എന്നും അതിരാവിലെ ഉറക്കമുണർന്ന് എന്നെ അങ്ങനെ ചെയ്യണമെന്ന് നിക്കിന് വലിയ നിർബന്ധമാണ്: പ്രിയങ്ക ചോപ്രയുടെ വെളിപ്പെടുത്തൽ

14968

തെന്നിന്ത്യൻ സിനിമാ രംഗത്ത് അടക്കം നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത് ഇന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം നേടിയ ബോളിവുഡ് താരസുന്ദരിയാണ് പ്രിയങ്ക ചോപ്ര. ലോകമ്പൊടുമായി കോടിക്കണക്കിനു ആരാധകാണ് താരത്തിന് ഉള്ളത്.

അതേ സമയം തന്റെ പതിനെട്ടാമത്തെ വയസിൽ ലോകസുന്ദരിപ്പട്ടം നേടിയെടുത്ത സുന്ദരി കൂടിയാണ് പ്രിയങ്ക ചോപ്ര. 2000 ത്തിൽ ആയിരുന്നു പ്രിയങ്ക ചോപ്രയെ ലോകസുന്ദരിയായി തിരഞ്ഞെടുത്തത്. ഹോളിവുഡ് താരവും പോപ്പ് ഗായകനുമായ നിക് ജോനാസിനെയാണ് പ്രിയങ്ക വിവാഹം കഴിച്ചത്.

Advertisements

പ്രണയ വിവാഹം ആയിരുന്നു ഇരുവരുടേത്. അതേ സമയം പ്രിയങ്ക ചോപ്രയുമായുള്ള വിവാഹത്തെ തുടർന്ന് ബോളിവുഡിൽ സ്ഥിര സാന്നിധ്യമായി മാറിയിരി ക്കുകയാണ് നിക്. എന്നാൽ താര വിവാഹം നടന്നത് ഏറെ വിവാദങ്ങൾക്കും കോലഹലങ്ങൾക്കും ഒടുവിലായിരുന്നു.

Also Read
വാശി കയറിയാൽ മഞ്ജുവിനെ തോപ്പിക്കാൻ ആർക്കും കഴിയില്ല, പ്രമുഖ സംവിധായകൻ വെളിപ്പെടുത്തിയത്

ഇരുവരുടെയും പ്രായമായിരുന്നു പ്രിയങ്ക നിക് വിവാഹത്തിലെ പ്രധാന പ്രശ്‌നം. മെറ്റ്ഗാലെയിൽ വെച്ചായിരുന്നു പ്രിയങ്കയും നിക്കും പരിചയപ്പെടുന്നത്. പതിയെ അത് പ്രണയത്തിലേക്ക് എത്തി. അതിനു ശേഷമാണ് ഇന്ത്യൻ സിനിമ സൈറ്റ് കളിൽ നിക് ചർച്ച വിഷയമാകുന്നത്.

ഇരുവരും തമ്മിൽ 12 വയസ്സ് പ്രായവ്യത്യാസം ഉണ്ട്. വിവാഹം കഴിഞ്ഞു ഏറെ നാൾ കഴിഞ്ഞെങ്കിലും ഇരുവരുടെയും വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഇന്നും താൽപ്പര്യം ഏറെ ആണ്. ഇരുവരും തങ്ങളുടെ ദാമ്പത്യത്തെ കുറിച്ച് ഇടയ്ക്ക് മനസ്സ് തുറക്കാറുണ്ട്.

ഇപ്പോഴിതാ നിക്കിനെ കുറിച്ച് പ്രിയങ്ക പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. നിക്കിന് ഒരു കാര്യത്തിൽ വലിയ നിർബന്ധം ആണ് ഉള്ളത്. എന്നും രാവിലെ ഉറങ്ങി എഴുന്നേൽക്കുമ്പോൾ എന്റെ മുഖത്ത് നോക്കി ഇരിക്കണം എന്നാണതെന്നും പ്രിയങ്ക പറയുന്നു.

ഞാൻ ഉറങ്ങി എഴുന്നേറ്റ് കണ്ണ് തുറക്കുന്നത് കാണാൻ നിക്കിന് വലിയ ഇഷ്ട്ടം ആണ്. പലപ്പോഴും നിക്ക് അങ്ങനെ നോക്കിയിരിക്കുമ്പോൾ ഞാൻ പറയാറുണ്ട്, കുറച്ച് കാത്തിരിക്കൂ, ഞാൻ പോയി ഒരുങ്ങിയിട്ട് വരാമെന്നു.

ചില സമയത്ത് നിക്കിന്റെ ഈ സ്വഭാവം എനിക്ക് ഇഷ്ട്ടപെടാറില്ലെങ്കിലും അത് ഞാൻ ആസ്വദിക്കാറുണ്ട്. ഇതൊക്കെ ഞാൻ വെറുതെ പറയുന്നതല്ല. ശരിക്കും ഇത് ഞങ്ങൾക്കിടയിൽ സംഭവിക്കുന്നതാണെന്നു പ്രിയങ്ക തറപ്പിച്ച് പറയുന്നു.

Also Read
എന്നെ ഒഴിവാക്കി കഴിവ് തെളിയിക്ക്: തന്നെ വെച്ചുള്ള ആദ്യസിനിമ തന്നെ തകർപ്പൻ ഹിറ്റാക്കിയ സംവിധായകനോട് മമ്മൂട്ടി പിന്നീട് പറഞ്ഞത് ഇങ്ങനെ

Advertisement