വിങ്ങിപ്പൊട്ടി ഓടിയെത്തി ദിലീപും കാവ്യാ മാധവനും, തങ്ങൾക്ക് ഏറെപ്രയപ്പെട്ട ലളിതാമ്മയെ കാണാൻ അർദ്ധരാത്രിയിൽ തന്നെയെത്തി താരങ്ങൾ

121

വലിയൊരു ആഘാതം തന്നെ മലയാള സിനിമാ ലോകത്തിന് സൃഷ്ടിച്ചുകൊണ്ടാണ് നടി കെപിഎസി ലളിത അന്തരിച്ചത്. മാസങ്ങൾക്കു മുൻപേ അസുഖബാധിതയായി ആശുപത്രിയിൽ കഴിഞ്ഞിരുന്ന നടി വീട്ടിൽ വിശ്രമത്തിൽ കഴിയുന്നതിനിടെയിലാണ് ഫെബ്രുവരി 22 ന് രാത്രിയിൽ അന്തരിക്കുന്നത്.

വാർത്തയറിഞ്ഞത് മുതൽ കെ പി എ സി ലളിതയുടെ വീട്ടിലേക്ക് താരങ്ങളുടെയും ആരാധകാരുടെയും പ്രവാഹമായിരുന്നു. അർദ്ധരാത്രിയിൽ തന്നെ പ്രിയ നടിയെ കാണാൻ മോഹൻലാലും ദിലീപും കാവ്യ മാധവനും തുടങ്ങി നിരവധി താരങ്ങളാണ് എത്തിയത്. കറുപ്പ് വസ്ത്രങ്ങൾ ധരിച്ചാണ് ദിലീപും കാവ്യ മാധവനും എത്തിയത്.

Advertisements

മുൻപും ദിലീപുമായിട്ടുള്ള ബന്ധത്തെ കുറിച്ച് ലളിത പറഞ്ഞ വാക്കുകൾ തരംഗമായിരുന്നു. അത്രയും അത്മബന്ധം സൂക്ഷിച്ചിരുന്നതിനാൽ വളരെ ദുഃഖിതനായിട്ടാണ് ദിലീപ് പ്രിയപ്പെട്ട നടിയെ അവസാനമായി കാണാനെത്തിയത്. കെപിഎസി ലളിതയുമായി വളരെ അടുത്ത ബന്ധം നിലനിർത്തിവരായിരുന്നു താര ദമ്പതിമാർ.

Also Read
വളരെ വളരെ പ്രിയപ്പെട്ട ഒരാളെ എനിക്ക് നഷ്ടമായിരിക്കുന്നു, സങ്കടം സഹിക്കാനാവാതെ മമ്മൂട്ടി: എനിക്ക് ഒന്നും പറയാനാകുന്നില്ല; വാക്കുകൾ ഇടറി മോഹൻലാൽ

സിദ്ധാർഥ് ഭരതന്റെ ഫ്ളാറ്റിലേക്ക് എത്തിയ ഇരുവരും ആദ്യം ചെരുപ്പ് അഴിച്ച് പുറത്ത് വെച്ചതിനു ശേഷമാണ് അകത്തേക്ക് പ്രവേശിക്കുന്നത്. ലളിതാമ്മയുടെ അടുത്ത് പോയി കൈകൂപ്പി തൊഴുതതിനു ശേഷമാണ് കാവ്യ മാറിയത്. വേദനയോടെ നടിയെ ഏറെ നേരം നോക്കി നിന്ന ദിലീപ് മകൻ സിദ്ധാർഥ് ഭരതനെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു.

ദിലീപിനും കാവ്യയ്ക്കും പിന്നാലെ മോഹൻലാലും കെപിസിസി ലളിതയുടെ അവസാനമായി കാണാൻ രാത്രിയിൽ തന്നെ വീട്ടിലെത്തിയിരുന്നു. ദുഃഖ സൂചകമായി മോഹൻലാലും കറുപ്പു വസ്ത്രത്തിൽ ആയിരുന്നു എത്തിയത്. മാടമ്പി എന്ന സിനിമയിലെ അമ്മമഴക്കാറിന് എന്ന് തുടങ്ങുന്ന പാട്ടാണ് തന്റെ മനസിലേക്ക് എത്തുന്നതെന്നും നടൻ സൂചിപ്പിച്ചു.

ഒത്തിരി സിനിമകളിൽ ഒരുമിച്ചഭിനയിച്ചതിന്റെ ഓർമ്മകളും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞിരുന്നു. ഫഹദ് ഫാസിൽ, ബാബുരാജ്, സംവിധായകൻ ബി ഉണ്ണികൃഷ്ണൻ, ടിനി ടോം, മഞ്ജു പിള്ള തുടങ്ങി വമ്പൻ താരങ്ങളാണ് രാത്രിയിൽ തന്നെ നടിയുടെ വീട്ടിലേക്ക് എത്തിയത്.

മെഗാസ്റ്റാർ മമ്മൂട്ടി രാവിലെയാണ് എത്തിയത്. വെള്ള വസ്ത്രം ധരിച്ച് രാവിലെ തന്നെ വീട്ടിലേക്ക് എത്തിയ താരം കെപിഎസി ലളിതയ്ക്ക് ആദാരഞ്ജലികൾ അർപ്പിച്ചതിന് ശേഷമാണ് പോയത്. ഇത്ര പെട്ടെന്ന് പോവേണ്ട ആൾ ആയിരുന്നില്ല കെപിഎസി ലളിത എന്നാണ് എല്ലാവരും പറയുന്നത്. അത്രയധികം അനശ്വരമാക്കിയ വേഷങ്ങളിലൂടെ അവർ ഇനിയും ജീവിക്കും.

Also Read
ഹൃദയം ഇഫക്റ്റ്: തീയറ്ററിൽ പോയി നമുക്ക് ഹൃദയം കണ്ടാലോ, വർഷങ്ങൾക്കിപ്പുറം പഴയ പ്രണയിനിയുടെ മെസേജ്, ഹൃദയം ടീമിന് നന്ദി. എന്റെ പ്രണയം തിരികെ തന്നതിന്: വൈറൽ കുറിപ്പ്

അഞ്ഞുറോളം സിനിമകളിലൂടെ വിസ്മയ പ്രകടനം കാഴ്ച വെച്ച നടിയ്ക്ക് ആദാരഞ്ജലികൾ അർപ്പിച്ച് കൊണ്ട് കേരളക്കര ഒന്നടങ്കം എത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയ പേജുകളിൽ നിറയെ ലളിത അഭിനയിച്ച സിനിമകളിലെ ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളുമൊക്കെ കൊണ്ട് നിറഞ്ഞു.

Advertisement