ഇത് ചതിയാണ്, ആരും ഇത് വിശ്വസിക്കല്ലേ: വെളിപ്പെടുത്തലുമായി നടി ഗോപിക അനിൽ

393

ബാലതാരമായി സിനിമയിൽ എത്തി മിനിസ്‌ക്രീൻ പ്രേക്ഷകരായ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് നടി ഗോപിക അനിൽ. ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് സീരിയലായ സാന്ത്വനം എന്ന പരമ്പരയിലെ അഞ്ജലിയായി തിളങ്ങുകയാണ് നടി ഇപ്പോൾ.

നേരത്തെ താരരാജാവ് മോഹൻലാലിന്റെ ബാലേട്ടൻ അടക്കമുള്ള സിനിമകളിൽ ബാലതാരമായി മികച്ച പ്രകടനം ഗോപിക അനിൽ കാഴ്ചവെച്ചിരുന്നു. സാന്ത്വനത്തിൽ കുടുംബപ്രക്ഷകരുടെ മനം കവർന്നുകൊണ്ടിരിക്കുന്ന ഗോപിക ടെലിവിഷൻ നായികമാർക്ക് മലയാളികൾക്കിടയിൽ ഇതുവരെയും ഉണ്ടായിരുന്ന ക്‌ളീഷേ ഇമേജിനെ പൊളിച്ചെഴുതിയ താരം കൂടിയാണ്.

Advertisements

Also Read
ആറാടുകയാണ് ; ആ ഹിറ്റ് ഡയലോഗ് പറഞ്ഞത് ഫിലോസഫിയിൽ പിഎച്ച്ഡി ചെയ്യുന്ന എഞ്ചിനീയർ ആയ സന്തോഷ് വർക്കി : കൂടുതൽ വിശേഷങ്ങൾ അറിയാം

അഭിനയമികവും സൗന്ദര്യവും കൊണ്ട് പ്രേക്ഷകരെ കയ്യിലെടുത്ത ഗോപിക ഇപ്പോൾ ഒരു ഡോക്ടർ കൂടി ആണ്. സോഷ്യൽ മീഡിയയിലും ഏറെ സജീവിമായ താരം ഇപ്പോഴിതാ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പ്രേക്ഷകർക്ക് മുൻപിൽ ഒരു സത്യം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ്.

ഗോപികയുടെ പേരിൽ ഈയിടെ ഒരു യൂടൂബ് ചാനൽ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ആ ചാനൽ തന്റേതല്ലെന്നും അവരുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് വെളിപ്പെടുത്തുകയാണ് ഗോപിക ഇപ്പോൾ. സോഷ്യൽ മീഡിയയിൽ താൻ ആകെ ഉപയോഗിക്കുന്നത് ഇൻസ്റ്റാഗ്രാം മാത്രമാണ്.

നിലവിൽ മറ്റ് സോഷ്യൽ മീഡിയ ആപ്പുകളിലൊന്നും തന്നെ സജീവമല്ല. ഒരു യൂടൂബ് ചാനൽ തുടങ്ങുന്നതിനെപ്പറ്റി ഉടനെയൊന്നും ചിന്തിക്കുന്നില്ല. എന്നെങ്കിലുമൊരിക്കൽ അങ്ങനെയൊരു ചാനൽ തുടങ്ങിയാൽ ഉറപ്പായും ആ വിവരം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ അറിയിക്കുമെന്നും ഗോപിക പ്രതികരിച്ചു.

തന്റെ പേരിൽ ചാനൽ തുടങ്ങാൻ കാണിച്ച ധൈര്യം എന്തുകൊണ്ട് കമന്റ് ബോക്‌സ് തുറന്നുവെക്കുന്നതിൽ ചാനലുകാർ കാണിച്ചില്ല എന്നും ഗോപിക ചോദിക്കുന്നുണ്ട്. എന്താണെങ്കിലും താരത്തിന്റെ തുറന്നടിച്ച പ്രതികരണം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

Also Read
ഞാൻ വിവാഹം കഴിച്ചിരിക്കുന്ന എന്റെ സ്വന്തം ഭാര്യയെ വിട്ടു തരില്ല എന്ന് പറയുന്നത് എവിടുത്തെ നിയമമാണെന്ന് അന്ന് ഭരതൻ ചോദിച്ചു : സംഭവം ഇങ്ങനെ!

പൊതുവെ സീരിയൽ വിശേഷങ്ങളും കുടുംബവിശേഷങ്ങളുമെല്ലാം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെക്കുന്ന ഗോപികയുടെ പേരിൽ ഒട്ടേറെ ഫാൻസ് ഗ്രൂപ്പുകളാണ് സോഷ്യൽ മീഡിയയിലുള്ളത്. ശിവാഞ്ജലി എന്ന പേരിലും താരത്തിന്റെ ആരാധകർ ഏറെയാണ്. വൻ ആരാധക പിന്തുണയുള്ളവരാണ് സാന്ത്വനം താരങ്ങൾ എല്ലാവരും.

എന്നാൽ മറ്റുസീരിയലുകളിലെ താരങ്ങളിൽ നിന്ന് വ്യത്യസ്തമായി സോഷ്യൽ മീഡിയയിലും ടീവി ഷോകളിലുമെല്ലാം വളരെ മിതമായ പങ്കാളിത്തമാണ് സാന്ത്വനം താരങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകാറുള്ളതെന്നതും ശ്രദ്ധേയമാണ്.

Advertisement