വാശി കയറിയാൽ മഞ്ജുവിനെ തോപ്പിക്കാൻ ആർക്കും കഴിയില്ല, പ്രമുഖ സംവിധായകൻ വെളിപ്പെടുത്തിയത്

1023

രണ്ട് ഘട്ടങ്ങളായി അഭിനയ രംഗത്തേക്ക് എത്തി വ്യത്യസ്തമായ വേഷങ്ങളുമായി രണ്ടാം വരവിലും സിനിമയിൽ നിറഞ്ഞു നിൽക്കുന്ന മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ആദ്യ സമയത്തും രണ്ടാം വരവിലും സിനിമാലോകം ഇരുകയ്യും നീട്ടിയാണ് താരത്തെ സ്വീകരിച്ചത്.

വിവാഹ ശേഷം സിനിമയിൽ നിന്നും മാറിനിന്ന് പിന്നീട് വലിയ ഒരിടവേളയ്ക്ക് ശേഷം അഭിനയ രംഗത്തേക്ക് മടങ്ങിയെത്തിയപ്പോഴും ആ അഭിനയത്തിനും സൗന്ദര്യത്തിനും തെല്ലും മാറ്റമുണ്ടായില്ല. തന്റെ നാട്ടുകാരിയായ മഞ്ജു വാര്യരെ കുറിച്ച് മുമ്പ് ഒരിക്കൽ സംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞ വൊക്കുകളാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്.

Advertisements

Also Read
ആ കഥാപാത്രം ചെയ്യുന്നതിന് മുമ്പ് രണ്ട് വട്ടം ആലോചിക്കണമെന്ന് പൃഥ്വിരാജ് പറഞ്ഞു, അന്ന് അത് കാര്യമാക്കിയില്ല, പിന്നീട് മനസ്സിലായി അത് ശരിയായിരുന്നെന്ന്, തുറന്നുപറഞ്ഞ് സാനിയ ഇയ്യപ്പന്‍

സല്ലാപത്തിന്റെ സെറ്റിൽ വച്ചാണ് മഞ്ജുവിനെ ആദ്യമായി കാണുന്നതെന്ന് സത്യൻ അന്തിക്കാട് പറയുന്നു. പുതുമുഖത്തിന്റെ പകർച്ച തെല്ലുമില്ലാതെ ക്യാമറയ്ക്കു മുന്നിൽ സ്വാഭാവികമായി പെരുമാറുന്ന കുറുമ്പിക്കുട്ടി തന്നെ ആകർഷിച്ചിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

മഞ്ജുവിന്റെ രണ്ടാമത്തെ സിനിമ തൂവക്കൊട്ടാരമായിരുന്നു. എന്നെ മാത്രമല്ല, ഷൂട്ടിങ് യൂണിറ്റിലെ എല്ലാവരെയും അതിശയിപ്പിക്കുന്ന വിധം അനായാസമായാണ് മഞ്ജു അതിലഭിനയിച്ചത്. പാർവതി മനോഹരി എന്നുതുടങ്ങുന്ന ഒരു ക്ലാസിക്കൽ ഡാൻസുണ്ട് ആ ചിത്രത്തിൽ സുകന്യയും മഞ്ജുവും തമ്മിലുള്ള ഒരു നൃത്തമത്സരമാണ് അതിന്റെ സന്ദർഭം.

മദ്രാസിലെ പ്രസിദ്ധമായ കലാക്ഷേത്രയിനിന്ന് സ്വർണമെഡൽ നേടിയ നർത്തകിയാണ് സുകന്യ. സുകന്യയോടൊപ്പം പതിനേഴുകാരിയായ ഈ കുട്ടിക്ക് പിടിച്ചുനിക്കാന് പറ്റുമോ എന്നൊരു സംശയം സ്വാഭാവികമായും എനിക്കുണ്ടായിരുന്നു. കലാമാസ്റ്ററാണ് കൊറിയോഗ്രാഫർ. ആദ്യത്തെ കുറെ ഷോട്ടുകളെടുത്തുകഴിഞ്ഞപ്പോൾ കലാമാസ്റ്റർ പറഞ്ഞു: ഒരു ചെറിയ പ്രശനമുണ്ട് സർ.

