ആ കഥാപാത്രം ചെയ്യുന്നതിന് മുമ്പ് രണ്ട് വട്ടം ആലോചിക്കണമെന്ന് പൃഥ്വിരാജ് പറഞ്ഞു, അന്ന് അത് കാര്യമാക്കിയില്ല, പിന്നീട് മനസ്സിലായി അത് ശരിയായിരുന്നെന്ന്, തുറന്നുപറഞ്ഞ് സാനിയ ഇയ്യപ്പന്‍

1087

മിനിസ്‌ക്രീന്‍ നൃത്ത റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് സിനിമയില്‍ നായികയായും സഹനടിയായും ഒക്കെ തിളങ്ങി മലയാളം യുവ താരങ്ങള്‍ക്കിടയില്‍ ശ്രദ്ധേയ ആയ നടിയാണ് സാനിയ ഇയ്യപ്പന്‍. അഭിനേത്രിയും മികച്ചൊരു നര്‍ത്തകിയുമായ താരം മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ ബാല്യകാലസഖി എന്ന ചിത്രത്തലെ ചെറിയ വേഷത്തിലൂടെയാണ് സിനിമയില്‍ എത്തിയത്.

പിന്നീട് ക്വീന്‍ എന്ന ചിത്രത്തിലൂടെ നായികയായി തുടക്കം കുറിച്ചു. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ താരം അഭിനയിച്ചു. താരരാജാവ് മോഹന്‍ലാലിന്റെ ലൂസിഫറിലെ താരത്തിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Advertisements

saniya-iyyappan-8

സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമായ സാനിയ പലപ്പോഴും തന്റെ ഗ്ലാമറസ് ചിത്രങ്ങളും വീഡിയോകളും എല്ലാം താരം സോഷ്യല്‍ മീഡിയകളില്‍ പങ്കുവെയ്ക്കാറുണ്ട്. വളരെ പെട്ടെന്ന് ഇവയൊക്കെ വൈറലായി മാറാറുമുണ്ട്. തന്റെ വസ്ത്രധാരണത്തിന്റെ പേരില്‍ പലപ്പാഴും താരം സൈബര്‍ അറ്റാക്കുകളും നേരിടാറുണ്ട്.

Also Read: വെറും മൂന്നാമത്തെ കൂടിക്കാഴ്ചയിൽ ആ സംവിധായകൻ എന്നെ ലൈം ഗീ ക മായി പീഡിപ്പിച്ചു, യുവ നടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ഇപ്പോഴിതാ ലൂസിഫര്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് സംസാരിക്കുകയാണ് സാനിയ. ജാന്‍വി എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. ഇത് അഭിനയിക്കാന്‍ വളരെ ബുദ്ധിമുട്ടുള്ള കഥാപാത്രമായിരുന്നുവെന്നും പൃഥ്വിരാജാണ് തന്നെ പറഞ്ഞ് മനസ്സിലാക്കി തന്നതെന്നും സാനിയ കൂട്ടിച്ചേര്‍ത്തു.

saniya-iyyappan-7

ചിത്രത്തില്‍ അഭിനയിക്കുന്നതിന് മുമ്പ് ഒന്ന് ആലോചിക്കണമെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. ക്വീന്‍ കഴിഞ്ഞ് പിന്നെ സിനിമയൊന്നും വ്ന്നിരുന്നില്ല, അപ്പോഴാണ് ആശിര്‍വാദ് സിനിമാസില്‍ നിന്നും കോള്‍ വരുന്നതെന്നും ഒന്നും നോക്കാതെ ചെയ്യാന്‍ തയ്യാറായി എന്നും സാനിയ പറഞ്ഞു.

Also Read: ഓട്ടോറിക്ഷയിലെ നിത്യേനയുള്ള സഞ്ചരം അരുതാത്ത ബന്ധായി മാറി, പ്രവാസിയുടെ ഭാര്യയായ രണ്ട് മക്കളുള്ള യുവതി ഓട്ടോ ഡ്രൈവർക്കൊപ്പം ഒളിച്ചോടി

സ്‌ക്രിപ്റ്റ് പറയുമ്പോള്‍ പൃഥ്വിരാജ് പറഞ്ഞത് രണ്ട്് കാര്യങ്ങള്‍ ആലോചിക്കണം എന്നായിരുന്നു. ഒന്ന് ചൈല്‍ഡ് ആര്‍ട്ടിസ്റ്റായി വീണ്ടും മാറാന്‍ സാധ്യതയുണ്ടെന്നും കുട്ടി എന്നുള്ള പേര് വരാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു. എന്നാല്‍ തന്നെക്കൊണ്ട് ആ റോള്‍ ചെയ്യാന്‍ പറ്റുമെന്ന് പൃഥ്വിരാജ് പറഞ്ഞ് മനസ്സിലാക്കി തന്നുവെന്നും അങ്ങനെ താന്‍ ചെയ്തുവെന്നും താരം പറയുന്നു.

ലൂസിഫര്‍ പുറത്തിറങ്ങി കവിഞ്ഞതിന് ശേഷമാണ് പൃഥ്വിരാജ് പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് തനിക്ക് ബോധ്യമായതെന്നും കുട്ടിയായാണ് തന്നെയെല്ലാവരും കണ്ടതെന്നും താനൊരു കുഞ്ഞ് കുട്ടിയായത് കൊണ്ടാണ് പല വേഷങ്ങളും ചെയ്യാന്‍ വിളിക്കാത്തതെന്ന് പലരും പറഞ്ഞുവെന്നും സാനിയ പറയുന്നു.

Advertisement