മേക്കപ്പ് സ്വയം ചെയ്ത് അഴക് റാണിയായി നടി ഭാവന, വൈറൽ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

119

ഹിറ്റ് മേക്കർ കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന സിനിമയിലൂടെ എത്തി മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ഭാവന. നമ്മളിന് പിന്നാലെ നിരവധി ഹിറ്റ് സിനിമകളിലെ നായികയായി മാറി ഭാവന. മലയാളത്തിന് പിന്നാലെ തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം സജീവ സാന്നിധ്യമായിരുന്നു ഭാവന.

നമ്മൾ എന്ന ചിത്രത്തിലൂടെ തന്റെ പതിനഞ്ചാം വയസിലായിരുന്നു ഭാവനയുടെ അരങ്ങേറ്റം. പിന്നീട് നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ ഭാവന നായികയായി വേഷമിട്ടു. എൺപതോളം സിനിമകളിൽ നായികയായി തിളങ്ങി ഭാവന. സ്റ്റേറ്റ് അവാർഡുകൾ അടക്കം നിരവധി ബഹുമതികളും ചുരുങ്ങിയ കാലം കൊണ്ട് നേടിയെടുത്തിട്ടുണ്ട്.

Advertisements

മാത്രമല്ല മലയാളികൾ എന്നും ഓർക്കാൻ ഇഷ്ടപ്പെടുന്ന നിരവധി കഥാപാത്രങ്ങളും വേഷങ്ങളും ഇക്കാലയളവിൽ താരം പ്രേക്ഷകർക്കായി സമ്മാനിച്ചിട്ടുമുണ്ട്. പ്രമുഖ കന്നഡ സിനിമാ നിർമ്മാതാവ് നവീനെയാണ് താരം വിവാഹം കഴിച്ചിരിക്കുന്നത്. നിരവധി വർഷത്തെ സൗഹൃദത്തിനും പ്രണയത്തിനും ഒടുവിലാണ് ഇരുവരും വിവാഹ ജീവിതത്തിലേക്ക് കാലെടുത്തു വച്ചത്.

Also Read
ആറാടുകയാണ് ; ആ ഹിറ്റ് ഡയലോഗ് പറഞ്ഞത് ഫിലോസഫിയിൽ പിഎച്ച്ഡി ചെയ്യുന്ന എഞ്ചിനീയർ ആയ സന്തോഷ് വർക്കി : കൂടുതൽ വിശേഷങ്ങൾ അറിയാം

വിവാഹത്തെ തുടർന്ന് ഇടക്കാലത്ത് മലയാള സിനിമയിൽ നിന്നും വിട്ടു നിന്ന താരം കന്നഡയിൽ സജീവമാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം ഇൻസ്റ്റഗ്രാമിൽ തന്റെ പുത്തൻ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്.

ഇപ്പോഴിതാ കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റഗ്രാമിലൂടെ താരം പങ്കുവച്ച സ്‌റ്റൈലിഷ് ചിത്രങ്ങളാണ് ആരാധകർക്കിടയിലും സമൂഹ മാധ്യമങ്ങളിലും ഒരു പോലെ ഇടം പിടിച്ചിട്ടുള്ളത്. മറ്റുള്ള ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഭാവന സ്വയം മേക്കപ്പ് ചെയ്ത് അണിഞ്ഞൊരുങ്ങിയ ചിത്രങ്ങളാണ് ഇവ എന്നതാണ് ഏറെ ശ്രദ്ധേയമായിട്ടുള്ളത്.

വളരെ മനോഹരമായ എംബ്രോയ്ഡറി വർക്കുകളുള്ള നീല നിറത്തിലുള്ള ഈ വസ്ത്രത്തിന് പിന്നിൽ ലേബൽ എം എന്ന കോസ്റ്റ്യൂം ഡിസൈനിംഗ് കമ്പനിയാണുള്ളത്. മാത്രമല്ല തന്റെ ഹെയർ സ്‌റ്റൈലിന് പിന്നിൽ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റുകളായ സജിത്ത് ആൻഡ് സുജിത് ആണ് എന്നും താരം ചിത്രത്തിന്റെ ക്യാപ്ഷനിൽ സൂചിപ്പിക്കുന്നുണ്ട്.

അതേ സമയം വിവാഹത്തിന് ശേഷം സിനിമയിൽ അത്രയധികം സജീവമല്ല ഭാവന. കല്യാണത്തോടെ മലയാളത്തിൽ നിന്ന് ഒരു നീണ്ട ഇടവേള എടുക്കുകയായിരുന്നു.

Also Read
ഞാൻ വിവാഹം കഴിച്ചിരിക്കുന്ന എന്റെ സ്വന്തം ഭാര്യയെ വിട്ടു തരില്ല എന്ന് പറയുന്നത് എവിടുത്തെ നിയമമാണെന്ന് അന്ന് ഭരതൻ ചോദിച്ചു : സംഭവം ഇങ്ങനെ!

Advertisement