ഞാൻ വിവാഹം കഴിച്ച എന്റെ സ്വന്തം ഭാര്യയെ വിട്ടു തരില്ല എന്ന് പറയുന്നത് എവിടുത്തെ നിയമമാണെന്ന് അന്ന് ഭരതൻ ചോദിച്ചു : സംഭവം ഇങ്ങനെ!

537

നടി കെപിഎസി ലളിതയെ കുറിച്ചും അവരുടെ അഭിനയ ജീവിതത്തെ കുറിച്ചുമൊക്കെ വെളിപ്പെടുത്തി കൊണ്ട് എത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് കലൂർ ഡെന്നീസ്. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലൂടെയാണ് ലളിത അഭിനയിക്കാൻ അറിയില്ലാത്ത നടിയാണെന്ന് ഡെന്നീസ് പറയുന്നത്.

മാത്രമല്ല അവരുടെ സ്വഭാവത്തിലെ മഹത്വം സൂചിപ്പിക്കുന്ന ചില അനുഭവകഥയും അദ്ദേഹം പങ്കുവെച്ചിരുന്നു. താരം പറഞ്ഞതിങ്ങനെ,

Advertisements

ആദ്യം കെപിഎസി ലളിതയെ കാണുമ്പോൾ നാട്ടിൻ പുറത്തു കാണുന്ന സാധാരണക്കാരായ ചേച്ചിമാരെ പോലെയാണ് തോന്നിയത്. അവരുടെ എല്ലാ സന്തോഷങ്ങളും ദുഃഖങ്ങളും കുശുമ്പും കുന്നായ്മയും ഒക്കെ സ്വാഭാവികതയോടെ അഭിനയിച്ച് ഫലിപ്പിക്കാൻ കഴിവുള്ള മറ്റൊരു നടി ഉണ്ടോ എന്നെനിക്ക് തോന്നിയിട്ടുണ്ട്.

ALSO READ
അനശ്വര രാജന്റെ പുതിയ ചിത്രങ്ങൾ കണ്ട് കണ്ണുതള്ളി ആരാധകർ, വൈറൽ

ലളിത അഭിനയിക്കുമ്പോൾ സ്വാഭാവികമായൊരു പരിചരണ രീതി ആയിട്ടേ തോന്നിയിട്ടുള്ളൂ. അവർ ഒരിക്കലും അഭിനയിക്കുകയാണെന്ന് എനിക്ക് തോന്നിയിട്ടില്ല. അതുകൊണ്ടാണ് ഞാൻ അവരെ അഭിനയിക്കാൻ അറിയാത്ത നടി എന്ന് വിശേഷിപ്പിക്കുന്നതെന്ന് കലൂർ ഡെന്നീസ് പറയുന്നു.

അതേ സമയം ഭരതന്റെ സിനിമയിലും പി ജി വിശ്വംഭരന്റെ ഗജകേസരിയോഗം എന്ന സിനിമയിലും ലളിത ഒരുമിച്ച് അഭിനയിച്ചതിനെ കുറിച്ചും ഡെന്നീസ് പറഞ്ഞിരുന്നു. അന്ന് ഗജകേസരി യോഗത്തിൽ ആദ്യം മുതൽ അവസാനം വരെ നിറഞ്ഞുനിൽക്കുന്ന വേഷമാണ് ലളിതയുടേത്. ഭരതന്റെ പടം വിചാരിച്ചതു പോലെ ഷൂട്ടിങ് നടക്കാതെ വന്നതോടെ ലളിതയുടെ ഡേറ്റിൽ ക്ലാഷ് വന്നു. ക്ലൈമാക്സും ഒന്നുരണ്ട് സീനുകളും മാത്രമേ ആ ചിത്രത്തിൽ ചെയ്യാനുള്ളൂ. രണ്ടുദിവസം എങ്ങനെയെങ്കിലും അഡ്ജസ്റ്റ് ചെയ്ത് ലളിതേ വിട്ടുതരണമെന്ന് പറഞ്ഞു ഭരതൻ വിളിച്ചിരുന്നു. എന്നാൽ പി ജി വിശ്വംഭരൻ അതിന് തയ്യാറായില്ല.

ഇതിനിടയിൽ ഭരതൻ എന്നെ വിളിച്ച് സംസാരിച്ചു. എടാ ഡെന്നീസേ, നീയൊക്കെ എന്ത് ദ്രോഹമാണ് ഈ ചെയ്യുന്നത്. ഞാൻ വിവാഹം കഴിച്ചിരിക്കുന്ന എന്റെ സ്വന്തം ഭാര്യയെ വിട്ടു തരില്ല എന്ന് പറയുന്നത് എവിടുത്തെ നിയമമാണ്. ഞാൻ കേസ് കൊടുത്താൽ ലളിതയെ പുഷ്പം പോലെ കൊണ്ടു വന്ന് വിട്ടിട്ട് ഒരു പാട്ടു പാടി കേൾപ്പിച്ചു പോകേണ്ടി വരും. അതുകൊണ്ട് ആ വിശംഭരനോട് ലളിതയെ വേഗം വിട്ടുതരാൻ പറഞ്ഞേക്ക് എന്നാണ് ഭരതൻ എന്നോട് പറഞ്ഞത്. അദ്ദേഹത്തിന് നർമ്മം കേട്ട് ഒത്തിരി നേരം ഇരുന്ന് താൻ ചിരിച്ച് പോയെന്നും കലൂർ ഡെന്നിസ് പറയുന്നു.

എന്നാൽ കെപിഎസി ലളിതയുടെ മഹത്വം മനസിലായത് അവിടെ ആണെന്നാണ് അദ്ദേഹം പറയുന്നത്. ‘വേറെ ഏതെങ്കിലും നടി ആയിരുന്നെങ്കിൽ അച്ഛന് സുഖമില്ല, അമ്മയ്ക്ക് ആക്സിഡന്റ് ആണ് എന്നൊക്കെയുള്ള കള്ളം പറഞ്ഞു പോയി അഭിനയിക്കുമായിരുന്നു. അവിടെയാണ് ലളിത എന്ന അഭിനേത്രിയുടെ മഹത്വം നമ്മൾ കാണേണ്ടത്.

ALSO READ
അതീവ ഗ്ലാമറസ് ലുക്കിൽ അമ്പരപ്പിച്ച് സാധിക വേണുഗോപാൽ

ഭരതൻ ലളിതയെ വിവാഹം കഴിച്ചാതോടെയാണ് ലളിതയുടെ ജീവിതത്തിൽ വസന്തം ഉണ്ടായതെന്നും മികച്ച കഥാപാത്രങ്ങൾ ചെയ്യാൻ കഴിഞ്ഞതെന്നും ചില ലൊക്കേഷനിൽ വച്ച് കാണുമ്പോൾ ഞാൻ തമാശയോടെ പറയുമായിരുന്നു. അപ്പോൾ പല്ല് പുറത്ത് കാണിക്കാതെ അഭിമാന പുരസ്സരമുള്ള മനംമയക്കുന്ന ചിരിയുമായി ലളിത നിൽക്കും.

ആ സ്വഭാവത്തിന് കാലമേറെ കഴിഞ്ഞിട്ടും ഇന്നും ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്നതാണ് അവരുടെ വ്യക്തിത്തിന്റെ മകുടോദാഹരണമായി നാം കാണേണ്ടത് എന്നും കലൂർ ഡെന്നീസ് പറഞ്ഞ് നിർത്തുന്നു.

Advertisement