ഹോട്ട് ആണെന്ന് പറയുന്നതിൽ എനിക്ക് കുഴപ്പം ഒന്നുമില്ല, അതേ നല്ലതല്ലേ എന്ന് അനിഘ സുരേന്ദ്രൻ

145

തെന്നിന്ത്യൻ സിനിമയിലേക്ക് ബാലതാരമായി എത്തി മലയാളികൾ അടക്കമുള്ള പ്രേക്ഷരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനിഘ സുരേന്ദ്രൻ. മലയാളം കൂടാതെ അന്യഭാഷാ ചിത്രങ്ങളിലും സജീവമാ അനിഘ നായികയായി എത്താനുള്ള തയ്യാറെടുപ്പിലാണ്.

മലയാളത്തിലേയും തമിഴിലേയും സൂപ്പർതാരങ്ങളോടൊപ്പം ബാലതാരമായി വേഷമിട്ടുകഴിഞ്ഞ അനിഘ
സോഷ്യൽ മീഡിയയികളിലും സജീവമാണ്. തന്റെ ഫോട്ടോഷൂട്ടുകളും മറ്റും അനിഘ ആരാധകർക്കായി പങ്കുവെയ്ക്കാറുമുണ്ട്. പലപ്പോഴും അനിഘ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുമുണ്ട്.

Advertisements

ഇപ്പോൾ ഇതാ ഒരു അഭിമുഖത്തിൽ ഗോസിപ്പിനെ കുറിച്ചും, പ്രണയത്തെ കുറിച്ചും, പ്രൊപ്പോസൽസിനെ കുറിച്ചും കല്യാണത്തെ കുറിച്ചുമൊക്കെ തുറന്ന് പറയുകയാണ് അനിഘ സുരേന്ദ്രൻ.

Also Read
നടൻ ദിലീപിനെയും ആന്റണി പെരുമ്പാവൂരിനെയും പുറത്താക്കാൻ നിർണായക നീക്കം, സംഭവം ഇങ്ങനെ

അനിഘയുടെ വാക്കുകൾ ഇങ്ങനെ:

ഹോട്ടാണെന്ന് പറഞ്ഞത് വിഷമമൊന്നും തോന്നിയിട്ടില്ല. പലരും ക്യൂട്ടാണെന്നും പറയാറുണ്ട്. രണ്ടും ഒരുപോലെ പറയാറുള്ളത് കൊണ്ട് വിഷമമൊന്നും തോന്നിയിട്ടില്ല. നല്ലതല്ലേ. എന്നെ പറ്റിയുള്ള ഗോസിപ്പ് ഇതുവരെ ഞാൻ കേട്ടിട്ടില്ല. എന്റെ നല്ലൊരു ആൺ സുഹൃത്തിന്റെ പേരിനൊപ്പം ഗോസിപ്പ് കേട്ടപ്പോൾ നല്ല ദേഷ്യം വന്നു.

അവനെന്റെ ബോയ് ഫ്രണ്ടാണെന്ന് പറഞ്ഞു, അപ്പോഴെനിക്ക് നല്ല ദേഷ്യം വന്നു. എനിക്കൊരുപാട് ആൺസുഹൃത്തുക്കളുണ്ട്. തനിക്ക് വ്യക്തിപരമായി ക്രഷ് തോന്നിയ സെലിബ്രിറ്റികൾ ടൊവിനോയും ഹാരിസ് ജയരാജും ഒക്കെയാണ്.

സ്വന്തം പേര് ഗൂഗിളിൽ സേർച്ച് ചെയ്തിട്ടുണ്ട്. എന്റെ കൃത്യമായ വെയിറ്റ് വരെ ഗൂഗിൾ കാണിച്ചു തന്നപ്പോൾ ഞെട്ടിപ്പോയി, അവരിതെങ്ങനെ അറിഞ്ഞുവെന്ന് കരുതി. ആൺ സുഹൃത്തുക്കളിൽ പലരും തന്നെ പ്രൊപ്പോസ് ചെയ്തിട്ടുണ്ട്. അത് നടന്നുകൊണ്ടിരിക്കുകയാണ്.

ഒരു റിലേഷൻഷിപ്പിന് വേണ്ടി പ്രത്യേകം സമയമൊന്നുമില്ല ഇപ്പോൾ, പഠനവും ഷൂട്ടുമൊക്കെയായി ആകെ തിരക്കിലാണ്. അതുകൊണ്ടൊരു റിലേഷൻ ഷിപ്പിന് താത്പര്യമില്ല. അതുകൊണ്ട് ഇപ്പോഴും സിംഗിളാണ്.
ദൈവാനുഗ്രഹം കൊണ്ട് ഇതുവരെയും കാസ്റ്റിംഗ് കൗച്ച് പോലുള്ള ദുരനുഭവങ്ങൾ ഉണ്ടായിട്ടില്ല. വ്യക്തിപരമായി ഒരുപാട് കഥകൾ കേൾക്കാറുണ്ട്.

അങ്ങനെയൊക്കെ സംഭവിക്കുന്നുവെന്ന് കേൾക്കുമ്പോൾ വല്ലാത്ത ബുദ്ധിമുട്ടും സങ്കടവുമുണ്ടാക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിലെ കമന്റ്സൊന്നും വായിക്കാറില്ല, പക്ഷേ, ഫാൻ പേജസ് ഫോളോ ചെയ്യാറുണ്ട്. കൈയ്യിൽ എന്റെ പേര് പച്ച കുത്തിയ ചേട്ടനെ കണ്ടപ്പോൾ ക്രേസിയായി തോന്നി. വിവാഹത്തിന് പറ്റിയ ആളെ കിട്ടിയാൽ നോക്കാം എന്നേ ഇപ്പോൾ പറയാൻ പറ്റൂ.

Also Read
കീർത്തി സുരേഷിന് ഒപ്പം അഭിനയിച്ചപ്പോൾ എനിക്ക് പരിഹാസം മാത്രമാണ് കിട്ടിയത്: സങ്കടത്തോടെ വീണാ നന്ദകുമാർ

അറേഞ്ച്ഡ് മാര്യേജൊന്നും എന്നെക്കൊണ്ട് പറ്റില്ല. കല്യാണം കഴിക്കുകയാണെങ്കിൽ വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേയുണ്ടാകു. ഇപ്പോൾ കല്യാണത്തെ കുറിച്ച് സീരിയസായൊന്നും ചിന്തിച്ച് തുടങ്ങിയിട്ടില്ല. പക്ഷേ ടീനേജിലേക്ക് എത്തുമ്പോൾ കല്യാണം എങ്ങനെയായിരിക്കും എന്നൊക്കെ കൂട്ടുകാരുമായി ഡിസ്‌കസ് ചെയ്യാറുണ്ട്.

ഏതായാലും അടുത്ത പത്ത് വർഷത്തേയ്ക്ക് കല്യാണത്തെ കുറിച്ചൊന്നും സീരിയസായി ചിന്തിക്കില്ലെന്നും അനിഘ സുരേന്ദ്രൻ പറയുന്നു.

Advertisement