പീരീഡ്‌സ് സമയത്ത് ഉപയോഗിക്കാൻ കോട്ടന്റെ ഒരു തുണിപോലും ഇല്ലത്തതിനാൽ അമ്മ ഇട്ടിരുന്ന അടി പാവാട ഊരി എനിക്ക് തന്നിട്ടുണ്ട്: അച്ഛന്റെ ക്രൂരതകളെ കുറിച്ച് ഗ്ലാമി ഗംഗ

680

വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് ഗംഗ എന്ന ഗ്ലാമി ഗംഗ. ഇപ്പോൾ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ കൂടി ആണ് ഗ്ലാമി ഗംഗ. ഒരു സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിലാണ് താരം ആദ്യമയാി ശ്രദ്ധിക്കപ്പെടുന്നത്.

ഫാഷനും മേക്കപ്പുമൊക്കെയായി സോഷ്യൽ മീഡിയയിൽ ആകെ ഓളം തീർത്ത് മുന്നോട്ട് പോകുന്ന ഗംഗയുടെ ടിപ്പുകൾക്ക് നിരവധി ആരാധകരാണ് ഉള്ളത്. അതേ സമയം മുമ്പ് താൻ ഒരുപാട് പ്രതിസന്ധികളിലൂടെ ആണ് കടന്നു പോയതെന്ന് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുയാണ് ഗംഗ.

Advertisements

ജോഷ് ടോക്കിൽ സംസാരിക്കവേയാണ് ഇപ്പോൾ തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച് ഗ്ലാമി ഗംഗ തുറന്നു പറഞ്ഞത്.

എവിടെ പോയാലും സ്വന്തം വീട്ടിൽ എത്തണം എന്നായിരിക്കും മിക്കവരും ആഗ്രഹിക്കുക. മിക്കവർക്കും വീടെന്നാൽ സുരക്ഷിതമായൊരു ഇടമാണ്. എന്നാൽ തനിക്ക് അങ്ങനെയായിരുന്നില്ല. എല്ലാവർക്കും അവരവരുടെ അമ്മയായിരിയ്ക്കും മാതൃക. എന്നാൽ എന്റെ ആഗ്രഹം അമ്മയെ പോലെ ആകരുത് എന്നതായിരുന്നു.

Also Read
ആ വൃത്തികെട്ടവൻമാർ എന്റെ അ ര ക്കെട്ടിന്റെയും മാ റി ട ത്തിന്റെയും ചിത്രം പകർത്തും, അത് കണ്ട് സ്വ യം ഭോ ഗം ചെയ്യുകയാണെന്ന് മെസ്സേജുകൾ അയക്കും: ചിന്മയി നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

അമ്മയുടെ ജീവിതം എനിക്ക് പ്രചോദനം തന്നെയായിരുന്നു. ഒരിക്കലും അമ്മയെ പോലെ ആകാതിരിക്കാൻ ഉള്ള എന്റെ പരിശ്രമം ആണ് എന്നെ ഇവിടെ എത്തിച്ചത്. എനിക്കൊരു പതിനാറ് വയസ്സൊക്കെ ഉള്ള കാലത്ത് മനസ്സമാധാനത്തോടെ ഉറങ്ങണം എന്നാണ് ഞാൻ ആഗ്രഹിച്ചത്. വീട് എനിക്ക് സുരക്ഷിതം ആയിരുന്നില്ല.

അതിനാൽ കെഎസ്ആർടിസി ബസ്സിലോ ട്യൂഷൻ സെന്ററിലോ ആയിരുന്നു താൻ സമാധാനത്തോടെ ഉറങ്ങിയിരുന്നത്. മദ്യപിച്ച് വരുന്ന അച്ഛൻ അമ്മയെ പൊതുവേ തല്ലുമായിരുന്നു. അടുത്ത ദിവസം ജീവനോടെ ഉണ്ടാകുമോ എന്ന് പോലും അറിയാതെ ആയിരുന്നു ജീവിച്ചിരുന്നത്. അച്ഛൻ കൊല്ലുമോ എന്ന് പേടിച്ച് നാളുകൾ ആയിരുന്നു അതൊക്കെ.

