എയര്‍ഹോസ്റ്റസിനെ പ്രണയിച്ച് രജിസ്റ്റര്‍ മാരേജ്, അന്ന് ഞങ്ങളുടെ വിവാഹത്തിനെ വീട്ടുകാര്‍ എതിര്‍ത്തതിന്റെ കാരണം ഇതായിരുന്നു, തുറന്നുപറഞ്ഞ് ഷിജു

796

നീയും ഞാനും എന്ന പരമ്പരയിലൂടെ അഭിനയ ലോകത്തേയ്ക്ക് ശക്തമായ തിരിച്ചുവരവ് അറിയിച്ച പ്രേക്ഷക പ്രിയങ്കരനാണ് നടന്‍ ഷിജു അബ്ദുല്‍ റഷീദ്. പ്രണയത്തിന് പ്രായം ഒരു തടസമല്ലെന്ന് പ്രഖ്യാപിച്ചു കൊണ്ടുള്ള പരമ്പരയാണ് നീയും ഞാനും.

സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന നീയും ഞാനും എന്ന പരമ്പരയില്‍ നായക വേഷത്തിലാണ് നടന്‍ എത്തുന്നത്. പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് നീയും ഞാനും പരമ്പരയെ സ്വീകരിച്ചത്. സീരിയലുകളില്‍ മാത്രമല്ല സിനിമയിലും ഷിജു തന്റെ മുഖം കാണിച്ചിട്ടുണ്ട്.

Advertisements

വില്ലന്‍ വേഷങ്ങളിലാണ് ഷിജു പ്രധാനമായും എത്തിയിരുന്നത്. എന്നാല്‍ സിനിമയെ പോലും വെല്ലുന്ന പ്രണയമാണ് ഷിജു എന്ന നടന്റെ യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ചിരിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ സജീവമായ ഷിജു തന്റെ കുടുംബചിത്രങ്ങള്‍ ഇടയ്ക്കിടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

Also Read: തടി കൂടിയത് കൊണ്ട് നായികയാവാന്‍ കൊള്ളില്ലെന്ന് പറഞ്ഞവരുണ്ട്, സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തുന്നത് സഹിക്കാന്‍ പറ്റില്ല, തുറന്നുപറഞ്ഞ് അപര്‍ണ ബാലമുരളി

ഇപ്പോഴിതാ മലയാളത്തിലെ ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ സീസണ്‍ 5ല്‍ ഷിജുവും മത്സരാര്‍ത്ഥിയായി എത്തുന്നുവെന്ന വാര്‍ത്തയാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. സീരിയലില്‍ അഭിനയിച്ചു കൊണ്ടിരിക്കെ ബിഗ് ബോസിലും എത്തുകയാണോ എന്ന് ആരാധകര്‍ ചോദിക്കുകയാണ്.

മലയാളത്തില്‍ മാത്രമല്ല തെലുങ്കില്‍ നിന്നും ഷിജുവിന് ഒത്തിരി അ വസരങ്ങള്‍ തേടിയെത്തിയിരുന്നു. കുവൈത്ത് എയര്‍ എയര്‍വേയ്‌സിലെ എയര്‍ ഹോസ്റ്ററും നര്‍ത്തകിയുമാണ് താരത്തിന്റെ ഭാര്യ. ഒരു മകളാണുള്ളത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്, രജിസ്റ്റര്‍ ചെയ്ത് ഇരുവരും വിവാഹജീവിതത്തിലേക്ക് കടക്കുകയായിരുന്നു.

Also Read: ഇങ്ങനെ പോയാല്‍ നിയമപരമായി നേരിടും, ഇത് ചിരിക്കാനുള്ള കാര്യമായി തോന്നുന്നില്ല, തുറന്നടിച്ച് നടി അഞ്ജു കൃഷ്ണ അശോക്

രണ്ടാളുടെയും മതം വേറെയായിരുന്നു. അതുരകൊണ്ടുതന്നെ വീട്ടില്‍ നല്ല എതിര്‍പ്പായിരുന്നു. ബന്ധുക്കളും കട്ട എതിര്‍പ്പിലായിരുന്നുവെന്നും എന്നാല്‍ തങ്ങള്‍ അതൊന്നും കാര്യമാക്കാതെ പോയി രജിസ്റ്റര്‍ മാരേജ് ചെയ്തുവെന്നും താരം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Advertisement