Also Read
എയര്‍ഹോസ്റ്റസിനെ പ്രണയിച്ച് രജിസ്റ്റര്‍ മാരേജ്, അന്ന് ഞങ്ങളുടെ വിവാഹത്തിനെ വീട്ടുകാര്‍ എതിര്‍ത്തതിന്റെ കാരണം ഇതായിരുന്നു, തുറന്നുപറഞ്ഞ് ഷിജു

എന്താണ് ഞാൻ ചോദിച്ചു സുകന്യയുടെ മുന്നിൽ മഞ്ജു വാര്യർ അവതരിപ്പിച്ച ദേവപ്രഭ എന്ന കഥാപാത്രം തോറ്റുപോകുന്ന രീതിയിലാണ് സിനിമയിൽ വേണ്ടത്. പക്ഷേ, പലപ്പോഴും സുകന്യയെക്കാൾ നന്നാകുന്നു മഞ്ജുവിന്റെ പ്രകടനം. എത്ര ദൈർഘ്യമേറിയ ചുവടുകൾ കാണിച്ചു കൊടുത്താലും നിമിഷനേരംകൊണ്ട് അത് പഠിക്കുന്നു.

ഒടുവിൽ ഞാൻ മഞ്ജുവിനെ മാറ്റിനിർത്തി രഹസ്യമായി പറഞ്ഞു: ഇത്ര നന്നായി ചെയ്യേണ്ട, ഗാനത്തിന്റെ അവസാനമാകുമ്പോഴേക്കും ചെറിയൊരു തളർച്ചപോലെ തോന്നിപ്പിക്കണം, സുകന്യയുടെ ഒപ്പമെത്താനാകാത്തതു പോലെ. ഇഷ്ടപ്പെട്ടില്ലെങ്കിലും ആ രംഗത്തിനു വേണ്ടി മഞ്ജു അങ്ങനെ ചെയ്തു. അഭിനയമായാലും നൃത്തമായാലും വാശികയറിയാൽ മഞ്ജുവിനെ തോപ്പിക്കാൻ ആർക്കുമാവില്ല.

സല്ലാപത്തിൽ മഞ്ജുവിന് ശബ്ദംകൊടുത്തത് ഡബ്ബിങ് ആർട്ടിസ്റ്റ് ശ്രീജയായിരുന്നു. ശ്രീജയ അത് ഭംഗിയായി ചെയ്തിട്ടുണ്ട്. എങ്കിലും തൂവക്കൊട്ടാരത്തിലെ സ്വാഭാവികതയുള്ള അഭിനയം കണ്ടപ്പോൾ ഞാൻ മഞ്ജുവിനോട് പറഞ്ഞു: ഈ സിനിമയി സ്വന്തം ശബ്ദം മതി. അയ്യോ വേണ്ടവേണ്ട, എന്റെ ശബ്ദം മഹാ ബോറാണ്, എന്നായി മഞ്ജു.

നിർബന്ധപൂർവ്വം ആദ്യത്തെ ഒന്നുരണ്ടു റീലുകൾ ഡബ്ബ് ചെയ്യിച്ചു. അത് പ്ലേചെയ്തുകേട്ടപ്പോൾ കാതുരണ്ടും പൊത്തിപ്പിടിച്ച് മഞ്ജു പറഞ്ഞു: ബോറാണ് അങ്കിള് ശ്രീജച്ചേച്ചിയെ വിളിച്ചോളൂ. സാരമില്ല, നമുക്ക് നോക്കാം. തുടർച്ചയായി അടുത്ത എല്ലാ റീലുകളും മഞ്ജുതന്നെ ഡബ്ബ് ചെയ്തു.
പകുതി ആയപ്പോഴേക്കും ആത്മവിശ്വാസമായി. അവസാന രംഗം ആയപ്പോഴേക്കും ശബ്ദ നിയന്ത്രണ ത്തിലൂടെ സീനിന് കൂടുത ജീവൻ പകരാൻ മഞ്ജു സ്വയം പഠിച്ചു.

അപ്പോൾ ആദ്യത്തെ രണ്ടുമൂന്നു റീലുകൾ വീണ്ടും ചെയ്തു നോക്കാമെന്ന് ഞാൻ പറഞ്ഞു, മഞ്ജു അത് അതി മനോഹരമായി ചെയ്തു. ഇന്ന് മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ശബ്ദംപോലെ മലയാളിക്ക് പരിചിതമാണ് മഞ്ജുവിന്റെ ശബ്ദവുമെന്ന് സത്യൻ അന്തിക്കാട് വ്യക്തമാക്കുന്നു. മാതൃുഭുമിയോടാണ് അദ്ദേഹം ഈ വിശേഷങ്ങൾ മുമ്പ് പങ്കുവെച്ചത്.

Also Read
ഇന്നായിരുന്നു എങ്കിൽ അപ്പോൾ തന്നെ ഞാൻ സെറ്റിൽ നിന്ന് ഇറങ്ങി പോയേനെ: രജനികാന്ത് ചിത്രത്തിൽ നിന്നുമുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി മംമത് മോഹൻദാസ്

Advertisement