മകളുടെ മുഖം ആദ്യമായി പുറത്ത് കാണിച്ച് നീരജ് മാധവ്, നിലങ്കയെ കാണാൻ അമ്മയെ പോലെയെന്ന് ആരാധകർ നീരജിന്റെ മകളുടെ ചിത്രം വൈറൽ

298

മലയാളം സിനിമാ ആരാധകരുടെ പ്രിയപ്പെട്ട യുവ നടനാണ് നീരജ് മാധവ്. 2013ൽ പുറത്തിറങ്ങിയ ബഡി എന്ന ചിത്രത്തിലൂടെയാണ് നീരജ് മാധവ് സിനിമ രംഗത്തേക്ക് എത്തുന്നത്. നടൻ എന്നതിലുപരി മികച്ച ഒരു നർത്തകൻ കൂടിയാണ് നീരജ്. 2007ലെ അമൃത സൂപ്പർ ഡാൻസർ പരിപാടിയിലെ ഫൈനലിസ്റ്റ് ആയിരുന്ന നീരജ് കലാമണ്ഡലം സരസ്വതി ടീച്ചറുടേയും മകൾ അശ്വതിയുടേയും കീഴിൽ ഭരതനാട്യം അഭ്യസിച്ചിട്ടുണ്ട്.

കലാമണ്ഡലം ഉദയൻ നമ്പൂതിരിയിൽ നിന്നും ചെണ്ടയും അഭ്യസിച്ചിട്ടുണ്ട്. ചെന്നൈ എസ് ആർഎം യൂണിവേഴ്സിറ്റിയിൽ ബിരുദത്തിനു പഠിക്കുന്ന സമയത്ത് പോക്കറ്റ് മണിക്കായി കോളേജിലെ ഡാൻസ് മത്സരങ്ങൾക്ക് നൃത്തസംവിധാനം ചെയ്തിരുന്നു. ഛായാഗ്രാഹകൻ ജോമോൻ ടി ജോണിന്റെ നിർദ്ദേശപ്രകാരം ഒരു വടക്കൻ സെൽഫിയിൽ നൃത്ത സംവിധാനവും ചെയ്തു.

Advertisements

വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദവും സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്നു തിയറ്റർ ആർട്ട്സിൽ ബിരുദാനന്തരബിരുദവും പൂർത്തിയാക്കിയ ഈ കോഴിക്കോടുകാരൻ, ബഡി എന്ന സിനിമയിലൂടെയാണ് അഭിനയജീവിതത്തിനു തുടക്കം കുറിച്ചത്. തുടർന്ന് ജിത്തു ജോസഫിന്റെ മെമ്മറീസ് എന്ന ചിത്രത്തിൽ അഭിനയിച്ചു. ജിത്തുവിന്റെ തന്നെ മോഹൻലാൽ ചിത്രം ദൃശ്യത്തിലെ മോനിച്ചൻ എന്ന വേഷം അഭിനയ ജീവിതത്തിൽ ഒരു വഴിത്തിരിവായി.

Also Read
ഒരു തമിഴ് ചാനൽ മേധാവി എന്നെ കിടക്ക പങ്കിടാൻ ക്ഷണിച്ചു, സൂപ്പർ താരത്തിന്റെ മകളായിട്ടും അനുഭവം ഇതാണ്, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വരലക്ഷ്മി ശരത്കുമാർ

തുടർന്ന് നിരവധി സൂപ്പർഹിറ്റ് സിനികളിൽ നായകനായും സഹനടനായും നീരജ് വേഷമിട്ടു. ദ ഫാമിലി മാൻ എന്ന സൂപ്പർ ഹിറ്റ് വെബ് സീരീസിലുടെ ഹിന്ദിയിലും സാന്നിധ്യമറിയിക്കാൻ നീരജിന് സാധിച്ചിരുന്നു. സീരീസിലെ പ്രകടനം ഏറെ കൈയ്യടി നേടിയതായിരുന്നു.

2018ലാണ് നീരജ് വിവാഹിതൻ ആവുന്നത്. ദീപ്തി എന്നാണ് നീരജിന്റെ ഭാര്യയുടെ പേര്. കഴിഞ്ഞ വർഷമാണ് താരത്തിന് ഒരു മകൾ പിറന്നത്. ദീപ്തിയ്ക്കും മകൾക്കുമൊപ്പമുള്ള ചിത്രങ്ങൾ നീരജ് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. എന്നാൽ മകളുടെ മുഖം ഇതുവരെ നീരജ് ആരാധകരെ കാണിച്ചിരുന്നില്ല.

ഇപ്പോഴിതാ ഒന്നാം പിറന്നാൾ ദിനത്തിൽ മകളുടെ മുഖം ആദ്യമായി എല്ലാവരെയും കാണിക്കുകയാണ് താരം. ‘നിലങ്ക നീരജ്’ എന്നാണ് മകളുടെ പേര്. നിലങ്കയുടെ ഒന്നാം പിറന്നാൾ ആഘോഷത്തിന്റെ ചിത്രവും നീരജ് പങ്കുവച്ചിട്ടുണ്ട്. 22 02 2022 നിലങ്കയുടെ മുഖം ആദ്യമായി പുറത്തുവിടുന്നു എന്നാണ് നീരജ് കുറിച്ചിരിക്കുന്നത്. നിലങ്കയെ കാണാൻ എന്തൊരു ക്യൂട്ട് ആണെന്നാണ് ചിത്രത്തിന് വരുന്ന കമന്റുകളിൽ അധികവും.

ഏറെ കാലത്തെ പ്രണയത്തിന് ഒടുവിൽ ആയിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോ കളുമൊക്കെ സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിരുന്നു. ഇപ്പോളിതാ കുഞ്ഞിന്റെ മുഖം ആരാധകർക്കായി പങ്കു വെക്കുകയാണ് താരം. . നൂലുകെട്ട് ചടങ്ങിന് എടുത്ത ചിത്രങ്ങളാണ് താരമിപ്പോൾ പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേരാണ് ഫോട്ടോകൾക്ക് താഴെ കമന്റുമായെത്തുന്നത്.

Also Read
വിപ്ലവകരമായ മാറ്റത്തിന് ഒരുങ്ങി മോഹൻലാൽ; പുതിയ ചിത്രങ്ങൾ ഒരുക്കുന്നത് ആഷിഖ് അബും ടിനു പാപ്പച്ചനും, ഇരുവർക്കും ഡേറ്റ് നൽകി ലാലേട്ടൻ, നിർമ്മാണം ആന്റണി പെരുമ്പാവൂർ അല്ല

അഭിനേതാവ് എന്നതിൽ ഉപരി മികച്ച ഒരു ഡാൻസറുമാണ് നീരജ്. അടുത്തിടെ സോഷ്യൽ മീഡിയകളിൽ വൻ ഹിറ്റ് ആയത് നീരജ് സ്വന്തമായി എഴുതി പാടിയ റാപ് സോംഗുകളായിരുന്നു. ആദ്യം പുറത്തിറങ്ങിയ പണിപാളി എന്ന റാപ്പ് ഗാനം ഏറെ ഹിറ്റായിരുന്നു. നീരജിന്റെ പണിപാളി റാപ്പിന് നിരവധി കവർ വെർഷനുകളും പാരഡികളും വന്നതോടെ സംഭവം സൂപ്പർ ഹിറ്റായി മാറിയിരുന്നു.

Advertisement