രാവിലെ എഴുന്നേറ്റാൽ ഉടനെ അമ്മയെ കണ്ടിട്ടില്ല എങ്കിൽ അച്ഛൻ അമ്മയെ കൊന്ന് എവിടെയോ കുഴിച്ചിട്ടു എന്നായിരുന്നു ഞാൻ ചിന്തിച്ചിരുന്നത്. ഒരു നേരത്തെ ഭക്ഷണത്തിലും വസ്ത്രത്തിനും പോലും ഞാനും സഹോദരിയും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. രാത്രിയിലെ അടിയും ബഹളവും എല്ലാം കഴിഞ്ഞ് അമ്മയ്ക്ക് അടുത്ത ദിവസം ഒന്നും ഉണ്ടാക്കി തരാൻ പറ്റാത്ത അവസ്ഥയായിരുന്നു.

അങ്ങനെയായിരുന്നു മിക്ക ദിവസങ്ങളിലും സ്‌കൂളിൽ പോയത്. ഡ്രസ്സിന്റെ കാര്യം പറയുവാണേൽ അതിലും ദുരന്തമായിരുന്നു. പീരിയഡ്സ് ആയാൽ ഉടുക്കാൻ പാന്റീസ് പോലും ഉണ്ടായിരുന്നില്ല. പീരിയഡ്സ് ആയ തുടക്ക കാലത്ത് ഒക്കെ അച്ഛൻ സാനിറ്ററി നാപ്കിൻ വാങ്ങി തന്നിരുന്നു. പിന്നീട് രാവിലെ തൊട്ട് വൈകുന്നേരം വരെ ഒരേ പാഡും വച്ച് അച്ഛൻ വാങ്ങി തരുന്നതും കാത്ത് ഇരുന്നിട്ടുണ്ട്.

കിട്ടാതെ ആയപ്പോൾ കോട്ടന്റെ തുണി ഉപയോഗിക്കാൻ തുടങ്ങി. പിന്നീട് കോട്ടന്റെ തുണിയും ഇല്ലാത്ത അവസ്ഥയിൽ അമ്മ ഇട്ടിരുന്ന അടി പാവാട ഊരി എനിക്ക് പീരിയഡ്സിന് ഉപയോഗിക്കാൻ തന്നത് എല്ലാം എനിക്ക് ഇപ്പോഴും ഓർമയുണ്ട്. അതേസമയം തന്റെ ജീവിതം ഇങ്ങനെ ആയതിന് പിന്നിൽ അമ്മയുടെ ധൈര്യക്കുറവ് ആണ്.

നോ പറയാൻ അറിയില്ലായിരുന്നു അമ്മയ്ക്ക്. ഒരു കരണത്ത് അടിച്ചാൽ മറ്റേ കരണവും കാണിച്ചു കെടുക്കുന്നത് ആയിരുന്നു അമ്മയുടെ ശീലം. എന്നാൽ ഞാനും അനിയത്തിയും നോ പറയാൻ പഠിച്ചു. അച്ഛന്റെ ഉപദ്രവം കാരണം മ രി ക്കാമെന്ന് ചിന്തിച്ചപ്പോൾ എന്നാ നീ പോയി ചാവെന്ന് പറഞ്ഞ് അമ്മയുടെ സാരി കൊണ്ട് അച്ഛൻ കുരുക്ക് ഉണ്ടാക്കി തന്നു.

അമ്മ ഒരുപാട് തവണ ആ ത്മ ഹ ത്യ ക്ക് ശ്രമിച്ചിരുന്നു എന്നും എന്നാൽ മക്കളെ ഓർത്ത് ജീവിച്ചിരിക്കുക ആയിരുന്നു എന്നുമാണ് താരം പറയുന്നത്. ഞങ്ങൾ വലുതായാൽ അമ്മയ്ക്ക് നല്ലൊരു ജീവിതം ഉണ്ടാകുമെന്ന് കരുതി അമ്മ. പിന്നീട് യൂട്യൂബിലൂടെ വരുമാനം കിട്ടിത്തുടങ്ങിയപ്പോൾ ആണ് ഓരോന്നും വാങ്ങിക്കുവാൻ തുടങ്ങിയത്.

