Home Entertainment Celebrities

പ്രതിഫലം ആയി പറഞ്ഞത് വൻതുക, എന്നിട്ടും ഷാരൂഖ് ഖാന്റെ ചിത്രത്തിലെ വേഷം വേണ്ടെന്ന് വെച്ച് ഷക്കീല: കാരണം ഇതാണ്

1187

ഒരുകാലത്ത് മലയാള സിനിമയിൽ വീശിയടിച്ച ബിഗ്രേഡ് ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഷക്കീല. തൊണ്ണൂറുകളുടെ അവസാനത്തിലും രണ്ടായിരത്തിന്റെ തുടക്കത്തിലും മലയാളത്തിൽ സൂപ്പർതാര ചിത്രങ്ങളേക്കാൾ വിജയം ഷക്കീല ചിത്രങ്ങൾ നേടിയിരുന്നു.

ബിഗ്രേഡ് ചിത്രങ്ങളുടെ കുത്തൊഴുക്ക് അവസാനിച്ചപ്പോൾ കളം വിട്ട ഷക്കീല പിന്നീട് ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് തിരിച്ചു വന്നിരുന്നു. അതേ സമയം ബോളിവുഡിന്റെ ബാദുഷ കിങ് ഖാൻ ഷാരൂഖ് ഖാന്റെ സൂപ്പർഹിറ്റ് ചിത്രം ചെന്നൈ എക്സ്പ്രസിൽ അഭിനയിക്കാൻ തന്നെ വിളിച്ചിരുന്നെന്ന് ഷക്കീല ഒരിക്കൽ വെളിപ്പെടുത്തിയിരിന്നു.

Advertisements

മുമ്പ് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്ട ആയിരുന്നു ഷക്കീല ഇക്കാര്യം തുറന്ന് പറഞ്ഞത്. തെലുങ്ക്, മലയാളം, തമിഴ് തുടങ്ങിയ തെന്നിന്ത്യൻ സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും ബോളിവുഡിലേക്ക് പോകണമെന്ന് ഞാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. അങ്ങനെയിരിക്കെയാണ് എന്നെ ചെന്നൈ എക്‌സ്പ്രസിലേക്ക് വിളിക്കുന്നത്.

Also Read
ഈ പല്ലെന്താ ഇങ്ങനെ, അച്ഛന്റെ കഷണ്ടിയും കിട്ടിയിട്ടുണ്ടല്ലേ, മമ്മൂക്ക എപ്പോഴും കളിയാക്കുന്നതിനെ കുറിച്ച് അനിഖ പറയുന്നു

ഷാരൂഖ് ഖാൻ, രോഹിത് ഷെട്ടി അങ്ങനെയാരെയും ഞാൻ നേരിട്ട് കണ്ടിട്ടില്ല. എത്ര ദിവസത്തെ ഷെഡ്യൂൾ ഉണ്ടെന്ന് പറഞ്ഞിട്ടുമില്ല. എന്നാൽ ദിവസം 20000 രൂപ നൽകാമെന്ന് അവർ പറഞ്ഞു. സത്യരാജിനൊപ്പം പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കേണ്ടതെന്നും അവർ എന്നോട് പറഞ്ഞു.

എന്നാൽ ഒരുപാട് ദിവസം വീട്ടിൽ നിന്ന് മാറി നിൽക്കേണ്ടി വരുമെന്ന സാഹചര്യം വന്നപ്പോൾ ഞാൻ ചിത്രത്തിൽ നിന്ന് പിൻമാറി എന്നാണ് ഷക്കീല തുറന്നു പറഞ്ഞത്. ഒരു കാലത്ത് പല മുഖ്യധാരാ ചിത്രങ്ങളും എന്റെ സിനിമകൾക്ക് ഒപ്പം പിടിച്ചു നിൽക്കാനാകാതെ വിഷമിച്ചിട്ടുണ്ട്. അന്ന് വെള്ളിയാഴ്ചകൾ സംവിധായകർക്ക് ഒരു വലിയ കടമ്പയായിരുന്നു.

അതേ തുടർന്ന് മുഖ്യധാരാ സിനിമകളിൽ എന്നെ അഭിനയിപ്പിക്കില്ല എന്ന് ചിലർ തീരുമാനിച്ചിരുന്നു. അക്കാലത്ത് എനിക്ക് അപ്രഖ്യാപിത വിലക്ക് ഉണ്ടായിരുന്നു. എന്റെ സിനിമകൾ സദാചാര ബോധത്തിന്റെ പേരിലല്ല നിരോധിക്കപ്പെട്ടത്. കച്ചവട താൽപര്യങ്ങൾക്ക് വേണ്ടിയായിരുന്നു. ഞാൻ അഭിനയിച്ചാൽ സിനിമകൾ നീല ചിത്രങ്ങളായി മാറും എന്ന് ചില സംവിധായകർ എന്നോട് പറഞ്ഞിട്ടുണ്ട്.

അതുകൊണ്ടു തന്നെ മുഖ്യധാരാ സിനിമകളിൽ നിന്ന് ഞാൻ അകലം പാലിച്ചു എന്നും ഷക്കീല പറയുന്നു. ഒരു കാലത്ത് വർഷം 190 സിനിമകളിൽ വരെ ഷക്കീല അഭിനയിച്ചിട്ടുണ്ട്. അവരുടെ ചില ചെറിയ ചിത്രങ്ങൾ പോലും അഞ്ച് കോടിയിലേറെ കളക്ഷൻ നേടിയിരുന്നു.

Also Read
ഒന്നിച്ചുള്ള പുതിയ വീഡിയോ വൈറല്‍, അതിഥി റാവുവും സിദ്ധാര്‍ത്ഥും ഡേറ്റിങില്‍ എന്ന് ഉറപ്പിച്ച് ആരാധകര്‍

Advertisement