ആ സിനിമയിലെ ഞങ്ങളുടെ ആ പ്രണയരംഗം അഭിനയമായിരുന്നില്ല, ശരിക്കുമുള്ള പ്രണയമായിരുന്നു: തുറന്നു പറഞ്ഞ് ജയറാം

3640

മലയാളസിനിമയിലെ മാതൃകാ താരദമ്പതികൾ ആണ് നടൻ ജയറാമും ഭാര്യ മുൻകാല നായകനടി പാർവ്വതിയും. പി പത്മരാജന്റെ അപരൻ എന്ന സിനിമയിലൂടെ എത്തി പിന്നീട് മലയാള സിനിമയിലെ സൂപ്പർതാരം ആവുകയായിരുന്നു മിമിക്രി ആർട്ടിസ്റ്റായിരുന്ന ജയറാം.

വിവാഹിതരേ ഇതിലെ എന്ന ബാല ചന്ദ്രമേനേൻ സിനിമയലൂടെ അഭിനയ ജീവിതം തുടങ്ങിയ അശ്വതി എന്ന പാർവ്വതി ഒരു കാലത്ത് മലയാള സിനിമയിലെ സൂപ്പർ നായിക ആയിരുന്നു. താൻ സിനിമയിൽ സൂപ്പർ നടിയായി തിളങ്ങി നിൽക്കുന്ന സമയത്താണ് അക്കാലത്ത് തുടക്കക്കാരനായിരുന്ന ജയറാമിനെ പാർവ്വതി പ്രണയിക്കുന്നതും വിവാഹിതരാകുന്നു.

Advertisements

Also Read
മുടങ്ങാതെ പതിനെട്ട് വർഷം തുടർച്ചയായി പുറത്തിറക്കിയ ദേ മാവേലി കൊമ്പത്തിന് എന്താണ് സംഭവിച്ചത്; കാരണം വെളിപ്പെടുത്തി നാദിർഷ

മികച്ച നർത്തകി കൂടിയായ പാർവ്വതി വിവാഹ ശേഷമ സിനിമ വിടുകയായിരുന്നു. ഇപ്പോഴിതാ മറ്റൊരു താരദമ്പതികൾക്കും ലഭിച്ചിട്ടില്ലാത്ത അപൂർവ്വ സൗഭാഗം തങ്ങൾക്ക് ലഭിച്ചതിനെ കുറിച്ച് തുറന്നുപറയുകയാണ് ജയറാം. കമൽ സംവിധാനം ചെയ്ത ശുഭയാത്ര എന്ന സിനിമയിലെ ഒരു രംഗം യഥാർത്ഥ പ്രണയം പോലെ തന്നെയാണ് ഷൂട്ട് ചെയ്തതാണെന്നാണ് ജയറാം പറയുന്നത്.

ജയറാമിന്റെ വാക്കുകൾ ഇങ്ങനെ:

കമൽ സംവിധാനം ചെയ്ത ശുഭയാത്ര എന്ന സിനിമയുമായി എനിക്കും അശ്വതിക്കും ഒരുപാട് ഹൃദയബന്ധമുണ്ട്. ആ സിനിമയിൽ ഒരു സീനുണ്ട്. മുംബൈയിലെ ജുഹു ബീച്ചിൽ ഞങ്ങൾ മണലു കൊണ്ട് കളിവീടുണ്ടാക്കി ജീവിതത്തിന്റെ സ്വപ്നങ്ങൾ പ്ലാൻ ചെയ്യുന്ന സീൻ. ആ സീൻ ഞങ്ങൾ അഭിനയിക്കുമ്പോൾ കമൽ പറഞ്ഞത് നിങ്ങളുടെ മനസ്സിൽ വരുന്നത് എന്താണോ അത് പറയാനാണ്.

കമൽ പറഞ്ഞ പോലെ തന്നെയാണ് ആ സീൻ അഭിനയിച്ചതും. ഞങ്ങൾ റിയൽ ലൈഫിൽ എന്തൊക്കെയാണോ പ്ലാൻ ചെയ്തിരുന്നത് അതൊക്കെ തന്നെയാണ് സിനിമയിലെ ഡയലോഗായി പറഞ്ഞത്. ഞങ്ങളുടെ പ്രണയം ശക്തമായിക്കൊണ്ടിരിക്കുന്ന അവസരത്തിലാണ് അങ്ങനെ ഒരു സിനിമ വന്നത്.

Also Read
സിനിമയിലുള്ള ഒരാളായിരുന്നു എന്റെ ഏറ്റവും അടുത്ത സുഹൃത്ത്, ജീവിതത്തിൽ ഒരു വിഷമഘട്ടം വന്നപ്പോൾ ആ സുഹൃത്ത് ചെയ്തത് ഇങ്ങനെ, അന്നു തീർന്നു ആ ബന്ധം: തുറന്നുപറഞ്ഞ് ജോമോൾ

അതുകൊണ്ടുതന്നെ സിനിമ തന്നെ ജീവിതമാക്കി മാറ്റുകയായിരുന്നു ശുഭയാത്രയിലൂടെ. അങ്ങനെയൊരു ഭാഗ്യം മറ്റാർക്കെങ്കിലും ലഭിച്ചിട്ടുണ്ടാകുമോ എന്നറിയില്ല. അതിലെ കഥാപാത്രങ്ങളാകാൻ എനിക്കും അശ്വതിക്കും പ്രത്യേകിച്ച് ഒരു റിഹേഴ്‌സലിന്റെ ആവശ്യമില്ലായിരുന്നു. അത്ര നല്ലൊരു സിനിമയായിരുന്നു അത്. ഞങ്ങൾ ചെയ്ത ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ് ശുഭയാത്രയെന്നും ജയറാം പറയുന്നു.

Advertisement