അതൊന്നും പറഞ്ഞ് വിഷമിപ്പിക്കാന്‍ വയ്യ, എന്റെ ജീവിതം തീരാറായി, ആര്‍ക്കും ഭാരമാകാതെ മരിക്കണം, ജനാര്‍ദ്ദനന്‍ പറയുന്നു

1231

മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ജനാര്‍ദ്ദനന്‍. വ്യത്യസ്തമായ ശബ്ദത്തിനുടമയായ താരം. മമ്മൂട്ടി , മോഹന്‍ലാല്‍, ജയറാം, സുരേഷ്‌ഗോപി തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ മുതല്‍ ഇപ്പോഴുള്ള യുവനടന്മാര്‍ വരെയുള്ള തലമുറകള്‍ക്കൊപ്പം യാതൊരു കോട്ടവും തട്ടാതെ ക്യാരക്ടര്‍, കോമഡി റോളുകളിലെല്ലാം ജനാര്‍ദ്ദനന്‍ നിറഞ്ഞ് നിന്നിട്ടുണ്ട്.

ജനാര്‍ദ്ദനന്‍ എന്ന നടന്റെ കരിയര്‍ ഗ്രാഫ് സംഭവബഹുലമാണ്. സ്ത്രീ പ്രേക്ഷകരുടെ പേടി സ്വപ്നമായിരുന്നു ഒരുകാലത്ത് ജനാര്‍ദ്ദനന്‍. എന്നാല്‍ ഇന്ന് ആ നടനെ സ്ത്രീകള്‍ ഏറെ ഇഷ്ടപെടുന്നു. അതിന് കാരണം അഭിനയത്തിലെ മിതത്വവും ലാളിത്യവും തന്നെയാണ്.

Advertisements

ഇതിനോടകം എഴുന്നൂറിലധികം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വിജയലക്ഷ്മിയാണ് താരത്തിന്റെ ഭാര്യ. ചെറുപ്പം മുതലേ പരിചയമുള്ളവരായിരുന്നു ഇരുവരും. കുഞ്ഞുന്നാളിലെ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് എത്തുകയായിരുന്നു.’

Also Read: സംവിധായകനെ നടി ചിലങ്ക അ ടി ക്കുകയും ചവിട്ടുകയും ചെയ്തു, ചവിട്ട് കൊണ്ട് സംവിധായകൻ നിലത്ത് വീണു, കനൽപൂവ് സീരിയലിന്റെ തിരകഥാകൃത്ത് വെളിപ്പൈടുത്തുന്നു

ഇപ്പോഴിതാ തന്റെ കുടുംബ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് താരം. തനിക്ക് ഒരു പ്രണയമുണ്ടായിരുന്നുവെന്നും എന്നാല്‍ വീട്ടുകാര്‍ അവളെ തനിക്ക് വിവാഹം ചെയ്തു തന്നില്ലെന്നും അങ്ങനെ അവള്‍ മറ്റൊരു വിവാഹം കഴിച്ച് പോയെന്നും ജനാര്‍ദ്ദനന്‍ പറഞ്ഞു.

എന്നാല്‍ അവളുടെ ദാമ്പത്യ ജീവിതം ദുരിതം നിറഞ്ഞതായിരുന്നു. രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം അവള്‍ വിവാഹമോചിതയായി എന്നും അവള്‍ മാനസികമായി തകര്‍ന്നിരുന്നുവെന്നും അങ്ങനെ അവളുടെ സമ്മതത്തോടെ താന്‍ അവളെ തന്റെ ജീവിതത്തിലേക്ക് കൂട്ടിയെന്നും താരം പറഞ്ഞു.

Also Read: ഓട്ടോറിക്ഷയിലെ നിത്യേനയുള്ള സഞ്ചരം അരുതാത്ത ബന്ധായി മാറി, പ്രവാസിയുടെ ഭാര്യയായ രണ്ട് മക്കളുള്ള യുവതി ഓട്ടോ ഡ്രൈവർക്കൊപ്പം ഒളിച്ചോടി

അവള്‍ക്കൊരു മകളുണ്ടായിരുന്നു. അവളെയും താന്‍ സ്വന്തം മകളായി കണ്ടു. വളര്‍ത്തി. തങ്ങളുടേത് സന്തോഷം നിറഞ്ഞ കുടുംബമായിരുന്നുവെന്നും എന്നാല്‍ അവള്‍ക്കൊപ്പം അധികനാള്‍ ജീവിക്കാന്‍ കഴിഞ്ഞില്ലെന്നും തനിക്കൊരു കുഞ്ഞിനെ തന്നിട്ട് അവള്‍ പോയെന്നും താരം പറഞ്ഞു.

ഇപ്പോഴും മക്കളെല്ലാം നല്ല സ്‌നേഹത്തിലാണ് കഴിയുന്നത്. തനിക്ക് സിനിമ ജീവിതത്തില്‍ നല്ലതും മോശവുമായ ഒത്തിരി അനുഭവങ്ങളുണ്ടെന്നും തന്റെ ജീവിതം തീരാറായി, അതുകൊണ്ടുതന്നെ ഇതൊന്നും പറഞ്ഞ് ആരെയും വിഷമിപ്പിക്കാന്‍ താന്‍ തയ്യാറല്ലെന്നും ആര്‍ക്കും ഭാരമാകാതെ മരിക്കണമെന്നാണ് ആഗ്രഹമെന്നും ജനാര്‍ദ്ദനന്‍ പറഞ്ഞു.

Advertisement