തന്റെ സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി മഞ്ജു വാര്യർ, കൈയ്യടിയുമായി ആരാധകർ

97

സാക്ഷ്യം എന്ന സിനിമയിലെ ചെറിയ വേഷത്തിലൂടെ അഭിനയരംഗത്തേക്ക് എത്തി പിന്നീട് മലയാള സിനിമയിലെ ലേഡി സൂപ്പർതാരമായി മാറിയ നടിയാണ് മഞ്ജു വാര്യർ. ലോഹിതദാസിന്റെ രചനയിൽ സുന്ദർദാസ് സംവിധാം ചെയ്ത സല്ലാപം എന്ന ചിത്രത്തിലാണ് മഞ്ജു വാര്യർ നായികയായി എത്തിയത്.

പിന്നീട് ശക്തമായ ഒരു പിടി കഥാപാത്രങ്ങളെ അവതരിച്ച് മികച്ച നടി എന്ന പേര് നേടിയെടുത്തു. എന്നാൽ നടൻ ദിലീപിനെ പ്രണയിച്ച് വിവാഹം കഴിച്ച മഞ്ജു അഭിനയ രംഗം വിട്ടു. എന്നാൽ ദിലീപുമായി വിവാഹ മോചനം നേടിയ മഞ്ജു 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം റോഷൻ ആൻഡ്രൂസിന്റെ ഹൗ ഓൾഡ് ആർയു എന്ന ക്ലാസ്സിക് ഹിറ്റിലൂടെ ശക്തമായ തിരിച്ചു വരവാണ് നടത്തിയത്.

Advertisements

അതേ സമയം രണ്ടാമതുള്ള താരത്തിന്റെ തിരിച്ചുവരവിൽ കേരളക്കര മുഴുവൻ മഞ്ജു വാര്യരെ ഏറ്റെടുക്കുക ആയിരുന്നു. ണ്ടാംവരവിലും മികച്ച കഥാപാത്രങ്ങൾ ചെയ്ത് മുന്നേറുകയാണ് താരം. മലയാളത്തിലെ സൂപ്പർതാരങ്ങൾക്കും യുവതാരങ്ങൾക്കും ഒപ്പം ഒരേപോലെ അഭിനയിക്കുന്ന താരത്തിന് കൈനിറയെ സിനിമകളാണ്.

Also Read
എന്നെ അവർ വിവാഹം അറിയിക്കുകയോ, ക്ഷണിക്കുകയോ ചെയ്തിട്ടില്ല: താൻ ഒന്നിപ്പിച്ച മൃദുലയും യുവയും തന്നോട് ചെയ്തത് വെളിപ്പെടുത്തി രേഖാ രതീഷ്

ഇപ്പോഴിതാ മഞ്ജു വാര്യരുടെ ഒരു പഴയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്.
ഈ സൗന്ദര്യത്തിന രഹസ്യമെന്താണ് എന്ന് ചോദിക്കുന്നവർക്ക് മഞ്ജു നൽകുന്ന മറുപടിയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നല്ലൊരു മനസ്സുള്ള ആൾക്ക് മാത്രമേ ഇത്തരത്തിൽ ഒരു മറുപടി പറയാൻ കഴിയൂ എന്നാണ് ആരാധകർ പറയുന്നത്.

മഞ്ജു ചേച്ചിയുടെ ഈ സൗന്ദര്യത്തിന്റെ രഹസ്യം എന്താണ് എന്ന ചോദ്യത്തിന് മഞ്ജു വാര്യർ പറയുന്ന മറുപടി ഇങ്ങനെയാണ്. നമ്മുടെ സൗന്ദര്യത്തിന് യഥാർത്ഥ രഹസ്യം എന്ന് പറയുന്നത് നമ്മൾ ചെയ്യുന്ന പ്രവർത്തിയാണ്. മുഖത്തേക്കാൾ സൗന്ദര്യം നമ്മൾ ചെയ്യുന്ന ഓരോ പ്രവർത്തികൾക്ക് ആണ് നമ്മൾ നല്ല പ്രവർത്തികൾ ചെയ്യുമ്പോൾ ആ സൗന്ദര്യം നമ്മുടെ പ്രവർത്തികളിലും കാണാൻ കഴിയും.

Also Read
വസ്ത്ര ധാരണത്തിന്റെ കാര്യത്തിൽ ഏറ്റവും കൂടൂതൽ തുറിച്ചുനോട്ടങ്ങൾ താൻ നേരിട്ടത് കേരളത്തിൽ നിന്നാണ്: തുറന്നടിച്ച് പ്രിയങ്ക നായർ

നമ്മൾ മറ്റുള്ളവരോട് സ്‌നേഹം കാണിക്കുമ്പോൾ അവരുടെ വിഷമങ്ങൾ മനസ്സിലാക്കുമ്പോൾ അവരുടെ വിഷമങ്ങൾ കേൾക്കാൻ വേണ്ടി കാതോർക്കുമ്പോൾ ഒക്കെ നമ്മുടെ സൗന്ദര്യം കൂടുകയാണ് എന്നാണ് മഞ്ജു പറയുന്നത്. മഞ്ജുവിന്റെ ഈ വാക്കുകളാണ് സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുന്നത്. ശരിക്കും ജീവിതത്തിൽ അത്രമേൽ നല്ല മനസ്സുള്ള ഒരാൾക്ക് മാത്രമേ ഇങ്ങനെയൊക്കെ ചിന്തിക്കാൻ കഴിയൂ എന്നാണ് ആരാധകരുടെ പക്ഷം.

Advertisement