ഒരു നടൻ മാത്രമാണ് എന്നോട് അങ്ങിനെ പറഞ്ഞത്, അതിൽ തനിയ്ക്ക് യാതൊരു സങ്കടവും തോന്നിയിട്ടില്ല : വ്യക്തമാക്കി ആനന്ദ് നാരായണൻ

69

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. ഈ സീരിയലിലൂടെ പ്രേക്ഷക പ്രിയം നേടിയ നടനാണ് ആനന്ദ് നാരായണൻ. കുടുംബവിളക്കിനെക്കാൾ ആനന്ദിന് ഇപ്പോൾ യൂത്തന്മാരായ ആരാധകരെയും സമ്പാദിക്കാൻ കഴിഞ്ഞത് തന്റെ യൂട്യൂബ് ചാനലിലൂടെയാണ്.

മലയാള ടെലിവിഷൻ സീരിയൽ ലോകത്തെ നമ്പർ വൺ വ്ളോഗർമാരിൽ ഒരാളായ ആനന്ദ് ഏറ്റവും ഒടുവിൽ പങ്കുവച്ചത് ക്യു ആന്റ് എ എന്ന വീഡിയോ ആണ്. ആരാധകർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന വീഡിയോ നിമിഷ നേരം കൊണ്ട് വൈറലാകുകയും ചെയ്തു.

Advertisements

ALSO READ

വെറ്റലേം പാമ്പും ചവയ്ക്ക ചവയ്ക്ക ; ഏത് പാമ്പാണെന്ന ട്രോളൻമാർ : ഗായത്രിയുടെ ഉണക്കമുന്തിരി പാട്ടിന് വൻ ട്രോൾ

സീരിയൽ ലോകത്ത് തന്നെയുള്ള സെലിബ്രിറ്റികളുടെ വിശേഷങ്ങളും, അവരുമായുള്ള ചാറ്റിങും കുറച്ച് തന്റെ കുടുംബ വിശേഷങ്ങളുമൊക്കെയാണ് ആനന്ദ് തന്റെ യൂട്യൂബിലൂടെ പങ്കുവയ്ക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ആരാധകരുടെ ചോദ്യങ്ങൾക്ക് ആണ് ക്യു ആന്റ് എ എന്ന സെഗ്മെന്റിൽ ആനന്ദും ഭാര്യ മിനിയും മറുപടി നൽകിയത്.

അതിൽ ഒരു ചോദ്യം, ചേട്ടൻ അഭിമുഖം ചെയ്യാൻ വിളിച്ചിട്ട് ഏതെങ്കിലും നടൻ നോ പറഞ്ഞിട്ടുണ്ടോ എന്നായിരുന്നു. ഒരു നടൻ മാത്രമാണ് നോ പറഞ്ഞത് എന്ന് ആനന്ദ് വ്യക്തമാക്കി. കസ്തൂരിമാൻ എന്ന സീരിയലിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ശ്രീറാം. ചേട്ടാ, ഞാൻ യൂട്യൂബ് ചാനലുകൾക്ക് ഒന്നും അഭിമുഖം നൽകാറില്ല എന്നായിരുന്നുവത്രെ ശ്രീറാമിന്റെ പ്രതികരണം. അതിൽ തനിയ്ക്ക് യാതൊരു സങ്കടവും തോന്നിയിട്ടില്ല എന്നും ആനന്ദ് വ്യക്തമാക്കി.

കുടുംബ വിളക്കിലെ സുമിത്രയായി എത്തുന്ന മീരവാസുദേവനെയും മൗനരാഗത്തിലെ നായിക നടി ഐശ്വര്യയെയും അഭിമുഖം ചെയ്യാൻ സാധിക്കാത്തതിന്റെ കാരണവും ക്യു ആന്റ് എ എന്ന സെഗ്മെന്റിൽ ആനന്ദ് വ്യക്തമാക്കുന്നുണ്ട്.

ചാനലുമായുള്ള കരാറിന്റെ അടിസ്ഥാനത്തിൽ ഇവർ രണ്ട് പേർക്കും മറ്റ് പ്രമോഷൻ പരിപാടികൾ നടത്താൻ പാടില്ലെന്നാണ് താരം പറയുന്നത്. അതിനാൽ ഇവർ രണ്ട് പേരെയും അഭിമുഖം ചെയ്യുക പ്രയാസമാണ് എന്ന് ആനന്ദ് പറഞ്ഞു.

ALSO READ

വളരെ ചെറുപ്പത്തിലെ വിവാഹം കഴിഞ്ഞതാണ്, ഒതുങ്ങി നിൽക്കേണ്ട സമയം ഒക്കെ കഴിഞ്ഞു: തുറന്നു പറഞ്ഞ് നടി സ്മിനു സിജോ

ആരാധകരുടെ ആവശ്യപ്പെടുന്ന സെലിബ്രിറ്റി താരങ്ങളെയാണ് ആനന്ദ് തന്റെ ചാനലിലൂടെ അഭിമുഖം ചെയ്യുന്നത്. സാന്ത്വനം സീരിയലിലെ ശിവാഞ്ജലിമാരെ കണ്ടു വരണം എന്നാണ് ഇപ്പോൾ ഏറ്റവും അധികം വരുന്ന ആവശ്യം. സജിന്റെയും ഗോപികയുടെയും ഡേറ്റ് ഒരുമിച്ച് കിട്ടാത്തത് കാരണമാണ് നീണ്ട് പോകുന്നത് എന്ന് ആനന്ദ് പറയുന്നുണ്ട്. അവരെ തീർച്ചയായും കൊണ്ടു വരുമെന്ന ഉറപ്പും താരം ആരാധകർക്ക് കൊടുക്കുന്നുണ്ട്.

 

 

Advertisement