ഇങ്ങനെ പോയാല്‍ നിയമപരമായി നേരിടും, ഇത് ചിരിക്കാനുള്ള കാര്യമായി തോന്നുന്നില്ല, തുറന്നടിച്ച് നടി അഞ്ജു കൃഷ്ണ അശോക്

133

എംഡിഎംഎ കൈവശം വെച്ചു എന്ന കേസില്‍ നടി അഞ്ജു കൃഷ്ണ അറസ്റ്റിലായി എന്ന വാര്‍ത്ത മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം നിറഞ്ഞിരുന്നു. ഇതിന് പിന്നാലെ അഞ്ജു കൃഷ്ണ ആരാണെന്ന തിരച്ചിലില്‍ ആയിരുന്നു സോഷ്യല്‍മീഡിയ.

Advertisements

തിരച്ചിലിനൊടുവില്‍ അഞ്ജു കൃഷ്ണ അശോക് എന്ന നടിയെയാണ് പലരും കണ്ടെത്തിയത്. എന്നാല്‍ താനല്ല അറസ്റ്റിലായ അഞ്ജു കൃഷ്ണ എന്ന് ആവര്‍ത്തിച്ച് പറയുകയാണ് അഞ്ജു കൃഷ്ണ അശോക്. കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത് തന്റെ പേരില്‍ അല്ലെന്ന് അഞ്ജു പറയുന്നു.

Also Read: സംവിധായകനെ നടി ചിലങ്ക അ ടി ക്കുകയും ചവിട്ടുകയും ചെയ്തു, ചവിട്ട് കൊണ്ട് സംവിധായകൻ നിലത്ത് വീണു, കനൽപൂവ് സീരിയലിന്റെ തിരകഥാകൃത്ത് വെളിപ്പൈടുത്തുന്നു

ഒരേ പോലെയുള്ള പേരാണ് പ്രശ്‌നമായിരിക്കുന്നത്. അറസ്റ്റിലായ നടിയുടെയും തന്റെയും പേര് ഒരുപോലെയാണെന്നും എന്നാല്‍ രണ്ടാളും വേറെ വേറെ വ്യക്തികളാണെന്നും യഥാര്‍ത്ഥ തെറ്റുകാരിയെ ടാഗ് ചെയ്യുന്നതിന് പകരം പല മാധ്യമങ്ങളും തന്നെയാണ് ടാഗ് ചെയ്യുന്നതെന്നും അഞ്ജു പറയുന്നു.

തന്നെയും കാഴ്ചക്കാരെയും ആശയക്കുഴപ്പത്തിലാക്കുന്നത് നിര്‍ത്തണം. അത്തരത്തിലുള്ള ടാഗുകള്‍ നീക്കം ചെയ്യണമെന്നും ഇത് തുടര്‍ന്നുപോകുകയാണെങ്കില്‍ താന്‍ നിയമപരമായി നടപടി സ്വീകരിക്കുമെന്നും അഞ്ജു കൃഷ്ണ വ്യക്തമാക്കി.

Also Read: വെറും മൂന്നാമത്തെ കൂടിക്കാഴ്ചയിൽ ആ സംവിധായകൻ എന്നെ ലൈം ഗീ ക മായി പീഡിപ്പിച്ചു, യുവ നടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

പ്രതി പൂവന്‍ കോഴി, കുഞ്ഞെല്‍ദോ, ആദ്യരാത്രി, സുമേഷ് ആന്‍ഡ് രമേഷ് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് അഞ്ജു കൃഷ്ണ അശോക് എന്ന നടി ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍ അറസ്റ്റിലായ നടി അഞ്ജു കൃഷ്ണ നാടകനടിയാണ്, സിനിമകളില്‍ ഒന്നും അഭിനയിച്ചിട്ടില്ല.

Advertisement