ചിരഞ്ജീവി സ്റ്റീഫൻ നെടുമ്പുള്ളിയാകുന്ന ലൂസിഫർ തെലുങ്ക് റീമേക്കിൽ പൃഥ്വിരാജിന്റെ റോളിൽ അല്ലു അർജുനോ? അണിയറക്കാർ പറയുന്നു

40

യൂത്ത് ഐക്കൺ പൃഥിരാജ് ആദ്യമായി സംവിധാനം ചെയ്ത് താരരാജാവ് മോഹൻലാൽ നായകനായി മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറി ചരിത്രം രചിച്ച സിനിമയാണ് ലൂസിഫർ. ഇപ്പോഴിതാ ഈ ചിത്രം തെലുങ്കിലേക്ക് റീമേക് ചെയ്യാനുള്ള ഒരുക്കത്തിലാണ് തെലുങ്ക് സൂപ്പർസ്റ്റാർചിരഞ്ജീവി.

സിനിമയിൽ മലായളത്തിലെ മോഹൻലാലിന്റെ സ്റ്റീഫൻ നെടുമ്പുള്ളിയുടെ റോൾ ഈ ചിത്രത്തിൽ ചിരഞ്ജീവി ചെയ്യുമ്പോൾ, ലുസിഫറിൽ പൃഥ്വിരാജ് ചെയ്ത അതിഥി വേഷം അല്ലു അർജുൻ ചെയ്യുമെന്ന് ചില റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

Advertisements

എന്നാൽ ഇപ്പോഴിതാ ഇത് അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ചിരഞ്ജീവിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ. ഏതായാലും ലൂസിഫർ തെലുങ്കു റീമേക്കിന്റെ കൂടുതൽ വിവരങ്ങൾ വരാൻ കാത്തിരിക്കുകയാണ് ചിരഞ്ജീവി ആരാധകർ.

അതേ സമയം ലൂസിഫർ തെലുങ്കിൽ സംഭവിക്കാൻ കാരണക്കാരൻ നടൻ പ്രഭാസ് ആണെന്നാണ് അറിയുന്നത്. പ്രഭാസ് ചിത്രം സാഹോ സംവിധാനം ചെയ്ത സുജീത്ത് ആണ് ലൂസിഫർ തെലുങ്കിൽ സംവിധാനം ചെയ്യുന്നത്. നടനും ലൂസിഫറിന്റെ നിർമ്മാതാവുമായ രാം ചരണിനെ കാണാൻ സുജീത്തിനോട് പറയുന്നത് പ്രഭാസ് ആണ്. പുതിയൊരു കഥ രാം ചരണിനോട് പറയാനുള്ള അവസരമാണ് പ്രഭാസ് ഒരുക്കിയത്.

എന്നാൽ ലൂസിഫർ സംവിധാനം ചെയ്യാൻ കെൽപ്പുള്ള സംവിധായകനെ രാം ചരൺ തേടുന്നതിനിടയിലാണ് സുജീത്തിനെ കാണുന്നത്. സുജീത്തിനെ കണ്ടതോടെ രാം ചരൺ ലൂസിഫർ സംവിധാനം ചെയ്യാനാകുമോ എന്ന് ചോദിക്കുന്നു. അതിനെ തുടർന്നാണ് തെലുങ്ക് ലൂസിഫർ പ്രഖ്യാിക്കുന്നത്. അന്ന് പ്രഭാസ് സുജീത്തിനെ രാം ചരണിനെ കാണാൻ അയച്ചില്ലായിരുന്നുവെങ്കിൽ ലൂസിഫർ ഇത്ര പെട്ടെന്ന് സംഭവിക്കില്ലായിരുന്നുവെന്നാണ് തെലുങ്ക് സിനിമ ഇൻഡസ്ട്രിയിലെ സംസാരം.

തെന്നിന്ത്യൻ താരം തൃഷയായിരിക്കും പ്രിയദർശിനി രാംദാസ് ആയി എത്തുകയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

അതേ സമയം അടുത്ത വർഷം മോഹൻലാലിനെ തന്നെ നായകനാക്കി ലൂസിഫറിന്റെ രണ്ടാം ഭാഗം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് പൃഥ്വിരാജ് സുകുമാരൻ. എമ്പുരാൻ എന്നാണ് ഈ ചിത്രത്തിന്റെ പേര്.

Advertisement