തടി കൂടിയത് കൊണ്ട് നായികയാവാന്‍ കൊള്ളില്ലെന്ന് പറഞ്ഞവരുണ്ട്, സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തുന്നത് സഹിക്കാന്‍ പറ്റില്ല, തുറന്നുപറഞ്ഞ് അപര്‍ണ ബാലമുരളി

349

ഹിറ്റ്‌മേക്കര്‍ ദിലീഷ് പോത്തന്‍ മലയാളത്തിന്റെ യുവ സൂപ്പര്‍താരം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കിയ മഹേഷിന്റെ പ്രതികാരം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച താരസുന്ദരിയാണ് നടി അപര്‍ണ ബാലമുരളി. ഈ ചിത്രത്തിലെ ജിംസി എന്ന വേഷത്തിലൂടെ മലയാളി സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ കയറി പറ്റുകയായിരുന്നു അപര്‍ണ.

മഹേഷിന്റെ പ്രതികാരത്തിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളിലെ മികച്ച വേഷങ്ങളിലൂടെ മലയാളത്തിലെ മുന്‍നിര നായികയായി മാറാന്‍ അപര്‍ണയ്ക്ക് സാധിച്ചു. നടി എന്നതിനൊപ്പം മോഡലിംഗ് രംഗത്തും നൃത്ത മേഖലയിലും പിന്നണിഗാന ഗാനാലാപന രംഗത്തും താരം അറിയപ്പെടുന്നുണ്ട്.

Advertisements

aparna-balamurali-4

തമിഴകത്തിന്റെ നടിപ്പിന്‍ നായകന്‍ സൂര്യ പ്രധാന വേഷത്തിലെത്തിയ സൂരറൈ പോട്ര് എന്ന തമിഴ് ചിത്രത്തില്‍ നായികയായി എത്തിയ അപര്‍ണ ബാലമുരളി ആയിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് അപര്‍ണയെ തേടി മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും എത്തിയിരുന്നു.

Also Read: സംവിധായകനെ നടി ചിലങ്ക അ ടി ക്കുകയും ചവിട്ടുകയും ചെയ്തു, ചവിട്ട് കൊണ്ട് സംവിധായകൻ നിലത്ത് വീണു, കനൽപൂവ് സീരിയലിന്റെ തിരകഥാകൃത്ത് വെളിപ്പൈടുത്തുന്നു

ഇപ്പോഴിതാ തനിക്ക് ദേശീയ പുരസ്‌കാരം കിട്ടിയതിന് ശേഷവും ശരീരത്തിന്റെ വണ്ണം കൂടിയതിന്റെ പേരില്‍ സിനിമകള്‍ നഷ്ടമായിട്ടുണ്ടെന്ന് തുറന്നുപറയുകയാണ് അപര്‍ണ ബാലമുരളി. സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തുന്നത് തന്നെ വല്ലാതെ വേദനിപ്പിക്കുന്ന കാര്യമാണെന്നും അപര്‍ണ പറഞ്ഞു.

താന്‍ സിനിമയില്‍ ശരിയാവില്ലെന്ന് പറഞ്ഞവരുണ്ട്. എന്നാല്‍ താന്‍ ഇതുവരെ ചെയ്ത സിനിമകളില്‍ എല്ലാ അണിയറപ്രവര്‍ത്തകരും തന്നെ ഒത്തിരി സപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ആരും തന്നെ ജഡ്ജ് ചെയ്യാന്‍ വന്നിട്ടില്ലെന്നും താരം പറയുന്നു.

Also Read: ഓട്ടോറിക്ഷയിലെ നിത്യേനയുള്ള സഞ്ചരം അരുതാത്ത ബന്ധായി മാറി, പ്രവാസിയുടെ ഭാര്യയായ രണ്ട് മക്കളുള്ള യുവതി ഓട്ടോ ഡ്രൈവർക്കൊപ്പം ഒളിച്ചോടി

തടിയുടെ പേരില്‍ ഒത്തിരി കമന്റുകള്‍ കേട്ടിട്ടുണ്ട്. ബോഡി ഷെയ്മിങ് നടത്തിയതെല്ലാം സഹിക്കാം. എന്നാല്‍ തടി കൂടിയതിന്റെ പേരില്‍ സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തുന്നത് സഹിക്കാന്‍ പറ്റില്ലെന്നും പലപ്പോഴും ഈ വിഷമം താന്‍ അമ്മയോട് സംസാരിച്ചിട്ടുണ്ടെന്നും അപര്‍ണ പറഞ്ഞു.

അമ്മയ്ക്ക് ഇതൊക്കെ കേട്ടപ്പോള്‍ ശരിക്കും ടെന്‍ഷനായി. താന്‍ വല്ല ഡിപ്രഷനിലും ആവുമോയെന്ന് പേടിച്ചിരുന്നുവെന്നും താന്‍ ശരിക്കും ഒത്തിരി വിഷമിച്ചിട്ടുണ്ടെന്നും അമ്മ പറഞ്ഞത് ഇതൊന്നും കാര്യമാക്കേണ്ട എന്നായിരുന്നുവെന്നും അപര്‍ണ കൂട്ടിച്ചേര്‍ത്തു.

Advertisement