Also Read
ഒരേ കളറിലുള്ള വസ്ത്രം ധരിച്ച് നടൻ ദിലീപിന് ഒപ്പം ചേർന്നു നിന്ന് ലേഖ ശ്രീകുമാർ, വിമർശനങ്ങളുമായി ചിലർ, അഭിനന്ദിച്ച് ആരാധകർ, ചിത്രങ്ങൾ വൈറൽ

അമ്മ അറിയപ്പെട്ടിരുന്നത് കുടിയന്റെ ഭാര്യ എന്നൊക്കെയായിരുന്നു എന്നാൽ ഇന്ന്. എവിടെപ്പോയാലും എന്റെ അമ്മ എന്ന പേരിലാണ് ഇന്ന് അമ്മ അറിയപ്പെടുന്നത് എന്നും ഗംഗ പറയുന്നു. മ രി ക്കാൻ ഞാൻ കഴുത്തിൽ കുരുക്കിട്ട് നിൽക്കുമ്പോഴാണ് അമ്മയെ ഓർമ വന്നത്. ഞാനും അനിയത്തിയും വളർന്ന് വലുതായാൽ അതിലൂടെ തനിക്കൊരു നല്ല ജീവിതം ഉണ്ടാവും എന്ന പ്രതീക്ഷയാണ് അമ്മയെ ജീവിക്കാൻ പ്രേരിപ്പിച്ചത്.

ഞാൻ മ രി ച്ചുകഴിഞ്ഞാൽ എന്റെ അമ്മയുടെയും അനിയത്തിയുടെയും ഉള്ള പ്രതീക്ഷയും പോവും എന്ന് കരുതി ഞാൻ പിന്മാറി. അതിന് ശേഷം ഞാൻ ആ ത്മ ഹ ത്യയെ കുറിച്ച് ചിന്തിച്ചിട്ടില്ല.പിന്നീട് പഠിച്ച് ഒരു ജോലി വാങ്ങണം എന്നതായി എന്റെ ലക്ഷ്യം. അതിന് വേണ്ടി ശ്രമിയ്ക്കുന്ന സമയത്ത് ആണ് കൊവിഡ് തരംഗം വന്നത്.

ആ സമയത്ത് ആണ് ഞാൻ യൂട്യൂബ് ചാനൽ തുടങ്ങുന്നത്. ഒരു ഫോൺ പോലും ഇല്ലാതെയാണ് ഞാൻ ചാനൽ തുടങ്ങിയത്. പിന്നീട് യൂട്യൂബിലൂടെ വരുമാനം വന്ന് തുടങ്ങിയപ്പോൾ ഓരോന്ന് വാങ്ങിക്കാൻ തുടങ്ങി. ചാനൽ കൂടുതൽ മെച്ചപ്പെടുത്തി. അതിലൂടെ ഞങ്ങളുടെ ജീവിതവും മാറി.ആദ്യം ഞാനും എന്റെ അനിയത്തിയും അമ്മയും അറിയപ്പെട്ടിരുന്നത് കുടിയന്റെ മക്കൾ, കുടിയന്റെ ഭാര്യ എന്ന രീതിയിലാണ്.

എന്നാൽ ഇപ്പോൾ എനിക്ക് സമൂഹത്തിലൊരു പേരുണ്ട്, ഗ്ലാമി ഗംഗ. പുറത്ത് എവിടെയെങ്കിലും പോയാൽ അമ്മയെ ആളുകൾ ഗ്ലാമി ഗംഗയുടെ അമ്മയല്ലേ എന്ന് ചോദിച്ച് പരിചയപ്പെടുമ്പോൾ അത് അമ്മയ്ക്ക് വലിയ അഭിമാനമാണ്. ഏതൊരു പെൺകുട്ടിയുടെയും ജീവിതത്തിലെ അത്യന്തമായ ലക്ഷ്യം കല്യാണവും പ്രസവവും ഒന്നും അല്ല, സ്വന്തമായി കാര്യങ്ങൾ ചെയ്യാനുള്ള ധൈര്യവും കഴിവും ആണ്. സെൽഫ് ഇന്റിപെന്റഡ് ആയിരിക്കുക, സന്തോഷത്തോടെ ഇരിക്കുക എന്നും ഗ്ലാമി ഗംഗ പറയുന്നു.

Also Read
ഒരു ഗ്ലാസ് വെള്ളം പോലും ഒറ്റയ്ക്ക് എടുക്കാൻ പറ്റാത്ത അവസ്ഥ ആയിരുന്നു അവസാനം അതു തന്നെ വേണ്ടി വന്നു: തന്റെ രോഗത്തെ കുറിച്ച് ആനന്ദ് നാരായണൻ

Advertisement