നടൻ വിഷ്ണു വിശാലും കാമികി ജ്വാല ഗുട്ടയും വിവാഹിതരായി, വിവാഹത്തിലേക്കെത്തിയത് രണ്ട് വർഷത്തിലേറെ നീണ്ട പ്രണയം, ഇരുവർക്കും ഇത് രണ്ടാം കെട്ട്

48

തമിഴകത്തെ സൂപ്പർഹിറ്റായിരുന്ന രാക്ഷസൻ എന്ന ചിത്രത്തിലൂടെ ഏറെ ആരാധക പ്രിതിനേടിയ താരമാണ് വിഷ്ണു വിശാൽ. ഭാര്യ രജനിയുമായുള്ള വിവാഹമോചനത്തിലൂടെ വാർത്തകളിൽ നിറഞ്ഞ വിഷ്ണു വിവാഹ മോചനത്തിന് പിന്നാലെ താൻ മറ്റൊരു പ്രണയത്തിലാണെന്ന കാര്യം വിഷ്ണു വെളിപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ വിഷ്ണു വിശാലും കാമികി മുൻ ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയും വിവാഹിതരായിരിക്കുകയാണ്. രണ്ട് വർഷത്തിലേറെ നീണ്ട പ്രണയമാണ് ഇപ്പോൾ വിവാഹത്തിലെത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്.

Advertisement

ഹൈദരാബാദിൽ വച്ചായിരുന്നു വിവാഹം. രാക്ഷസൻ എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു തെന്നിന്ത്യയിൽ ശ്രദ്ധ നേടുന്നത്. രാക്ഷസൻ തീയേറ്ററുകളിൽ നിറഞ്ഞ കൈയടി നേടി മുന്നേറുമ്പോഴാണ് വിഷ്ണു വിശാൽ വിവാഹമോചിതനാകുന്നുവെന്ന വിവരം ആരാധകരെ അറിയിച്ചത്.

താനും ഭാര്യ രജനി നടരാജും ഒരു വർഷത്തോളമായി വേർപിരിഞ്ഞു കഴിയുകയായിരുന്നുവെന്നും നിയമപരമായി ബന്ധം അവസാനിപ്പിക്കുന്നുവെന്നും വിഷ്ണു വിശാൽ വ്യക്തമാക്കി. ലോക ചാമ്പ്യൻഷിപ്പിലെ വെങ്കല മെഡൽ ജേതാവാണ് ജ്വാല. ജ്വാലയുടെയും രണ്ടാം വിവാഹമാണിത്. ബാഡ്മിന്റൺ താരം ചേതൻ ആനന്ദായിരുന്നു ജ്വാലയുടെ ആദ്യ ഭർത്താവ്. 2011 ൽ ഇവർ വിവാഹമോചിതരായി.

അതേ സമയ 2021ഈ വർഷം സെപ്റ്റംബറിൽ ആയിരുന്നു തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞെന്ന് വിഷ്ണുവും ജ്വാലയും പുറംലോകത്തോട് പറയുന്നത്. വിവാഹനിശ്ചയത്തിന്റെ മോതിരവും താരങ്ങൾ പുറത്ത് കാണിച്ചിരുന്നു.

Advertisement