അനുഷ്‌ക ശർമ്മയും സാക്ഷി ധോണിയും തമ്മിൽ ഇങ്ങനെ ഒരു ബന്ധം ഉണ്ടായിരുന്നു; അവർ പോലും തിരിച്ചറിഞ്ഞത് ഈ ഫോട്ടോ കണ്ടപ്പോൾ

493

ലോക ക്രിക്കറ്റിലെ രണ്ട് മികച്ച താരങ്ങളുടെ ഭാര്യമാരാണ് സാക്ഷി ധോണിയും, അനുഷ്‌ക ശർമയും. ഒരാൾ എം എസ് ധോണിയുടേയും മറ്റേയാൾ വിരാട് കോഹ്ലിയുടേയും ഭാര്യയാണ്. ആരാധകരിൽ അധികമാർക്കും അറിയാത്ത ഇവരെ സംബന്ധിക്കുന്ന ഒരു കാര്യമാണ് ഇപ്പോൾ പുറത്തു വരുന്നത്.

ഇരുവരും ക്ലാസ്മേറ്റ് ആയിരുന്നു എന്നതാണ് അത്. അനുഷ്‌കയുടെ പിതാവ് കേണൽ അജയ് കുമാർ ശർമ ആർമിയിലായിരുന്ന സമയത്ത് ഇവരുടെ കുടുംബത്തിന് അനുഷ്‌ക കുട്ടിയായിരിക്കുമ്പോൾ അടിക്കടി സ്ഥലം മാറേണ്ടി വന്നിരുന്നു.

Advertisements

അസാമിൽ ഇവർ താമസിക്കുന്ന സമയത്ത് അനുഷ്‌ക മർഗരീതയിലെ സെന്റ്മേരീസ് സ്‌കൂളിലാണ് പഠിച്ചത്. സാക്ഷിയും ആ സമയം അവിടെയാണ് പഠിച്ചിരുന്നത്. സ്‌കൂളിലെ ഒരു ചടങ്ങിൽ പങ്കെടുത്ത് നിൽക്കുമ്പോൾ ഉള്ളള്ള ഇരുവരുടേയും ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

Also Read
പീരീഡ്‌സ് സമയത്ത് ഉപയോഗിക്കാൻ കോട്ടന്റെ ഒരു തുണിപോലും ഇല്ലത്തതിനാൽ അമ്മ ഇട്ടിരുന്ന അടി പാവാട ഊരി എനിക്ക് തന്നിട്ടുണ്ട്: അച്ഛന്റെ ക്രൂരതകളെ കുറിച്ച് ഗ്ലാമി ഗംഗ

2013ൽ അനുഷ്‌കയുമായുള്ള കൂടിച്ചേരലിനെ കുറിച്ച് സാക്ഷി പറഞ്ഞിരുന്നു. എവിടെയാണ് അനുഷ്‌ക താമസിച്ചിരുന്നത് എന്ന് പറഞ്ഞപ്പോൾ ഞാൻ ശരിക്കും ഞെട്ടി. ഞാൻ ആ സ്‌കൂളിലാണ് പഠിച്ചതെന്ന് അനുഷ്‌ക പറഞ്ഞു.

ഞാനും അവിടെയാണ് പഠിച്ചതെന്ന് ഞാനും പറയുമ്പോഴാണ് ഇത് ഞങ്ങൾക്ക് മനസിലാവുന്നതെന്നും സാക്ഷി പറഞ്ഞിരുന്നു. അതേ സമയം സാക്ഷി ധോണി ഇപ്പോൾ സിനിമാ നിർമ്മാണ രംഗത്തേക്കും കടന്നിരിക്കുകയാണ്. ഇവർ നിർമ്മിക്കുന്ന ആദ്യ ചിത്രം തമിഴിൽ ആണെന്നുള്ളതും ശ്രദ്ധേയമാണ്.

Also Read
കല്യാണം കഴിക്കാതെ ഇങ്ങനെ പരസ്യമായി ഉമ്മവെച്ചും കെട്ടിപ്പിടിച്ചും നടക്കുന്നത് പേരുദോഷം അല്ലേ, അമൃതക്കും ഗോപിക്കും എതിരെ തുറന്നടിച്ച് ഒരുകൂട്ടം ആളുകൾ

Advertisement