരുന്നതെന്നും സന്തോഷ് പറയുന്നു.

Advertisement