Home Entertainment Celebrities

അന്ന് റിമി ടോമി പറഞ്ഞത് അതുപോലെ തന്നെ തന്റെ ജീവിതത്തിൽ സംഭവിച്ചു: വെളിപ്പെടുത്തലുമായി മഞ്ജു സുനിച്ചൻ

376

മഴവിൽ മനോരമയിലെ വെറുതെയല്ല ഭാര്യ എന്ന റിയാലിറ്റിഷോയിലൂടെ എത്തി പിന്നീട് മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച താരമാണ് മഞ്ജു സുനിച്ചൻ. റിയാലിറ്റി ഷോയിൽ നിന്നും അഭിനയരംഗത്തേക്ക് എത്തിയ മഞ്ജു സുനിച്ചൻ മവഴിൽ മനോരമയിലെ തന്നെ മറിമായം എന്ന ആക്ഷേപ ഹാസ്യ പരിപാടിയിലൂടെ മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയായി മാറി.

പിന്നീട് ബിഗ്‌ബോസിലും മഞ്ജു ഗംഭീര പ്രകടനം കാഴ്ചവെച്ചു. നിരവധി സിനിമകളിലും മഞ്ജു ശ്രദ്ധേയമായ വേഷങ്ങളിലെത്തി. മലയാള സിനിമയിലെ താരരാജാവ് മോഹൻലാൽ നായകനായ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Advertisements

Also Read
വളരെ ചെറുപ്പത്തിലെ വിവാഹം കഴിഞ്ഞതാണ്, ഒതുങ്ങി നിൽക്കേണ്ട സമയം ഒക്കെ കഴിഞ്ഞു: തുറന്നു പറഞ്ഞ് നടി സ്മിനു സിജോ

ഭർത്താവ് സുനിച്ചനും മകൻ ബർണാഡുമാണ് തനിക്ക് ഏറ്റവും പിന്തുണ നൽകുന്നതെന്ന് താരം പലപ്പോഴും പറയാറുണ്ട്. അതേ സമയം മലയാളികളുടെ പ്രിയ ഗായികയും അവതാരകയും നടിയുമായ റിമി ടോമി ഒരിക്കൽ തന്നോട് പറഞ്ഞ കാര്യങ്ങൾ അതേ പോലെ സംഭവിച്ചതിനെക്കുറിച്ച് മഞ്ജു വെളിപ്പെടുത്തിയൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

വെറുതെ അല്ല ഭാര്യ ഫൈനലിലെ വേദിയിൽ വച്ച് ഓഡീഷനിൽ പങ്കെടുക്കാൻ എത്തിയ തങ്ങളുടെ കയ്യിൽ ആയിരം രൂപ തികച്ചെടുക്കാൻ ഇല്ലായിരുന്നെന്ന് മഞ്ജു വെളിപ്പെടുത്തിയിരുന്നു. അപ്പോൾ ഇതിന് മറുപടിയെന്നോണം ആ വേദിയിൽ വച്ച് ഗായിക റിമി ടോമി പറഞ്ഞത് മഞ്ജുവും സുനിച്ചനും ഉറപ്പായും സിനിമയിലെത്തുമെന്നാണ്.

ആ പ്രവചനം ശരിയാവുകയും മഞ്ജു സിനിമയിലേക്ക് എത്തുകയും ചെയ്തു. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഇരുപതോളം സിനിമകൾ ചെയ്ത മഞ്ജു എറണാകുളം കിഴക്കമ്പലം സ്വദേശിനിയാണ്. റിഥം കംപോസറായ സുനിച്ചനെ വിവാഹം ചെയ്തതോടെ കോട്ടയത്തേക്ക് താമസം മാറിയ മഞ്ജു സ്വകാര്യ സ്‌കൂളിൽ ലീവ് വേക്കൻസിയിൽ കുറച്ചുനാൾ പഠിപ്പിച്ചു.

Also Read
16 പതിനാറുകാരൻ പയ്യനുമായി ലൈം ഗി ക ബന്ധം, ഗർഭിണിയായ പത്തൊമ്പതുകാരിക്ക് എതിരെ കേസെടുത്തു, സംഭവം ആലുവയിൽ

സുനിച്ചൻ ജോലി തേടി വിദേശത്തേക്കു പോയതോടെ മഞ്ജുവും കുട്ടിയും കിഴക്കമ്പലത്തെ വാടക വീട്ടിലേക്കു മാറി. എന്നാൽ ഇതിനിടെ സുനിച്ചനു ജോലി നഷ്ടപ്പെട്ടു. കടുത്ത സാമ്പത്തിക പ്രതിസന്ധി ആയിരുന്നു. ആയിടയ്ക്കാണു മഴവിൽ മനോരമയിൽ വെറുതെയല്ല ഭാര്യ എന്ന പരിപാടി കാണുന്നത്.

അതിന്റെ സ്ഥിരം പ്രേക്ഷകയായിരുന്ന മഞ്ജു അങ്ങനെയാണ് അതിൽ പങ്കെടുക്കാൻ വെറുതെയൊരു ശ്രമം നടത്തിയത്. അങ്ങനെ വെറുതെയല്ല ഭാര്യയുടെ സീസൺ രണ്ടിൽ മഞ്ജുവും സുനിച്ചനും തിരഞ്ഞെടുക്കപ്പെടുകയും മത്സരത്തിൽ നാലാമതെത്തുകയും ചെയ്തു. ഇതോടെയാണ് മറിമായം സീരിയലിലേയ്ക്കും അങ്ങനെ സിനിമയിലേയ്ക്കും താരത്തിന് വഴി തെളിഞ്ഞത്. ഇപ്പോൾ കൈനിറയെ സിനിമകളുമായി തിളങ്ങുകയാണ് താരം.

Advertisement