ബാറിൽ നിന്നുള്ള വീഡിയോ പങ്കു വച്ച് നടി ദിവ്യ പ്രഭ ; ഇതിലിപ്പോൾ ഇത്രമാത്രം എന്തിരിയ്ക്കുന്നു എന്ന് ആരാധകർ : വീഡിയോ വൈറൽ

113

മലയാളികൾക്ക് ഏറെ സുപരിചിതയാണ് നടി ദിവ്യ പ്രഭ. 2022 ന്യൂഇയർ ആഘോഷത്തിന്റെ വീഡിയോ പങ്കുവച്ച് നടി എത്തിയിരുന്നു. നോർത്ത് ഇന്ത്യയിലെ ഒരു ബാറിൽ നിന്നുള്ള വീഡിയോ ആണ് ദിവ്യ പങ്കുവച്ചിരുന്നത്. വീഡിയോയെക്കാൾ, അതിന് നൽകിയിരിയ്ക്കുന്ന ക്യാപ്ഷനാണ് പലരെയും ആകർഷിക്കുന്നത്. നിരവധി സെലിബ്രിറ്റികളാണ് ക്യാപ്ഷൻ സൂപ്പറായി എന്ന് പറഞ്ഞ് കമന്റ് ബോക്സിൽ എത്തിയത്.

യുവനടി നോർത്ത് ഇന്ത്യയിലെ ഒരു ബാറിൽ ചെയ്തത് എന്താണെന്ന് കണ്ടാൽ ഞെട്ടും എന്ന ക്യാപ്ഷൻ നിരോധിച്ചിരിയ്ക്കുന്നു എന്ന് പറഞ്ഞു കൊണ്ടാണ് ദിവ്യ വീഡിയോ പങ്കവച്ചിരിയ്ക്കുന്നത്. എസ്തർ അനിൽ, സയനോര, സാധിക വേണുഗോപാൽ തുടങ്ങി നിരവധി പേരാണ് ക്യാപ്ഷൻ പൊളിച്ചു എന്ന് പറഞ്ഞ് കമന്റ് ബോക്സിൽ എത്തിയിരിയ്ക്കുന്നു.

Advertisements

ALSO READ

അന്നൊക്കെ ഒരു ഡോക്യുമെന്ററിക്ക് ശബ്ദം കൊടുത്താൽ 750 രൂപ കിട്ടും ; തന്നെ കൂടാതെ സിനിമാമോഹം തലയ്ക്കു പിടിച്ച കുറെ ചങ്ങാതിമാർ ഉണ്ടായിരുന്നു : പഴയകാല ഓർമ്മകൾ പങ്കു വച്ച് ജയകൃഷ്ണൻ

ഇതിലിപ്പോൾ ഇത്രമാത്രം ഞെട്ടാൻ എന്തിരിയ്ക്കുന്നു എന്ന് ചോദിച്ചു കൊണ്ട് വരുന്ന രസകരമായ കമന്റുകളും ഉണ്ട്. ‘നിങ്ങൾ ഹാപ്പിയായി രണ്ടെണ്ണം അടിക്കുന്നു. അത് പറ്റാത്തവർ ഇത് കണ്ടിരിയ്ക്കുന്നു’ എന്നാണ് ഒരാളുടെ രസകരമായ കമന്റ്.

ALSO READ

ഒരു നടൻ മാത്രമാണ് എന്നോട് അങ്ങിനെ പറഞ്ഞത്, അതിൽ തനിയ്ക്ക് യാതൊരു സങ്കടവും തോന്നിയിട്ടില്ല : വ്യക്തമാക്കി ആനന്ദ് നാരായണൻ

ഇതിഹാസ എന്ന ചിത്രത്തിലൂടെയാണ് ദിവ്യ പ്രഭയുടെ തുടക്കം. തുടർന്ന് വേട്ട, ടേക്ക് ഓഫ്, കമ്മാര സംഭവം, തമാശ, പ്രതി പൂവൻകോഴി, നിഴൽ, മാലിക് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. കയൽ, കൊടിയിൽ ഒരുവൻ എന്നീ ചിത്രങ്ങളിലൂടെ തമിഴിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

 

View this post on Instagram

 

A post shared by Divyaprabha (@divya_prabha__)

Advertisement