‘ചിത്രം’ സിനിമ ഒരു വർഷം തകർത്ത് ഓടിയതിന് പിന്നാലെ എത്തിയ പ്രിയദർശന്റെ മറ്റൊരു സിനിമ ഓടിയത് വെറും ഒരാഴ്ച മാത്രം, വൻ പതനമായി മാറിയ ആ പടം ഇതാണ്

9617

മലയാള സിനിമയിലെ മാത്രമല്ല ഇന്ത്യൻ സിനിമയിലെ തന്നെ സൂപ്പർ സംവിധായകൻ ആണ് പ്രിയദർശൻ. മലയാളത്തിന്റെ താരരാജാവ് മോഹൻലാലുമായി ചേർന്ന് നിരവധി വമ്പൻ ഹിറ്റുകൾ ഒരുക്കിയിട്ടുള്ള സംവിധായകൻ കൂടിയാണ് പ്രിയദർശൻ.

ബോളിവുഡിലും നിരവധി സൂപ്പർ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട് പ്രിയൻ. തമിഴകത്തും തന്റെ സാന്നിധ്യം പ്രിയൻ തെളിയിച്ചിട്ടുണ്ട്. തമിഴിൽ പ്രിയൻ ഒരുക്കിയ ചിത്രങ്ങളിൽ ഒന്നായ കാഞ്ചിവരം നിരവധി അവാർഡുകൾ സ്വന്തമാക്കിയിരുന്നു.

Advertisements

അതേ സമയം മലയാളത്തിൽ മോഹൻലാലിനെ നായകനാക്കി പ്രിയൻ ഒരുക്കിയ ചിത്രം എന്ന സിനിമ 365 ദിവസം തിയ്യറ്ററുകളിൽ ഒടി റെക്കോർഡ് സൃഷ്ടിച്ചിരുന്നു. സമ്മർ റിലീസായി 1988 ൽ മലയാളി പ്രേക്ഷകർക്ക് മുന്നിലെത്തിയ ചിത്രം എന്ന സിനിമ തിരുത്തപ്പെടാൻ കഴിയാത്ത റെക്കോർഡ് എഴുതി ചേർത്തു കൊണ്ടായിരുന്നു മലയാള സിനിമയിലെ ചരിത്രമായി മാറിയത്.

Also Read
എയര്‍ഹോസ്റ്റസിനെ പ്രണയിച്ച് രജിസ്റ്റര്‍ മാരേജ്, അന്ന് ഞങ്ങളുടെ വിവാഹത്തിനെ വീട്ടുകാര്‍ എതിര്‍ത്തതിന്റെ കാരണം ഇതായിരുന്നു, തുറന്നുപറഞ്ഞ് ഷിജു

ഷിർദ്ദിസായി ക്രിയേഷൻസിന്റെ ബാനറിൽ പികെആർ പിള്ള നിർമ്മിച്ച ചിത്രം വലിയ രീതിയിൽ ജനശ്രദ്ധ നേടിയതോടെ മോഹൻലാലിന്റെയും, പ്രിയദർശന്റെയും കരിയറിന് തന്നെ ചിത്രം വലിയൊരു ബ്രേക്ക് ആവുകയായിരുന്നു.

പക്ഷേ ആ വർഷം തന്നെ പ്രിയദർശൻ എന്ന സംവിധായകന് കയ്പ്പേറിയ മറ്റൊരു അനുഭവം നൽകിയ ചിത്രമായിരുന്നു ഒരു മുത്തശ്ശിക്കഥ. ഒരാഴ്ച മാത്രമായിരുന്നു തിയേറ്ററിലെ സിനിമയുടെ ആയുസ്സ്. വളരെ പ്രതിസന്ധി നിറഞ്ഞ സിനിമയുടെ ചിത്രീകരണത്തിൽ ഏറെയും നടന്നത് കാസർകോട്ട് ആയിരുന്നു.

ബേക്കൽ ഫോർട്ട് ഉൾപ്പടെയുള്ള അതി മനോഹരമായ ലൊക്കേഷൻ നന്നായി ഉപയോഗപ്പെടുത്തിയ ചിത്രം കടലോര പശ്ചാത്തലത്തിൽ കഥ പറഞ്ഞ സിനിമയായിരുന്നു. തമിവ് നടൻ ത്യാഗരാജൻ, വിനീത്, നിരോഷ, കുതിരവട്ടം പപ്പു, ഗണേഷ്, സോമൻ, സുകുമാരൻ തുടങ്ങിയ വലിയ താര നിര തന്നെ ചിത്രത്തിൽ അഭിനയിച്ചിരുന്നു.

അക്കാലത്തെ പ്രിയദർശൻ സിനിമകളെല്ലാം വലിയ ഹിറ്റ് സൃഷ്ടിച്ചപ്പോൾ അപൂർവ്വമായിരുന്നു ഒരു മുത്തശ്ശിക്കഥ എന്ന ചിത്രത്തിന്റെ പതനം. അന്ന് വലിയ മുതൽ മുടക്കിൽ നിർമ്മിച്ച ചിത്രത്തിന്റെ ബോക്സ് ഓഫീസ് പതനം പ്രേക്ഷകരെ സംബന്ധിച്ചും ഏറെ അപ്രതീക്ഷിതമായിരുന്നു.

നല്ല ഗാനങ്ങൾ ആയിരുന്നു ഒരു മുത്തശ്ശിക്കഥയിലേത്. പക്ഷേ സാധാരണ പ്രിയൻ സിനിമളിൽ നിന്നും വ്യത്യസ്തമായിരുന്നു ഈ സിനിമ. പ്രിയൻ ശൈലിയിൽ പെട്ടെന്ന് വന്ന മാറ്റം പ്രേക്ഷകർക്ക് ഉൾക്കൊള്ളാൻ പറ്റാതെ ഇരുന്നതായിരുന്നു ഒരു പരിധിവരെ ഈ സിനിമയുടെ പരാജയത്തിന് കാരണമായത്.

Also Read
വാശി കയറിയാൽ മഞ്ജുവിനെ തോപ്പിക്കാൻ ആർക്കും കഴിയില്ല, പ്രമുഖ സംവിധായകൻ വെളിപ്പെടുത്തിയത്

Advertisement