രോമാഞ്ചം, ഞാൻ അദ്ദേഹത്തെ കാണുമ്പോഴെല്ലാം: ലാലേട്ടന് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് ഫർഹാൻ ഫാസിൽ പറഞ്ഞത് കേട്ടോ

223

മലയാളത്തിന്റെ സൂപ്പർ സംവിധായകൻ ഫാസിലിന്റെ മകനും സൂപ്പർനടൻ ഫഹദ് ഫാസിലിന്റെ അിയനുമാണ് നടൻ കൂടിയായ ഫർഹാൻ ഫാസിൽ. ഇപ്പോഴിതാ മലയാളത്തിന്റെ താരരാജാവ് നടന വിസ്മയം മോഹൻലാലനി ഒപ്പുള്ള ഒരു ചിത്രം പങ്കുവെച്ച് എത്തിരിയിക്കുയാണ് ഫർഹാൻ.

തന്റെ പ്രിയപ്പെട്ട ലാലേട്ടനെ വീണ്ടും കണ്ടതിന്റെ സന്തോഷത്തിലാണ് ഫഹദ് ഫാസിലിന്റെ സഹോദരൻ ഫർഹാൻ ഫാസിൽ. അദ്ദേഹത്തിന്റെ വലിയ ആരാധകൻ കൂടിയാണ് ഫർഹാൻ. ലാൽ ഫർഹാനെ വാത്സല്യത്തോടെ ചേർത്ത് പിടിച്ച് നിൽക്കുന്ന ചിത്രം ശ്രദ്ധ നേടുകയാണ്.

Advertisements

രോമാഞ്ചം ഞാൻ അദ്ദേഹത്തെ കാണുമ്പോഴെല്ലാം എന്നായിരുന്നു ചിത്രത്തോടൊപ്പം ഫർഹാൻ കുറിച്ചത്.നാലു പതിറ്റാണ്ടിനു കൂടുതൽ സിനിമയിൽ അനുഭവങ്ങളുള്ള സൂപ്പർ താരം മോഹൻലാൽ സംവിധായകൻ ആാകാനുള്ള ഒരുക്കത്തിലാണ്.

ബറോസ് എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരഭം. ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. അതിനിടെ മോഹൻലാലിന്റെ അടുത്തതായി തിയേറ്ററുകളി ലെത്താനിരിക്കുന്ന ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം.

ഇന്ത്യയിലെ മികച്ച ചിത്രത്തിന് ഉള്ള ദേശീയ അവാർഡ് കഴിഞ്ഞ ദിവസം മരയ്ക്കാരെ തേടിയെത്തിയിരുന്നു.
മെയ് 13ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. മികച്ച ചിത്രത്തിനുള്ള ദേശിയ അവാർഡ് സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറപ്രവർത്തകർ.

സ്‌പെഷ്യൽ ഇഫക്ട് വസ്ത്രാലങ്കാരം എന്നീ വിഭാഗങ്ങളിലും മരക്കാർ അറബിക്കടലിന്റെ സിംഹം പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.

Advertisement