ഒട്ടും ഫോമിലല്ലാതിരുന്ന റെയ്നയെ അന്ന് ധോണി ടീമിൽ അനാവശ്യമായി നിലനിർത്തി: തുറന്നടിച്ച് യുവരാജ് സിങ്ങ്

20

സുരേഷ് റെയ്നയ്ക്ക് ഒരു കാലത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അന്നത്തെ നായകൻ എംഎസ് ധോണിയിൽ നിന്ന് ശക്തമായ പിന്തുണ ലഭിച്ചിരുന്നെന്ന വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ താരം താരം യുവരാജ് സിംഗ്. മികച്ച ഫോമിലല്ലാതിരുന്നിട്ട് കൂടി റെയ്നയെ ടീമിൽ നിലനിർത്താൻ ധോണി പ്രത്യേകം താൽപര്യം കാണിച്ചിരുന്നതായും യുവരാജ് തുറന്നടിച്ചു

താൻ എങ്ങനെയാണ് 2007ലെ ടി20 ലോകകപ്പിൽ ടീമിലെത്തിയതെന്ന് വെളിപ്പെടുത്തിയപ്പോഴാണ് യുവരാജ് ഇക്കാര്യം പറഞ്ഞത്. സ്പോർട്സ് ടക്കിനു നൽകിയ അഭിമുഖത്തിലാണ് യുവരാജ് ഇക്കാര്യം പറഞ്ഞത്.

Advertisements

യുവരാജ് സിങ്ങിന്റെ വാക്കുകൾ ഇങ്ങനെ:

സുരേഷ് റെയ്നയ്ക്ക് ശക്തമായ പിന്തുണ അന്ന് ലഭിച്ചിരുന്നു. എംഎസ് ധോണിയുടെ പിന്തുണയായിരുന്നു പ്രധാനം. എല്ലാ ക്യാപ്റ്റൻമാർക്കും ടീമിൽ ഒരു പ്രിയപ്പെട്ട താരം കാണും. റെയ്നയ്ക്ക് എക്കാലവും ധോണിയുടെ ഉറച്ച പിന്തുണ ലഭിച്ചിരുന്നു.

യൂസഫ് പഠാനും ആ സമയത്ത് ഉജ്വല ഫോമിലായിരുന്നു. ഞാനും സ്വതവേ മികച്ച പ്രകടനമാണ് നടത്തിയത്. വിക്കറ്റുകളും വീഴ്ത്തിയിരുന്നു. പക്ഷേ, റെയ്ന അന്ന് അത്ര മികച്ച ഫോമിലായിരുന്നില്ല. അന്ന് ടീമിൽ ഇംടകയ്യൻ സ്പിന്നർമാരൊന്നുമില്ലായിരുന്നു.

ഞാനാകട്ടെ മികച്ച ഫോമിലാണ് പന്തെറിഞ്ഞിരുന്നത്. ഇതോടെ എന്നെ ഉൾപ്പെടുത്താതെ നിർവാഹമില്ലെന്നായി’ യുവരാജ് പറഞ്ഞു. മുൻ ഇന്ത്യൻ നായകനും ഇപ്പോൾ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയെയും യുവരാജ് പുകഴ്ത്തി.

തന്റെയുള്ളിലെ പ്രതിഭയെ ഊതിക്കാച്ചിയെടുത്തത് ഗാംഗുലിയാണെന്ന് യുവരാജ് പറഞ്ഞു. എക്കാലവും എന്റെ പ്രിയപ്പെട്ട ക്യാപ്റ്റൻ സൗരവ് ഗാംഗുലിയാണ്. എല്ലാ ക്യാപ്റ്റൻമാരിലുംവച്ച് എന്നെ ഏറ്റവുമധികം പിന്തുണച്ചത് അദ്ദേഹമാണ്.

യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിൽ അദ്ദേഹം പ്രത്യേക വൈഭവം പ്രകടിപ്പിച്ചിരുന്നു. മികച്ച ടീമിനെ വളർത്തിയെടുക്കാൻ തന്നെ സഹായിക്കാൻ കഴിയുന്ന അഞ്ചോ ആറോ യുവതാരങ്ങളുണ്ടെന്ന് അക്കാലത്ത് ഗാംഗുലി സ്ഥിരമായി പറഞ്ഞിരുന്നു. അവരെയെല്ലാം പിന്തുണയ്ക്കുകയും ചെയ്തിരുന്നുവെന്നും യുവരാജ് തുറന്നടിച്ചു.

Advertisement