ഒരു ഗ്ലാസ് വെള്ളം പോലും ഒറ്റയ്ക്ക് എടുക്കാൻ പറ്റാത്ത അവസ്ഥ ആയിരുന്നു അവസാനം അതു തന്നെ വേണ്ടി വന്നു: തന്റെ രോഗത്തെ കുറിച്ച് ആനന്ദ് നാരായണൻ

960

നിരന്തരം നിരവധി മലയാളം സൂപ്പർഹിറ്റ് സീരിയലുകൾ മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്ന ചാനലാണ് ഏഷ്യാനെറ്റ്. ഈ ചാനലിൽ ഇപ്പോൾ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന സൂപ്പർഹിറ്റ് പരമ്പരകളിൽ മുൻപന്തിയിൽ ഉള്ളതാണ് കുടുംബ വിളക്ക് എന്ന പരമ്പര.

നിരവധി ആരാധകരാണ് ഈ പര്മ്പരയ്ക്ക് ഉള്ളത്. പ്രമുഖ ചലച്ചിത്ര നടി മീരാ വാസുദേവ് ആണ് ഈ പരമ്പരയിൽ കേന്ദ്രകഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്. അതേ പോലെ മലയാളികഴുടെ പ്രിയങ്കരനായ നടനായ ആനന്ദ് നാരായണൻ ആണ് കുടുംബവിളക്ക് എന്ന പരമ്പരയിൽ ഡോക്ടർ അനിരുദ്ധ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Advertisements

ഈ വേഷത്തിൽ തിളങ്ങി നിൽക്കുകയാണ് നടനിപ്പോൾ. ആദ്യം വില്ലൻ വേഷം ആയിരുന്നെങ്കിലും ഇപ്പോൾ നല്ലൊരു കഥാപാത്രമായി ഇത് മാറുകയും ചെയ്തിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ആനന്ദ് നാരായണൻ അടുത്തിടെ ഒരു ശസ്ത്രക്രിയ നടത്തിയതിനെ കുറിച്ച് പറഞ്ഞിരുന്നു.

Also Read
ആ സിനിമയെടുത്ത് ദേഹം മുഴുവൻ പൊള്ളി ഇരിക്കുകയാണ് ഞാൻ, ഇനി മേലിൽ ഇല്ല: മോഹൻലാൽ ചിത്രത്തെ കുറിച്ച് പ്രിയദർശൻ

അതേ സമയം എന്തായിരുന്നു പ്രശ്നമെന്നോ എവിടെ ആയിരുന്നു സർജറിയെന്നോ നടൻ പറഞ്ഞിരുന്നില്ല. ഇപ്പോഴിതാ, അതേകുറിച്ച് തുറന്നു പറയുകയാണ് നടൻ. ഇൻഡ്യഗ്ലിറ്റ്സ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ആനന്ദിന്റെ തുറന്നു പറച്ചിൽ.

പല്ലു വേദനയെയും തല വേദനയും പോലെ കാണാൻ പറ്റാത്ത ഒരു വേദനയാണ് നടു വേദന. എന്നാൽ അത് വന്നവർക്ക് മാത്രമേ എത്രത്തോളം കഠിനമാണ് ആ വേദന തിരിച്ചറിയാൻ സാധിക്കൂ എന്നാണ് നടൻ പറയുന്നത്.

ജോലി അന്വേഷിച്ച് ഗൾഫിലേക്ക് പോയി. അവിടെ വെച്ചാണ് എന്റെ നടുവിലെ ഡിസ്‌കിന് തകരാറ് സംഭവിക്കുന്നത്. കടുത്ത നടുവേദന കാരണം ഞാൻ നാട്ടിലേക്ക് തിരിച്ചു വന്നു. ഒരു ഗ്ലാസ് വെള്ളം പോലും ഒറ്റയ്ക്ക് എടുക്കാൻ പറ്റാത്ത അവസ്ഥ ആയിരുന്നു. അവസാനം സർജ്ജറി തന്നെ വേണ്ടി വന്നുവെന്ന് ആനന്ദ് പറയുന്നു.

പലരും കരുതിയിരിക്കുന്നത് പോലെ കുടുംബവിളക്ക് അല്ല തന്റെ ആദ്യത്തെ സീരിയൽ എന്നും നടൻ പറയുന്നു. ഒമ്പതാമത്തെ സീരിയൽ ആണ് ഇത്. ഒരു നടൻ എന്ന നിലയിൽ എനിക്ക് ശ്രദ്ധ നേടി തന്ന സീരിയൽ ആണ് കുടുംബവിളക്ക്. അതിന് ഞാൻ എന്നും ആ ടീമിനോട് കടപ്പെട്ടിട്ടിരിക്കുമെന്നും ആനന്ദ് നാരായണൻ പറഞ്ഞു.

അതേസമയം, രണ്ട് ദിവസം മുൻപ് ആയിരുന്നു കുടുംബ വിളക്ക് സീരിയലിലെ പ്രധാന കഥാപാത്രമായ സുമിത്രയുടെയും രോഹിത്തിന്റെയും വിവാഹം. മലയാളത്തിലെ ടെലിവിഷനിൽ ഏറ്റവും ജനപ്രിയമായ ടിവി സീരിയലുകളിൽ ഒന്നായ കുടുംബവിളക്ക് തിങ്കൾ മുതൽ വെള്ളിവരെയാണ് സംപ്രേഷണം ചെയ്യുന്നത്.

Also Read
ഒരേ കളറിലുള്ള വസ്ത്രം ധരിച്ച് നടൻ ദിലീപിന് ഒപ്പം ചേർന്നു നിന്ന് ലേഖ ശ്രീകുമാർ, വിമർശനങ്ങളുമായി ചിലർ, അഭിനന്ദിച്ച് ആരാധകർ, ചിത്രങ്ങൾ വൈറൽ

Advertisement